Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അതിവേഗം 2000 റണ്‍സ്- ടി20യില്‍ ഗംഭീര റെക്കോര്‍ഡുമായി ഫിഞ്ച്, മുന്നില്‍ ഐപിഎല്‍ ടീമംഗം വിരാട് കോലി

സതാംപ്റ്റണ്‍: ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിന് അവിസ്മരണീയ നേട്ടം. അന്താരാഷ്ട്ര ടി20യില്‍ അതിവേഗം 2000 റണ്‍സ് തികച്ച ലോകത്തിലെ രണ്ടാമത്തെ താരമായി അദ്ദേഹം മാറി. ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ ദിവസം നടന്ന ആദ്യ ടി20 മല്‍സരത്തിലായിരുന്നു ഫിഞ്ചിന്റെ നേട്ടം. 2000 റണ്‍സ് ക്ലബ്ബിലെത്താന്‍ താരത്തിനു വേണ്ടി വന്നത് 62 ഇന്നിങ്‌സുകളാണ്. ഐപിഎല്ലില്‍ തന്റെ പുതിയ ടീമംഗവും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലിയാണ് ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത്. വെറും 56 ഇന്നിങ്‌സുകളിലാണ് കോലി 2000 പൂര്‍ത്തിയാക്കിയത്.

1

ടി20യില്‍ 2000 റണ്‍സ് ക്ലബ്ബിലെത്തിയ ലോകത്തിലെ 10ാമത്തെ താരമാണ് ഫിഞ്ച്. കോലിയെക്കൂടാത ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരല്ലാം ഈ ലിസ്റ്റിലുണ്ട്.

ഇംഗ്ലണ്ടിനെതിരേ നടന്ന ആവേശകരമായ മല്‍സസത്തില്‍ രണ്ടു റണ്‍സിനു തോറ്റെങ്കിലും ഫിഞ്ചിന്റെ നേട്ടം ഓസീസിന് ആശ്വസിക്കാന്‍ വക നല്‍കി. ജയിക്കാമായിരുന്ന മല്‍സരം അവസാനത്തെ അഞ്ചോവറിലാണ് ഓസീസ് കൈവിട്ടത്. മല്‍സത്തില്‍ 32 പന്തില്‍ നിന്നും ഫിഞ്ച് 46 റണ്‍സെടുത്തിരുന്നു. ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. ജോഫ്ര ആര്‍ച്ചറാണ് ഫിഞ്ചിനെ പുറത്താക്കിയത്.

അവസാനത്തെ അഞ്ചോവറില്‍ 36 റണ്‍സ് മാത്രമായിരുന്നു ഓസീസിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഓസീസിനെ വരിഞ്ഞുകെട്ടി. 33 റണ്‍സെടുക്കാനെ അവര്‍ക്കായുള്ളൂ. ജയിക്കാമായിരുന്ന മല്‍സരം കൈവിട്ടതില്‍ ഫിഞ്ച് നിരാശ പ്രകടിപ്പിച്ചിരുന്നു. തന്റെയും ഓപ്പണിങ് പങ്കാളിയായ ഡേവിഡ് വാാര്‍ണറുടെയും പ്രകടനത്തെ സ്വയം വിമര്‍ശിച്ച അദ്ദേഹം ഇരുവര്‍ക്കും മികച്ച തുടക്കം ലഭിച്ചിട്ടും അത് മാച്ച് വിന്നിങ് ഇന്നിങ്‌സാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Story first published: Saturday, September 5, 2020, 15:55 [IST]
Other articles published on Sep 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+