Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: ഇന്ത്യക്കു ഒന്നധികം, ഇംഗ്ലണ്ടിനാവട്ടെ ഒന്ന് കുറവും! ടീം സെലക്ഷനെതിരേ ചോപ്ര

ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളുടെ സെലക്ഷനെതിരേ വിമര്‍ശനവുമായി മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ ആകാഷ് ചോപ്ര. അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഇരുടീമുകളും തീര്‍ത്തും വ്യത്യസ്തമായ ബൗളിങ് കോമ്പിനേഷനാണ് പരീക്ഷിച്ചത്. ഇതിനെയാണ് ചോപ്ര ചോദ്യം ചെയ്തത്.

1

ഇന്ത്യ മൂന്നു സ്പിന്നര്‍മാരെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയപ്പോള്‍ ഇംഗ്ലീഷ് ടീമിലാവട്ടെ ഒരേയൊരു സ്പിന്നര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഇതിനെയാണ് ചോപ്ര ട്വിറ്ററിലൂടെ വിമര്‍ശിച്ചത്. ഇന്ത്യ മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കുന്നു. ഇംഗ്ലണ്ടാവട്ടെ ടീമിലെടുത്തത് ഒരേയൊരു സ്പിന്നറെയാണ്. എങ്ങനെയാണ് രണ്ടു ക്യാപ്റ്റന്‍മാരും ഇത്രയും വ്യത്യസ്തമായി സാഹചര്യങ്ങള്‍ മനസ്സിലാക്കിയത്? പക്ഷെ എനിക്കു തോന്നുന്നത് രണ്ടു പേരുടെയും വിലയിരുത്തല്‍ തെറ്റിയെന്നാണ്. ഇന്ത്യ ഒരാളെ കൂടുതല്‍ കളിപ്പിക്കുന്നു. ഇംഗ്ലണ്ടാവട്ടെ ഒരാളെ കുറച്ചാണ് കളിപ്പിച്ചതെന്നും ചോപ്ര ട്വിറ്ററില്‍ കുറിച്ചു.

യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍മാരായി ഇടംപിടിച്ചത്. അതേസമയം, ഇംഗ്ലീഷ് ടീമിലെ ഏക സ്പിന്നര്‍ ആദില്‍ റഷീദാണ്. ടോസിനു ശേഷം ഇംഗ്ലണ്ട് നായകന്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മയ്ക്കു വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദ്ദുര്‍ താക്കൂര്‍.

ഇംഗ്ലണ്ട്- ജാസണ്‍ റോയ്, ജോസ് ബട്ലര്‍, ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്റ്റോ, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്സ്, സാം കറെന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Story first published: Friday, March 12, 2021, 19:27 [IST]
Other articles published on Mar 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+