Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭിഷേകിന്റെ ബാറ്റിങ് ശരിയല്ല!! ധോണിയെ കണ്ടുപഠിക്കൂ, ഞെട്ടിച്ച് മിശ്ര; കാരണമറിയാം

ടി20യില്‍ ലോക ഒന്നാം നമ്പര്‍ പദവയിയിലുള്ള ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ബാറ്റിങ് ശൈലിക്കെതിരേ മുന്‍ സ്പിന്നര്‍ അമിത് മിശ്ര. അഭിഷേകിന്റെ ഈ അമിത അഗ്രസീവ് ശൈലി എല്ലായ്‌പ്പോഴും വിജയിക്കണമെന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ചില മാറ്റങ്ങള്‍ വരുത്താന്‍ മിശ്ര ഉപദേശിക്കുകയും ചെയ്തു.

ടി20 ഫോര്‍മാറ്റില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ ബാറ്റിങിലെ തുറുപ്പുചീട്ടായി മാറിയ താരമാണ് അഭിഷേക്. കഴിഞ്ഞ വര്‍ഷം നാട്ടിലും പുറത്തുമെല്ലാം പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ താരം കാഴ്ചവയ്ക്കുകയായിരുന്നു. ഇന്ത്യ ചാംപ്യന്മാരായ ഏഷ്യാ കപ്പിലെ ടോപ്‌സ്‌കോറററും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമെല്ലാം അഭിഷേകായിരുന്നു.

ABHISHEK SHARMA

അഭിഷേക് മാറണം

അഭിഷേക് ശര്‍മയുടെ ഇപ്പോഴത്തെ ബാറ്റിങ് സമീപനത്തില്‍ തീര്‍ച്ചയായും ചില മാറ്റങ്ങള്‍ അനിവാര്യമാണന്ന അഭിപ്രായമാണ് അമിത് മിശ്രയ്ക്കുള്ളത്. മെന്‍എക്‌സിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ ഞാന്‍ ശൈലിയിലാണ് കളിക്കുന്നതെന്നാണ് അഭിഷേക് ശര്‍മ എല്ലായ്‌പ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കു രണ്ടോ, നാലോ തവണ ഈ രീതിയില്‍ കളിച്ച് വിജയിക്കാന്‍ സാധിച്ചേക്കും. പക്ഷെ അതിനു ശേഷം ഔട്ടാവും. എല്ലായ്‌പ്പോഴു സിക്‌സും ഫോറുകളുമെല്ലാം അടിച്ചുകൊണ്ടിരിക്കാന്‍ എല്ലായിടത്തും നിനക്കു ഒരുപോലെയുള്ള പിച്ചുകള്‍ ലഭിക്കില്ല.

എംഎസ് ധോണി ഇന്ന് ഇവിടെ എത്തിനില്‍ക്കുന്നത് അതുപോലെ ആയിരുന്നത് കൊണ്ടു മാത്രമല്ല. അദ്ദേഹവും കരിയറിന്റെ ആദ്യ കാലത്തു ഒരുപാട് ഫോറുകളും സിക്‌സറുകളുമെല്ലാം അടിക്കാറുണ്ടായിരുന്നു. പക്ഷെ പിന്നീട് ധോണി തന്റെ ഗെയിമില്‍ മാറ്റം വരുത്തി.

ഇത്രയും ഉയരങ്ങളിലെത്തി നില്‍ക്കുന്ന ധോണിയെ പോലെയൊരാള്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും സ്വയം മാറുകയും ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അഭിഷേകിനും സാധിക്കില്ല? നിനക്കു കഴിവുണ്ട്, അക്കാര്യത്തില്‍ സംശയമില്ല. പക്ഷെ സാഹചര്യങ്ങള്‍ക്കു അനുസരിച്് നീ സ്വന്തം ഗെയിമിനെ പരിഷ്‌കരിക്കുകയും വേണമന്നും മിശ്ര ഉപദേശിക്കുന്നു.

ABHISHEK SHARMA

അതേസമയം, ടി20യില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായിട്ടാണ് അഭിഷേക് കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചത്. 21 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. 42.95 ശരാശരിയില്‍ 193.46 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ 859 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. കൂടാതെ ബൗളിങില്‍ ആറു വിക്കറ്റുകളും അഭിഷേക് സ്വന്തം പേരില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടത് കഴിഞ്ഞ വര്‍ഷമാദ്യം ഇംഗ്ലണ്ടുമാിയി നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയിലായിരുന്നു. പരമ്പരയിലെ അവസാന മല്‍സരത്തില്‍ സഞ്ജു സാംസണിനൊപ്പം ഓപ്പണറായി ഇറങ്ങിയ അഭിഷേക് വെറും 54 ബോളില്‍ വാരിക്കൂട്ടിയത് 135 റണ്‍സാണ്.

അതിനു ശേഷമായിരുന്നു യുഎഇ വേദിയായ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലെ റണ്‍വേട്ട. ഏഴിന്നിങ്‌സുകളില്‍ 314ല റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം സിക്‌സര്‍ വാരിക്കൂട്ടിയ താരമെന്ന റെക്കോര്‍ഡും അഭിഷേകിന്റെ പേരിലാണ്.

Story first published: Monday, January 5, 2026, 14:47 [IST]
Other articles published on Jan 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+