കളിയില്‍ വലിയ ഇംപാക്ടുണ്ടാക്കും, പക്ഷെ വില കുറച്ചു കാണുന്നു- താരത്തെ ചൂണ്ടിക്കാട്ടി ഗംഭീര്‍

കളിയില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കാനുള്ള മിടുക്കുണ്ടായിട്ടും പലരും വേണ്ടത്ര മൂല്യം കല്‍പ്പിക്കാതെ തഴയുന്ന ചില ക്രിക്കറ്റര്‍മാരുണ്ട്. അത്തരമൊരാളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ടി20 ക്രിക്കറ്റില്‍ ഏറ്റവുമധികം അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട കളിക്കാരനെയാണ് ഗംഭീര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയാണ് ഈ താരം.
അടുത്തിടെ നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മിന്നുന്ന പ്രകടനം നടത്തിയ നബി ഇനി ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കാന്‍ തയ്യാറെടുക്കുകയാണ്. സിപിഎലെ റണ്ണറപ്പായ സെന്റ് സൂക്ക്‌സ് ടീമിനായി 156 റണ്‍സെടുക്കുന്നതിനൊപ്പം 12 വിക്കറ്റുകളും നബി വീഴ്ത്തിയിരുന്നു.

നബിയെ പുകഴ്ത്തി ഗംഭീര്‍
ടി20 ക്രിക്കറ്റില്‍ നബിയെപ്പോലെ മറ്റുള്ളവര്‍ വില കുറച്ച് കാണുന്ന വേറൊരു ക്രിക്കറ്റര്‍ ഇല്ലെന്നാണ് തന്റെ അഭിപ്രായം. നിങ്ങള്‍ കിരോണ്‍ പൊള്ളാര്‍ഡ്, എബി ഡിവില്ലിയേഴ്‌സ്, റാഷിദ് ഖാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെക്കുറിച്ചെല്ലാം പരാമര്‍ശിക്കാറുണ്ട്. പക്ഷെ നബി ഒരു മല്‍സരത്തില്‍ നല്‍കുന്ന സംഭാവന നോക്കൂ. അത് വളരെ വലുതാണ്.
വളയെ മികച്ച ഫീല്‍ഡറാണ് നബി. നാലോവര്‍ അദ്ദേഹം ടീമിനായി ബൗള്‍ ചെയ്യും. അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്ന നബിക്കു വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്കുമുണ്ടെന്ന് ഗംഭീര്‍ ക്രിക്കറ്റ് കണക്ടഡെന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പറഞ്ഞു.

റസ്സലിനേക്കാള്‍ ഒട്ടും പിറകിലല്ല
ആന്ദ്രെ റസ്സലിനെ നമ്മള്‍ ലോകോത്തര ഓള്‍റൗണ്ടറെന്നു വിശേഷിപ്പിക്കാറുണ്ട്. ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെങ്കിലും നബി അദ്ദേഹത്തേക്കാള്‍ ഒട്ടും പിറകിലല്ല.
കാരണം, നബി വരുന്നത് അഫ്ഗാനിസ്താനില്‍ നിന്നാണ്. അത്രയൊന്നും അന്താരാഷ്ട്രമല്‍സരങ്ങളില്‍ കളിക്കാനുള്ള അവസരം അദ്ദേഹത്തിനു ലഭിക്കുന്നില്ല. അതുകൊണ്ടു തന്നെ നബിക്കു ആരും വേണ്ടത്രമൂല്യം നല്‍കുന്നില്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ അവസരങ്ങള്‍ നല്‍കണം
ഐപിഎല്ലില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദില്‍ നബിക്കു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്ല്യംസണ്‍, റാഷിദ് ഖാന്‍ എന്നിവര്‍ ടീമുള്ളതിനാല്‍ നബിക്കു അവസരങ്ങള്‍ കുറവാണ്. എന്നാല്‍ 14 മല്‍സരങ്ങളിലും നബിയെ കളിപ്പിച്ചാല്‍ അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ട് എത്ര വലുതാണെന്ന് എല്ലാവര്‍ക്കും ബോധ്യമാവുമെന്ന് ഗംഭീര്‍ വ്യക്തമാക്കി.
ഐപിഎല്ലില്‍ മറ്റേതെങ്കിലും ഫ്രാഞ്ചൈസിയില്‍ ആയിരുന്നെങ്കില്‍ നബിക്കു പ്രാഥമിക റൗണ്ടിലെ 14 മല്‍സരങ്ങളിലും അവസരം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications