Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കടുവകളെ 'തീര്‍ത്തു', ഇനി ഇന്ത്യ? വീണ്ടും റാഷിദ് മാജിക്ക്... അഫ്ഗാന് പരമ്പര, ചരിത്രനേട്ടം

റാഷിദ് മാജിക്കിൽ പരമ്പര, ചരിത്രനേട്ടം | Oneindia Malayalam

ഡെറാഡൂണ്‍: ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് അഫ്ഗാനിസ്താന്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഗംഭീരമാക്കി. കരുത്തരായ ബംഗ്ലാദേശിനെതിരേ ട്വന്റി20 പരമ്പര സ്വന്തമാക്കിയാണ് അഫ്ഗാന്‍ ഇന്ത്യക്കു കാര്യങ്ങള്‍ അത്ര സുഗമമാവില്ലെന്നു മുന്നറിയിപ്പ് നല്‍കിയത്.

ബംഗ്ലാ കടുവകള്‍ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ജയിച്ച് അഫ്ഗാന്‍ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയായിരുന്നു. രണ്ടാമത്തെ മല്‍സരത്തില്‍ ആറു വിക്കറ്റിനാണ് അഫ്ഗാന്‍ എതിരാളികളെ തുരത്തിയത്. സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും മാസ്മരിക ബൗളിങിലൂടെ കളിയിലെ താരമായി മാറി.

ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടി

ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടി

വെടിക്കെട്ട് ബാറ്റിങ് കാഴ്ചവയ്ക്കാന്‍ കെല്‍പ്പുള്ള ബംഗ്ലാദേശ് ടീമിനെ ഉജ്ജ്വല ബൗളിങിലൂടെ അഫ്ഗാന്‍ വരിഞ്ഞുമുറുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടാന്‍ സാധിച്ചത്. ബംഗ്ലാ നിരയില്‍ ഒരാള്‍ക്കു പോലും അര്‍ധസെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ല.

 തമീം ടോപ്‌സ്‌കോറര്‍

തമീം ടോപ്‌സ്‌കോറര്‍

ഓപ്പണര്‍ തമീം ഇഖ്ബാലിന്റെ പ്രകടനമാണ് ബംഗ്ലാദേശിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 43 റണ്‍സുമായി തമീം ടീമിന്റെ ടോപ്‌സ്‌കോററായി. 48 പന്തില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇനന്നിങ്‌സ്.
ബംഗ്ലാ നിരയില്‍ 25നു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും തമീം തന്നെയാണ്. മുഷ്ഫിഖുര്‍ റഹീം (22), അബു ഹൈദര്‍ (21*), മഹമ്മൂദുള്ള (14), സബീര്‍ റഹ്മാന്‍ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

റാഷിദ് മാജിക്ക്

റാഷിദ് മാജിക്ക്

റാഷിദിന്റെ മിന്നുന്ന പ്രകടനമാണ് ബംഗ്ലാ കടുവകളുടെ കഥ കഴിച്ചത്. നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് റാഷിദ് നാലു പേരെ പുറത്താക്കി.
മുഹമ്മദ് നബിയാണ് അഫ്ഗാന്‍ ബൗളിങില്‍ തിളങ്ങിയ മറ്റൊരു താരം. നാലോവറില്‍ 19 റണ്‍സ് വഴങ്ങി നബി രണ്ടു വിക്കറ്റെടുത്തു. ശപുര്‍ സദ്രാനും കരീം ജനാത്തും ഓരോ വിക്കറ്റെടുത്തു.

അനായാസം അഫ്ഗാന്‍

അനായാസം അഫ്ഗാന്‍

ബംഗ്ലാദേശ് ഉയര്‍ത്തിയ 135 റണ്‍സെന്ന വിജയലക്ഷ്യം അഫ്ഗാന് ഭീഷണിയുയര്‍ത്തുന്നതായിരുന്നില്ല. 18.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അഫ്ഗാന്‍ ലക്ഷ്യത്തിലെത്തി.
സമിയുള്ള ഷെന്‍വാരിയുടെയും (49) മുഹമ്മദ് നബിയുടെയും (31*) ബാറ്റിങാണ് അഫ്ഗാന്‍ ജയം അനായാസമാക്കിയത്.
41 പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഷെന്‍വാരിയുടെ ഇന്നിങ്‌സെങ്കില്‍ നബി വെറും 15 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് പുറത്താവാതെ 31 റണ്‍സ് നേടിയത്. മുഹമ്മദ് ഷഹ്‌സാദ് (24), ഉസ്മാന്‍ ഗാനി (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

കേമനായി വീണ്ടും റാഷിദ്

കേമനായി വീണ്ടും റാഷിദ്

അത്യുജ്ജ്വലമായി പന്തെറിഞ്ഞ റാഷിദ് തന്നെയാണ് തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.
ആദ്യ കളിയിലും റാഷിദ് തന്നെയായിരുന്നു കേമന്‍. ലോക ഒന്നാംനമ്പര്‍ ടി20 ബൗളര്‍ കൂടിയായ 19 കാരന്‍ ആദ്യ കളിയില്‍ മൂന്നോവറില്‍ 13 റണ്‍സിന് മൂന്നു വിക്കറ്റെടുത്തിരുന്നു.

അഫ്ഗാന്റേത് ചരിത്രനേട്ടം

അഫ്ഗാന്റേത് ചരിത്രനേട്ടം

ബംഗ്ലാദേശിനെതിരേ ഇതാദ്യമായാണ് അഫ്ഗാന്‍ ട്വന്റി20 പരമ്പര കൈക്കലാക്കുന്നത്.
മാത്രമല്ല സിംബാബ്‌വെയെക്കൂടാതെ ടെസ്റ്റ് അംഗത്വമുള്ള ഒരു രാജ്യത്തിനെതിരേ അഫ്ഗാന്‍ പരമ്പര നേടുന്നതും ഇതാദ്യമായാണ്.

Story first published: Wednesday, June 6, 2018, 9:50 [IST]
Other articles published on Jun 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+