Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

31 പന്തില്‍ 93 റണ്‍സ് , എബിഡി പഴയ എബിഡി തന്നെ... വെടിക്കെട്ടുമായി തിരിച്ചുവരവ്

എബിഡി പഴയ എബിഡി തന്നെ | Oneindia Malayalam

ജൊഹാനസ്ബര്‍ഗ്: ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചായിരുന്നു ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍മാന്‍ എബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ടീമിന്റെ തുറുപ്പുചീട്ടായിരുന്ന എബിഡിയുടെ വിരമിക്കല്‍ ദക്ഷിണാഫ്രിക്കയ്ക്കും ഷോക്കായിരുന്നു. വിരമിച്ചെങ്കിലും ഐപിഎല്‍ അടക്കമുള്ള ടൂര്‍ണമെന്റുകളില്‍ തുടരുമെന്നും താരം വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന പ്രഥമ എംസാന്‍സി സൂപ്പര്‍ ലീഗിലാണ് എബിഡി അടുത്തതായി പങ്കെടുക്കുന്നത്.

1

ടൂര്‍ണമെന്റിനു മുന്നോടിയായി നടന്ന സന്നാഹ മല്‍സരത്തില്‍ വെടിക്കെട്ട് പ്രകടനമാണ് ഷ്വെയ്ന്‍ സ്പാര്‍ട്ടന്‍സിനു വേണ്ടി 34 കാരനായ താരം കാഴ്ചവച്ചത്. ജോസി സ്റ്റാര്‍സിനെതിരായ ട്വന്റി20 മല്‍സരത്തില്‍ വെറും 31 പന്തില്‍ എബിഡി 93 റണ്‍സ് വാരിക്കൂട്ടി. അദ്ദേഹത്തിന്റെ മികവില്‍ ടീം നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 217 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ഈ വര്‍ഷം മേയിലാണ് എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതിനു ശേഷം അദ്ദേഹം കളിച്ച ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.

നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയുമായി തുടങ്ങിയ എബിഡി പിന്നീട് ബൗളര്‍മാര്‍ക്കുമേല്‍ കത്തിക്കയറുകയായിരുന്നു. എംസാന്‍സി സൂപ്പര്‍ ലീഗില്‍ സ്പാര്‍ട്ടന്‍സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഇന്നു രാത്രി (നവംബര്‍ 16) നടക്കുന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തില്‍ കേപ് ടൗണ്‍ ബ്ലിറ്റ്‌സുമായി സ്പാര്‍ട്ടന്‍സ് ഏറ്റുമുട്ടും. ഇന്ത്യയില്‍ സോണി സിക്‌സും സോണി ഇഎസ്പിഎന്നും മല്‍സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

Story first published: Friday, November 16, 2018, 15:04 [IST]
Other articles published on Nov 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+