Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നും രണ്ടുമല്ല, പരിക്കേറ്റ് വീണത് അഞ്ചു പേര്‍!! ടീം ഇന്ത്യയുടെ ഷെഡ്യൂളിനെതിരേ ചോപ്രയും

Aakash Chopra Questions India’s Busy Schedule | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരക്കേറിയ ഷെഡ്യൂളിനെതിരേ വിമര്‍ശനം ശക്തമാവുന്നു. നേരത്തേ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ലോകേഷ് രാഹുലും ടീമിന്റെ തിരക്കേറിയ ഷെഡ്യൂള്‍ കളിക്കാരെ ബാധിക്കുന്നതായി തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്രയും ഇതിനെ അനുകൂലിച്ച് രംഗത്തു വന്നിരിക്കുകയാണ്.

കളിക്കാര്‍ക്കു തുടര്‍ച്ചയായി പരിക്കുകളേല്‍ക്കുന്നത് തിരക്കേറിയ ഷെഡ്യൂള്‍ കാരണമാണെന്നും ചോപ്ര ട്വിറ്ററില്‍ കുറിച്ചു. ഏറ്റവും അവസാനമായി വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്നു കിവീസിനെതിരേയുള്ള ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ നിന്നു അദ്ദേഹം പിന്‍മാറുകയും ചെയ്തിട്ടുണ്ട്.

അഞ്ചു നിര്‍ണായക കളിക്കാര്‍

അഞ്ചു നിര്‍ണായക കളിക്കാര്‍

ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ തുടങ്ങിയ ഇന്ത്യയുടെ അഞ്ചു നിര്‍ണായക താരങ്ങള്‍ക്കാണ് കഴിഞ്ഞ 8-10 മാസത്തിനിടെ പരിക്കേറ്റത് (ശിഖര്‍ ധവാനെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല). മല്‍സരങ്ങളുടെ ആധിക്യം തന്നെയാണ് കളിക്കാര്‍ക്കു പരിക്കേല്‍ക്കാനുള്ള പ്രധാന കാരണം. ഇന്ത്യയിപ്പോള്‍ കണക്കില്‍ക്കൂടുതല്‍ അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിക്കുന്നില്ലേയെന്നും ചോപ്ര ട്വിറ്ററിലൂടെ ചോദിക്കുന്നു.

ചോദ്യം ചെയ്ത് കോലിയും

ചോദ്യം ചെയ്ത് കോലിയും

ഇന്ത്യന്‍ ടീമിന്റെ തിരക്കേറിയ ഷെഡ്യൂളിനെ അടുത്തിടെ നായകന്‍ വിരാട് കോലിയും ചോദ്യം ചെയ്തിരുന്നു. ന്യൂസിലാന്‍ഡിനെതിരേയുള്ള ടി20 പരമ്പര സമാപിച്ച ശേഷം രാഹുലും മല്‍സരങ്ങളുടെ ആധിക്യത്തെക്കുറിച്ചു തുറന്നുപറഞ്ഞിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുകയെന്നത് കളിക്കാരെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടാണെന്നായിരുന്നു രാഹുല്‍ അഭിപ്രായപ്പെട്ടത്.

ഇന്ത്യക്കു ഇനി ഏകദിന പരമ്പര

ഇന്ത്യക്കു ഇനി ഏകദിന പരമ്പര

ന്യൂസിലാന്‍ഡിനെതിരേ ദൈര്‍ഘ്യമേറിയ ടി20 പരമ്പര കളിച്ചതിനു പിന്നാലെ ഏകദിന പരമ്പരയില്‍ മാറ്റുരയ്ക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ഇതിനു ശേഷം രണ്ടു ടെസ്റ്റുകളും കൂടി ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കും.
അതിനു ശേഷം നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിന പരമ്പരയാണ് കോലിയെയും സംഘത്തെയും കാത്തിരിക്കുന്നത്. ഐപിഎല്ലിനു മുമ്പ് ഇന്ത്യയുടെ അവസാന പരമ്പരയും ഇതായിരിക്കും.

Story first published: Wednesday, February 5, 2020, 6:45 [IST]
Other articles published on Feb 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+