Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭിഷേക് ഒരോവര്‍ തികയ്ക്കില്ല!! വെറും 3 ബോളില്‍ ഞാന്‍ ഔട്ടാക്കും; ഞെട്ടിച്ച് പാക് പേസര്‍

ലോക ക്രിക്കറ്റിലെ പുതിയ വെടിക്കെട്ട് വീരനായി മാറിയിരിക്കുന്ന ഇന്ത്യന്‍ യുവ ഓപ്പണറും ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററുമായ അഭിഷേക് ശര്‍മയെ വെല്ലുവിളിച്ച് പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍. 22 കാരനായ ഇഹ്‌സാനുള്ളയാണ് ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനെ താന്‍ എളുപ്പത്തില്‍ പുറത്താക്കി കാണിക്കാമെന്നു വീരവാദം മുഴക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏഷ്യാ കപ്പിലെ സ്‌ഫോടനാത്മ ഇന്നിങ്‌സുകളിലൂടെ ടി20യില്‍ നിലവില്‍ ലോക ക്രിക്കറ്റില്‍ വെല്ലാന്‍ മറ്റൊരു ബാറ്ററില്ലെന്നു അഭിഷേക് തെളിയിച്ചിരുന്നു. ഏഴിന്നിങ്‌സുകളില്‍ നിന്നും 200 പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സാണ് താരം വാരിക്കൂട്ടിയത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കമായിരുന്നു ഇത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അഭിഷേകിനെ തേടിയെത്തിയിരുന്നു.

മുന്നറിയിപ്പുമായി ഇഹ്‌സാനുള്ള

ഒരു പാകിസ്താന്‍ മാധ്യമവുമായി സംസാരിക്കവെയാണ് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ അത്ര വലിയ സംഭവമൊന്നുമല്ലെന്നും എളുപ്പത്തില്‍ പുറത്താക്കാന്‍ തനിക്കാവുമെന്നും പാകിസ്താന്‍ ഫാസ്റ്റ് ബൗളറായ ഇഹ്‌സാനുള്ള മുന്നറിയിപ്പ് നല്‍കിയത്.

Ihsanullah

ഇന്ത്യക്കെതിരേ എനിക്കു കളിക്കാനും അഭിഷേക് ശര്‍മയ്‌ക്കെതിരേ ബൗള്‍ ചെയ്യാനും അവസരം ലഭിക്കുകയാണെങ്കില്‍ എങ്ങനെ പുറത്താക്കണമെന്നു കാണിച്ചു തരാം. ഒരോവറിനുള്ളില്‍ ഞാന്‍ ഔട്ടാക്കും. വെറും മൂന്നു ബോളിനുള്ളില്‍ തന്നെ ഇന്ത്യന്‍ ഓപ്പണറെ മടക്കുമെന്നും ഇഹ്‌സാനുള്ള വ്യക്തമാക്കി.

അതേസമയം, യുഎഇയില്‍ നടന്ന കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇഹ്‌സാനുള്ള പാകിസ്താന്‍ ടീമിന്റെ ഭാഗമായിരുന്നില്ല. 2023 മാര്‍ച്ച് 24നു അഫ്ഗാനിസ്താനെതിരേയാണ് താരം ദേശീയ ടീമിനായി അരങ്ങേറിയത്. പക്ഷെ പാക് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഇഹ്‌സാനുള്ളയ്ക്കു ഇനിയുമായിട്ടില്ല. വെറും നാലു ടി20കളില്‍ മാത്രമേ യുവ പേസര്‍ പന്തെറിഞ്ഞിട്ടുള്ളൂ.

ഏകദിനത്തിലാവട്ടെ ഒരേയൊരു മല്‍സരമാണ് താരം കളിച്ചത്. 2023 ഏപ്രിലില്‍ ന്യൂസിലാന്‍ഡിനെതിരേയാണിത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പാക് ടീമിനായി ഒരു മല്‍സരം പോലും ഇഹ്‌സാനുള്ള കളിച്ചിട്ടില്ല. അതേസമയം, ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ഇന്ത്യയോടേറ്റ പരാജയ്ത്തിനു ശേഷം ഇഹ്‌സാനുള്ളയടക്കമുള്ള യുവതാരങ്ങള്‍ക്കു കൂടുതല്‍ ഇഅവസരങ്ങള്‍ നല്‍കാന്‍ ആലോചിക്കുകയാണ് പാകിസ്താന്‍.

തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂളാണ് ഇനി അവരെ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള റിഹേഴ്‌സല്‍ കൂടിയാണ് വരാനിരിക്കുന്ന ടി20 പരമ്പരകള്‍. ബാറ്റിങിനൊപ്പം ബൗിങിലും പാകിസ്താന് കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതുമുണ്ട്.

ABHISHEK SHARMA

ഏകദിന അരങ്ങേറ്റം കാത്ത് അഭിഷേക്

ടി20യില്‍ വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ ഇന്ത്യന്‍ ടീമിലെ സ്ഥാനം ഭദ്രമാക്കിയ ശേഷം ഇനി ഏകദിനത്തിലും അരങ്ങേറ്റത്തിനു തയ്യാറെടുക്കുകയാണ് 25 കാരനായ അഭിഷേക് ശര്‍മ. ഈ മാസം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഏകദിന ടീമില്‍ അദ്ദേഹത്തിനു അവസരം കിട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

അഭിഷേകിനു പകരം മറ്റൊരു യുവ ഇടംകൈയന്‍ ബാറ്ററായ യശസ്വി ജയ്‌സ്വാളാണ് ബാക്കപ്പ് ഓപ്പണറായി ടീമിലേക്കു വന്നത്. അധികം വൈകാതെ തന്നെ ഏകദിനത്തിലും തന്റെ സമയമെത്തുമെന്ന ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ് അഭിഷേക്.

അടുത്തിടെ ഐസിസിയുടെ പുതിയ റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ ടി20യില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുന്നതിനൊപ്പം റെക്കോര്‍ഡ് പോയിന്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 926 പോയിന്റാണ് ഇപ്പോള്‍ അഭിഷേകിനുള്ളത്.

ടി20 റാങ്കിങ് നിലവില്‍ വന്നതിനു ശേഷം ഒരു ബാറ്റര്‍ക്കു ആദ്യമായിട്ടാണ് ഇത്രയുമുയര്‍ന്ന രപോയിന്റ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ നവര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം അരങ്ങേറിയ അഭിഷേക് വെറും ഒരു വര്‍ഷത്തിനുള്ളിലാണ് ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായി മാറിയിരിക്കുന്നത്.

Story first published: Thursday, October 9, 2025, 6:54 [IST]
Other articles published on Oct 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+