Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അദ്ഭുതമില്ല, കോലിയെ പുറത്താക്കുമെന്ന് അന്നു തന്നെ ഉറപ്പായിരുന്നു!- ചൂണ്ടിക്കാട്ടി ചോപ്ര

ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും വിരാട് കോലിയെ പുറത്താക്കിയതില്‍ അദ്ഭുതമില്ലെന്നും നേരത്തേ തന്നെ ഇതു ഉറപ്പായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ബുധനാഴ്ച രാത്രിയോടെയാണ് കോലിയെ മാറ്റി പകരം ഏകദിന ടീമിന്റെ പുതിയ നാകനായി രോഹിത് ശര്‍മയെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തതായി ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

കഴിഞ്ഞ ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനം കോലി രാജിവച്ചിരുന്നു. പക്ഷെ ഏകദിനത്തിലും ടെസ്റ്റിലും തുടര്‍ന്നും താന്‍ നയിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. 2023ലെ ഏകദിന ലോകകപ്പ് വരെയെങ്കിലും ഈ ഫോര്‍മാറ്റില്‍ ക്യാപ്റ്റനായി തുടരാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഇപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി മാറ്റിയത്. ബിസിസിഐയു സെലക്ടര്‍മാരും സംയുക്തമായെടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു സൗരവ് ഗാംഗുലി ഇതേക്കുറിച്ച് വിശദീകരിച്ചത്. ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി മാത്രമല്ല ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയും പുതുതായി രോഹിത്തിനെ തന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്. സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ കോലിയുടെ അസിസ്റ്റന്റ് ഹിറ്റ്മാനായിരിക്കും.

 ഇതു സംഭവിക്കുമെന്ന് ഉറപ്പായിരുന്നു

ഇതു സംഭവിക്കുമെന്ന് ഉറപ്പായിരുന്നു

വിരാട് കോലിയെ മാറ്റി പകരം രോഹിത് ശര്‍മയെ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കുമെന്നു നമ്മള്‍ നേരത്തേ തന്നെ ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. ടി20 ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞ ദിവസം തന്നെ കോലിയുടെ ഏകദിന ക്യാപ്റ്റന്‍സിയും അധികം വൈകാതെ തെറിക്കുമെന്ന് മുന്‍കൂട്ടി കണ്ട കാര്യമാണ്. ടി20 ടീമിന്റെ ക്യാപ്റ്റന്‍ തന്നെയായിരിക്കും ഏകദിനത്തിലും ഈ റോള്‍ ഏറ്റെടുക്കുകയെന്നത് വ്യക്തമായിരുന്നു. ടി20യില്‍ ആരാണോ നയിക്കുന്നത് സ്വാഭാവികമായും ഏകദിനത്തിലും അയാള്‍ക്കു തന്നെയാണ് ഏകദിനത്തിലും ഈ ചുമതല നല്‍കേണ്ടതെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.

 വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ പറ്റില്ല

വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ പറ്റില്ല

ടെസ്റ്റിലും ഏകദിനത്തിലും വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ വരുന്നതില്‍ കുഴപ്പമില്ല. പക്ഷെ ഏകദിനത്തിലും ടി20യിലും വ്യത്യസ്ത നായകര്‍ ശരിയാവില്ലെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു. ലോക ക്രിക്കറ്റില്‍ ഒരിക്കലും സംഭവിക്കാത്ത കാര്യമാണിത്. ടെസ്റ്റ്, ഏകദിന ടീമുകളെ നയിക്കുന്ന ഒരാള്‍ ടി20യില്‍ മാത്രം ക്യാപ്റ്റന്‍ സ്ഥാനത്ത് ഇല്ലെന്നത് ക്രിക്കറ്റില്‍ ഇതു വരെ നമ്മള്‍ കണ്ടിട്ടില്ല. കൂടാതെ ടെസ്റ്റ്, ടി20 ടീമുകളെ നയിക്കുന്ന ഒരു ക്യാപ്റ്റന്‍ പക്ഷെ ഏകദിനത്തില്‍ നായകസ്ഥാനത്ത് ഇല്ലാത്തതും നമ്മള്‍ കാണാത്ത കാര്യമാണ്. ക്രിക്കറ്റില്‍ എല്ലായ്‌പ്പോഴും വേര്‍തിരിവ് റെഡ് ബോള്‍, വൈറ്റ് ബോള്‍ എന്നിവ തമ്മിലാണ്. അതിനാല്‍ തന്നെ വൈറ്റ് ബോളില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും ചോപ്ര വിലയിരുത്തി.

 രോഹിത് തന്ത്രശാലിയായ ക്യാപ്റ്റന്‍

രോഹിത് തന്ത്രശാലിയായ ക്യാപ്റ്റന്‍

രോഹിത് ശര്‍മ വളരെ തന്ത്രശാലിയായ ക്യാപ്റ്റനാണ്. ടോസില്‍ കോയിനും അദ്ദേഹത്തിന്റെ ഭാഗത്താണ് വീഴാറുള്ളത്. അതുകൊണ്ടു തന്നെ ഭാഗ്യമുള്ള ക്യാപ്റ്റനും കൂടിയാണ് രോഹിത്തെന്നു പറയാവന്‍ കഴിയുമെന്നുമ ചോപ്ര അഭിപ്രായപ്പെട്ടു. ന്യൂസിലാന്‍ഡിനെതിരേ മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം ന്യൂസിലാന്‍ഡിനെിരേ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് രോഹിത് ഇന്ത്യയെ ആദ്യമായി നയിച്ചത്. ഈ മല്‍സരങ്ങളിലെല്ലാം അദ്ദേഹം ടോസ് വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോലിയാവട്ടെ ടോസ് ഭാഗ്യം തീരം കുറഞ്ഞ നായകനാണ്. അപൂര്‍വ്വമായി മാത്രമേ അദ്ദേഹം ടോസ് ജയിക്കാറുള്ളൂ. കഴിഞ്ഞ ടി20 ലോകകപ്പിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ കോലിക്കു ടോസ് ലഭിക്കാതിരുന്നത് ഇന്ത്യന്‍ പരാജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

Story first published: Friday, December 10, 2021, 13:46 [IST]
Other articles published on Dec 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+