Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി; അഞ്ചടിച്ച് ബാഴ്‌സ, സമനിലയില്‍ കുരുങ്ങി യുവന്റസ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. ദുര്‍ബലരായ നോര്‍വിച്ച് സിറ്റിയാണ് സ്വന്തം തട്ടകത്തില്‍ സിറ്റിയെ അട്ടിമറിച്ചത്. സ്‌കോര്‍ 3-2. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചിട്ടും സിറ്റിക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. രണ്ട് ഗോളിന് മുന്നിട്ടുനിന്ന ആതിഥേയര്‍ക്കെതിരെ സിറ്റി ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും മൂന്നാം ഗോളും വീണതോടെ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് വീഴുകയായിരുന്നു.

നോര്‍വിച്ചിനുവേണ്ടി കെന്നി മക്ലീന്‍(18), ടോഡ് കോണ്ട്‌വെല്‍(28), ടീമു പുക്കി(50) എന്നിവര്‍ ഗോള്‍ നേടി. സെര്‍ജിയോ അഗ്യൂറോ(45), റോഡ്രിഗോ(88) എന്നിവരാണ് സിറ്റിക്കുവേണ്ടി വല കുലുക്കിയത്. തോല്‍വിയോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനേക്കാള്‍ അഞ്ച് പോയന്റ് പിറകിലായി സിറ്റി. ലീഗിലെ മറ്റ് മത്സരഫലങ്ങള്‍, ഷെഫീല്‍ഡ് യുണൈറ്റഡ്(0-1)സതാംപ്ടണ്‍. ബ്രിങ്ടണ്‍(1-1)ബേണ്‍ലി.

norwich

ലാ ലീഗയില്‍ ബാഴ്‌സലോണ വലന്‍സിയയെ തകര്‍ത്തു. മെസ്സിയില്ലാതെ കളിക്കിറങ്ങിയ ബാഴ്‌സ 5-2നാണ് എതിരാളികളെ പരാജയപ്പെടുത്തിയത്. അന്‍സു ഫതി(2), ഫ്രാങ്കി ഡി ജോങ്(7), പിക്വെ(51), സുവാരസ്(61, 82) എന്നിവരാണ് ബാഴ്‌സയുടെ സ്‌കോറര്‍മാര്‍, കെവിന്‍ ഗുമൈറോ(27), മാക്‌സി മിലിയാനോ ഗോമസ്(90+2) എന്നിവര്‍ വലന്‍സിയയ്ക്കായും സ്‌കോര്‍ ചെയ്തു. ലാ ലീഗയിലെ മറ്റൊരു മത്സരങ്ങളില്‍ റയല്‍ സോസിഡാഡ്(2-0) അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചു. വിയ്യാറയല്‍ ലെഗാനെസിനെയും കീഴ്‌പ്പെടുത്തി.(3-0).

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് അപ്രതീക്ഷിത സമനില വഴങ്ങി. ഫിയോറന്റീനയാണ് ചാമ്പ്യന്മാരെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. നാപ്പോളി 2-0ത്തിന് സാംപ്‌ഡോറിയയെ തോല്‍പ്പിച്ചു. ഇന്റര്‍മിലാന്‍ (1-0) ഉദിനെസിനെയും തോല്‍പ്പിച്ചു. ബുണ്ടസ് ലീഗലിയില്‍ ബയേണ്‍ മ്യൂണിക്ക് ലെപ്‌സിഗിനോട് 1-1 എന്ന നിലയില്‍ സമനിലയില്‍ കുരുങ്ങി. ഡോട്ട്മുണ്ട് 4-0ത്തിന് ബയര്‍ ലെവര്‍കൂസനെയും കീഴ്‌പ്പെടുത്തി.

Story first published: Sunday, September 15, 2019, 10:11 [IST]
Other articles published on Sep 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+