Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദശാബ്ദത്തിലെ ഓള്‍റൗണ്ടര്‍ അഫ്രീഡി... പാക് ആരാധകരെ തൃപ്തിപ്പെടുത്താനോ? ചോപ്ര പറയുന്നു

ദില്ലി: ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര കഴിഞ്ഞ പതിറ്റാണ്ടിലെ ഓരോ വിഭാഗത്തിലെയും മികച്ച കളിക്കാരെ തിരഞ്ഞെടുത്തിരുന്നു. മികച്ച ഓള്‍റൗണ്ടറായി അദ്ദേഹം തിരഞ്ഞെടുത്തത് പാകിസ്താന്റെ മുന്‍ ഇതിഹാസ താരം ഷാഹിദ് അഫ്രീഡിയെയായിരുന്നു. എന്നാല്‍ ഇതിനോടു പല ക്രിക്കറ്റ് പ്രേമികളും യോജിക്കുന്നില്ല. ഇതിനെതിരേ പല ഭാഗത്തു നിന്നു വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ തീരുമാനം ശരിയാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് ചോപ്ര.

afrid

ട്വിറ്ററിലൂടെയാണ് ചോപ്ര കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച കളിക്കാരെ പ്രഖ്യാപിച്ചത്. അഫ്രീഡിയെ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പാകിസ്താന്‍ ആരാധകരെ തൃപ്തിപ്പെടുത്താനാണോ ഈ തീരുമാനമെന്നു ഒരു ആരാധകന്‍ ചോദിക്കുകയും ചെയ്തു. ഇതിനു വൈകാതെ തന്നെ ചോപ്ര മറുപടിയും നല്‍കി. 2010 മുതല്‍ ടി20യില്‍ അഫ്രീഡിയുടെ നേട്ടങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. അതൊന്നു നോക്കാനെങ്കിലും നിങ്ങള്‍ തയ്യാറാവുമോ? അതിനു ശേഷം നന്ദി അറിയിച്ചാല്‍ മതിയെന്നായിരുന്നു ചോപ്രയുടെ ട്വീറ്റ്. കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച ബാറ്റ്‌സ്മാനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ബൗളറായി ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്ക, വിക്കറ്റ് കീപ്പറായി ജോസ് ബട്‌ലര്‍ എന്നിവരെയാണ് ചോപ്ര തിരഞ്ഞെടുത്തത്. എന്നാല്‍ ഓള്‍റൗണ്ടറായി അഫ്രീഡിയെ തിരഞ്ഞടുത്തതാണ് വിവാദമായി മാറിയത്.

chopra

99 ടി20കളില്‍ നിന്നും 150 സ്‌ട്രൈക്ക് റേറ്റില്‍ 1416 റണ്‍സാണ് അഫ്രീഡി നേടിയത്. കൂടാതെ 98 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. 2009ലെ ടി20 ലോകകപ്പില്‍ പാകിസ്താന്‍ ജേതാക്കളായപ്പോള്‍ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായത് അഫ്രീഡിയായിരുന്നു.

Story first published: Monday, January 6, 2020, 13:52 [IST]
Other articles published on Jan 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+