Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കപില്‍ ദേവിന്റെ ഏഴയലത്തു വരില്ല ഹാര്‍ദിക് പാണ്ഡ്യ, തുറന്നടിച്ച് അബ്ദുള്‍ റസാഖ്

ആധുനിക ക്രിക്കറ്റിലെ കപില്‍ ദേവെന്നാണ് ഹാര്‍ദിക് പാണ്ഡ്യ അറിയപ്പെടുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും കളി തിരിച്ചുപിടിക്കാന്‍ കഴിവുള്ള താരം. കളത്തിലെ ഫീല്‍ഡിങ്ങും കേമം. പക്ഷെ മുന്‍ പാകിസ്താന്‍ ഓള്‍ റൗണ്ടര്‍ അബ്ദുള്‍ റസാഖിന്റെ അഭിപ്രായത്തില്‍ ഹാര്‍ദിക് പാണ്ഡ്യ ഇനിയും മികവു തെളിയിക്കേണ്ടതുണ്ട്.

കപില്‍ ദേവിന്റെ ഏഴയലത്തു വരില്ല താരം. ലോകോത്തര ക്രിക്കറ്ററാവാന്‍ ഹാര്‍ദിക് പാണ്ഡ്യ ഇനിയും അധ്വാനിക്കണമെന്ന് അബ്ദുള്‍ റസാഖ് പറയുന്നു. ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് റസാഖ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഇന്ത്യയ്ക്ക് മേൽക്കൈ

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂംറയ്ക്ക് എതിരെ നടത്തിയ 'ബേബി ബൗളര്‍' പരാമര്‍ശത്തിലും റസാഖ് വിശദീകരണം നല്‍കുന്നുണ്ട്. ലോകകപ്പില്‍ പാകിസ്താനെതിരായ ജയം ഇന്ത്യ തുടരുമെന്നാണ് റസാഖിന്റെ പക്ഷം കാരണം വലിയ മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ കളിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. പാകിസ്താന്റെ പ്രധാന പ്രശ്‌നവും ഇതുതന്നെ. ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യമെടുത്താല്‍ താരം കഠിനാധ്വാനം ചെയ്യുന്നില്ലെന്ന് 40 -കാരനായ റസാഖ് ചൂണ്ടിക്കാട്ടുന്നു.

കൂടുതൽ അധ്വാനിക്കണം

'ഹാര്‍ദിക് പാണ്ഡ്യ നല്ല കളിക്കാരനാണ്. എന്നാല്‍ മികച്ച ഓള്‍ റൗണ്ടറാകാന്‍ അദ്ദേഹം കൂടുതല്‍ അധ്വാനിക്കണം. ക്രിക്കറ്റിനായി കൂടുതല്‍ ചിലവഴിക്കാത്തതാണ് പാണ്ഡ്യയുടെ പ്രശ്‌നം', റസാഖ് വ്യക്തമാക്കി. 'മാനസികമായും ശാരീരികമായും ഹാര്‍ദിക് പാണ്ഡ്യ തയ്യാറെടുക്കേണ്ടതുണ്ട്. അടുത്തകാലത്തായി താരം പരിക്കിന്റെ പിടിയില്‍ കൂടുതലായി അകപ്പെടുകയാണ്. ക്രിക്കറ്റ് കളിച്ച് ധാരാളം പണം ലഭിക്കുമ്പോള്‍ സുഖജീവിതത്തിലേക്ക് മടങ്ങാന്‍ ആരും ആഗ്രഹിക്കും. പാണ്ഡ്യയ്ക്ക് സംഭവിച്ചതും ഇതുതന്നെ', റസാഖ് കൂട്ടിച്ചേര്‍ത്തു.

ഏഴയലത്തു വരില്ല

ഹാര്‍ദിക് പാണ്ഡ്യയെ കപില്‍ ദേവിനോട് ഉപമിക്കുന്നതിലും അബ്ദുള്‍ റസാഖിന് എതിര്‍പ്പുണ്ട്. കപില്‍ ദേവും ഇമ്രാന്‍ ഖാനും ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരാണ്. ഇവരുടെ ഏഴയലത്തു വരില്ല ഹാര്‍ദിക് പാണ്ഡ്യ. ഞാനും ഒരു ഓള്‍ റൗണ്ടറാണ്. എന്നാല്‍ ഇമ്രാന്‍ ഖാനുമായി ഒരിക്കലും സ്വയം താരതമ്യം ചെയ്യില്ല, റസാഖ് പറഞ്ഞു. ബൂംറയെ ബേബി ബൗളറെന്ന വിളിച്ച സംഭവത്തിലും റസാഖ് വിശദീകരണം നല്‍കുന്നുണ്ട്.

Most Read: കോലി, രോഹിത്, ബുംറ... ഇവരില്‍ ഒരാള്‍ക്ക് അവസരം, ഒരു രാജ്യം, ഒരു താരം — ചോപ്രയുടെ ലോക ടി20 ഇലവന്‍

ബേബി ബൌളർ

'ബൂംറയ്ക്ക് എതിരെ എനിക്ക് വൈരാഗ്യമൊന്നുമില്ല. ഗ്ലെന്‍ മഗ്രാത്ത്, വസീം അക്രം, കേട്ട്‌ലി ആംബ്രോസ്, ശുഐബ് അക്തര്‍ തുടങ്ങിയ ഇതിഹാസങ്ങളുമായിട്ടാണ് അന്ന് ബൂംറയെ ഞാന്‍ താരതമ്യം ചെയ്തത്. എന്നാല്‍ ബേബി ബൗളര്‍ പരാമര്‍ശം അനാവശ്യ വിവാദം സൃഷ്ടിച്ചു', റസാഖ് വ്യക്തമാക്കി.

Most Read: കുറവ് കോലിക്ക്, ലക്ഷങ്ങള്‍ മാത്രം!! ധോണി ഒന്നാമന്‍, സൂപ്പര്‍ താരങ്ങളുടെ ആദ്യ ഐപിഎല്‍ ശമ്പളമറിയാം

ലോകോത്തര ബൗളറാകാനുള്ള ഒരുക്കത്തിലാണ് ജസ്പ്രീത് ബൂംറ. എന്നാല്‍ മുന്‍കാലഘട്ടത്തിലെ ബൗളര്‍മാര്‍ക്ക് പുതുതലമുറ ബൗളര്‍മാരെക്കാള്‍ കഴിവും മികവുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ആധുനിക കാലത്ത് ക്രിക്കറ്റിന്റെ നിലവാരം താഴോട്ടുപോയെന്ന് റസാഖ് പറയുന്നു.

നിലവാരം പോയി

'ഇപ്പോഴത്തെ പേസര്‍മാരെ നേരിടുമ്പോള്‍ പഴയ സമ്മര്‍ദ്ദം അനുഭവപ്പെടാറില്ല. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ മുന്‍പത്തെപ്പോലെ ലോകോത്തര താരങ്ങളെ സൃഷ്ടിക്കാന്‍ ക്രിക്കറ്റിന് ഇപ്പോള്‍ കഴിയുന്നില്ല. മുന്‍പ് ഒരു ടീമില്‍ത്തന്നെ ടെണ്ടുല്‍ക്കര്‍, സഹീര്‍, സെവാഗ്, ഗാംഗുലി പോലുള്ളവരെ കാണാമായിരുന്നു. എന്നാല്‍ പുതിയ കാലത്ത് ഇതില്ല. ഒരുപക്ഷെ ട്വന്റി-20 ക്രിക്കറ്റിന്റെ അതിപ്രസരമാകാം നിലവാരം താഴോട്ടു വീഴാന്‍ കാരണം', റസാഖ് അറിയിച്ചു.

Story first published: Friday, May 1, 2020, 21:14 [IST]
Other articles published on May 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+