കുറവ് കോലിക്ക്, ലക്ഷങ്ങള്‍ മാത്രം!! ധോണി ഒന്നാമന്‍, സൂപ്പര്‍ താരങ്ങളുടെ ആദ്യ ഐപിഎല്‍ ശമ്പളമറിയാം
മുംബൈ: ഐപിഎല്ലില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഇന്ത്യയുടെ മൂന്നു സൂപ്പര്‍ താരങ്ങളാണ് എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍. വിവിധ ഫ്രാഞ്ചൈസികളുടെ ക്യാപ്റ്റന്‍മാര്‍ കൂടിയാണ് മൂന്നു പേരും. 2018ലെ മെഗാ ഐപിഎല്‍ ലേലത്തിനു മുമ്പ് ഫ്രാഞ്ചൈസികള്‍ കോടികള്‍ മുടക്കിയാണ് ധോണി, കോലി, രോഹിത് എന്നിവരെ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്തിയത്. 12 വര്‍ഷം ഐപിഎല്‍ ചരിത്രം നോക്കിയാല്‍ ഇക്കൂട്ടത്തില്‍ ഒരേയൊരു ഫ്രാഞ്ചൈസിക്കു വേണ്ടി മാത്രം കളിച്ച ഏക താരം കോലിയാണ്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഇപ്പോഴും റോയല്‍ ചാലഞ്ചേഴ്‌സിന്റെ ചുവപ്പ് ജഴ്‌സിയില്‍ ഇന്ത്യന്‍ നായകനുണ്ട്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ധോണി ആദ്യ സീസണ്‍ മുതല്‍ നയിക്കുകയാണ്. രണ്ടു സീസണ്‍ സസ്‌പെന്‍ഷന്‍ കാരണം സിഎസ്‌കെ പുറത്തു പോയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് മറ്റു ടീമിനായി കളിക്കേണ്ടി വന്നത്. 2013ലാണ് രോഹിത് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെടുന്നത്. ധോണി, കോലി, രോഹിത് എന്നിവരുടെ പ്രഥമ സീസണിലെ ശമ്പളം എത്രയായിരുന്നുവെന്ന് ഒന്നു നോക്കാം.

വിരാട് കോലി
നിലവില്‍ 17 കോടി രൂപയാണ് പ്രതിവര്‍ഷം കോലിയുടെ ശമ്പളം. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന ശമ്പളവും ഇതു തന്നെ. എന്നാല്‍ പ്രഥമ സീസണില്‍ ആര്‍സിബിക്കൊപ്പം ചേരുമ്പോള്‍ കോലി ലക്ഷങ്ങള്‍ മാത്രമേ പ്രതിഫലമുണ്ടായിരുന്നുള്ളൂ.
ആതിഥേയ താരമെന്ന നിലയില്‍ പ്രഥമ സീസണിലെ ലേലത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) കോലിയെ വാങ്ങാന്‍ ഓപ്ഷനുണ്ടായിരുന്നു. എന്നാല്‍ അവര്‍ വേണ്ടത്ര താല്‍പ്പര്യം കാണിച്ചില്ല. വെറും 12 ലക്ഷം രൂപയ്ക്കാണ് കോലിയെ ആര്‍സിബി തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.
ആദ്യ സീസണുകൡ ഫോം കണ്ടെത്താനാവാതെ അദ്ദേഹം പതറിയെങ്കിലും ആര്‍സിബി പിന്തുണ കൈവിട്ടില്ല. 2011ലെ ലേലത്തിനു മുമ്പ് കോലിയെ നിലനിര്‍ത്തിയ ആര്‍സിബി 13ല്‍ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. അന്നു മുതല്‍ ടീമിനെ നയിക്കുന്നത് കോലി തന്നെയാണ്.

രോഹിത് ശര്‍മ
ഐപിഎല്ലില്‍ ഏറ്റവുമധികം തവണ കിരീടമുയര്‍ത്തിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് അവകാശിയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ. നാലു തവണയാണ് അദ്ദേഹം മുംബൈയ്ക്കു വേണ്ടി കിരീടം ഏറ്റുവാങ്ങിയത്. നിലവിലെ ചാംപ്യന്‍മാരും മുംബൈ തന്നെയാണ്. നിലവില്‍ 15 കോടിയാണ് ഹിറ്റ്മാന്റെ മുംബൈയിലെ ശമ്പളം.
പ്രഥമ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമായിരുന്നു ഹിറ്റ്മാന്‍. അന്നു മൂന്നു കോടിയാണ് താരത്തിനു ഡെക്കാന്‍ നല്‍കിയിരുന്ന ശമ്പളം. മൂന്നു കോടി ചെലവഴിക്കാനുള്ള ഡെക്കാന്റെ തീരുമാനം പിഴച്ചില്ല. ആദ്യ സീസണില്‍ 13 മല്‍സരങ്ങളില്‍ നിന്നും 404 റണ്‍സ് രോഹിത് നേടിയിരു. തൊട്ടടുത്ത സീസണില്‍ ബാറ്റിങില്‍ അത്ര തിളങ്ങിയില്ലെങ്കിലും 11 വിക്കറ്റുമായി താരം ബൗളിങില്‍ മിന്നി.
2011ലെ ലേലത്തിലാണ് 9.2 കോടിയോളം രൂപയ്ക്കു രോഹിത്തിനെ മുംബൈ സ്വന്തമാക്കിയത്. 13ല്‍ അദ്ദേഹത്തെ ടീമിന്റെ സ്ഥിരം ക്യാപ്റ്റനാക്കുകയും ചെയ്തു.

എംഎസ് ധോണി
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ്് ധോണി 2008ലെ പ്രഥമ സീസണില്‍ തന്നെ വില പിടിപ്പുള്ള താരമായിരുന്നു. ആറു കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിയെ റാഞ്ചിയത്. ധോണിക്കു കീഴില്‍ സിഎസ്‌കെ ഐപിഎല്ലിലെ തന്നെ ഏറ്റവും സ്ഥിരതയുള്ള ടീമാവുകയും ചെയ്തു. മൂന്നു തവണ ഐപിഎല്‍ ചാംപ്യന്മാരായ സിഎസ്‌കെ കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തുകയും കൂടുതല്‍ ഫൈനല്‍ കളിക്കുകയും ചെയ്ത ഏക ടീം കൂടിയാണ്.
2018ലെ ലേലത്തില്‍ ധോണിയെ സിഎസ്‌കെ നിലനിര്‍ത്തുകയായിരുന്നു. 15 കോടി രൂപയാണ് അദ്ദേഹത്തിന് സിഎസ്‌കെ പ്രതിവര്‍ഷം ശമ്പളമായി നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications