Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എബിഡി സ്വപ്‌നം കാണാന്‍ വരട്ടെ... മടങ്ങിവരവ് അത്ര എളുപ്പമല്ല!! തുറന്നു പറഞ്ഞ് കോച്ച്

ഡര്‍ബന്‍: ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരികെയെത്തുകയെന്ന മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ മോഹം അത്ര എളുപ്പത്തില്‍ യാഥാര്‍ഥ്യമാവില്ലെന്നു സൂചന. അസിസ്റ്റന്റ്‌ കോച്ച് എനോക്ക് എന്‍കാവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എബിഡിയും ആരാധകരും കരുതുന്നതു പോലെ ടീമിലെത്തുക അത്ര എളുപ്പമായിരിക്കില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. നേരിട്ട് ടീമിലേക്കു കയറാമെന്നു എബിഡി പ്രതീക്ഷിക്കേണ്ട. മികച്ച പ്രകടനം നടത്തി സ്ഥാനം പിടിച്ചുവാങ്ങാന്‍ താരം ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

abd

2018ലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കവെ എബിഡി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നെങ്കിലും ക്രിക്കറ്റ് ബോര്‍ഡോ, ടീം മാനേജ്‌മെന്റോ ഇതു പരിഗണിക്കാന്‍ തയ്യാറായില്ല.

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം എബിഡി പറഞ്ഞിരുന്നു. അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും ലോകകപ്പില്‍ കളിക്കും. ടീം കോച്ച് മാര്‍ക്ക് ബൗച്ചര്‍, പുതിയ ക്രിക്കറ്റ് ഡയറക്ടറായ ഗ്രേയം സ്മിത്ത്, ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി എന്നിവരുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതു യാഥാര്‍ഥ്യമാവണമെന്നു തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും എബിഡി വിശദമാക്കി. ടി20 ലോകകപ്പിന് ഇനിയുമേറെ സമയമുണ്ട്. എന്തും സംഭവിച്ചേക്കാം. ലോകകപ്പിനു മുമ്പ് ഐപിഎല്‍ വരാനിരിക്കുന്നുണ്ട്. ടി20 ലോകകപ്പ് വരെ മികച്ച ഫോമില്‍ തുടരുകയെന്നത് തന്നെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story first published: Wednesday, January 15, 2020, 14:26 [IST]
Other articles published on Jan 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+