Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെ പതിവുതെറ്റിച്ചില്ല, ഇത്തവണയും കൊവിഡ് സ്ഥിരീകരിച്ചു!

ഐപിഎല്ലിനു മുമ്പ് തുടര്‍ച്ചയായി രണ്ടാം സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണില്‍ ഏറ്റവുമാദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് സിഎസ്‌കെ ക്യാംപിലായിരുന്നു. ഇത്തവണ ആദ്യത്തേത് അല്ലെങ്കിലും സിഎസ്‌കെയിലും കൊവിഡ് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം നിതീഷ് റാണയ്ക്കാണ് ഇത്തവണ ആദ്യം കൊവിഡ് ഫലം പോസിറ്റീവായത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ പരിശോധനാ ഫലവും പോസിറ്റീവായിട്ടുണ്ട്. ഇവയ്ക്കു പിന്നാലെയാണ് ഇപ്പോള്‍ സിഎസ്‌കെ ക്യാംപിലും കൊവിഡ് എത്തിയിരിക്കുന്നത്.

1

സിഎസ്‌കെ ടീമിലെ താരങ്ങള്‍ക്കല്ല മറിച്ച് കണ്ടെന്റ് ടീമിലെ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ സിഎസ്‌കെയിലെ താരങ്ങളുടെയോ സപ്പോര്‍ട്ട് സ്റ്റാഫുമാരുടെയോ ഫലം പോസിറ്റീവായിട്ടില്ല. ഈ മാസം 10ന് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായാണ് സിഎസ്‌കെയുടെ സീസണിലെ ആദ്യത്തെ മല്‍സരം. വാംഖഡെ സ്‌റ്റേഡിയത്തിലെ എട്ടു ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ ഡിസിയിലും സിഎസ്‌കെയിലും ഓരോരുത്തര്‍ക്കു കൂടി രോഗബാധയുണ്ടായത്.

സിഎസ്‌കെയുടെ കണ്ടെന്റ് ടീമിലെ ഒരു ഒഫീഷ്യലിനാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നാണ് ഇയാളുടെ പരിശോധനാഫലം പുറത്തുവന്നത്. പോസിറ്റീവാണെന്നു കണ്ടെത്തിയതിനു പിന്നാലെ ഇയാളെ മറ്റുള്ളവരില്‍ നിന്നും പൂര്‍ണമായി മാറ്റി തനിച്ച് താമസിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ സിഎസ്‌കെ ടീമിലെ കളിക്കാരുമായോ, സപ്പോര്‍ട്ട് സ്റ്റാഫുമാരുമായോ നേരത്തേ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവരും സുരക്ഷിതരാണ്. പതിവു പോലെ തന്നെ സിഎസ്‌കെ ടീം പരിശീലനത്തിന് ഇറങ്ങിയതായും സിഎസ്‌കെ ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, കഴിഞ്ഞ സീസണിലും സമാനമായ അവസ്ഥയിലൂടെയായിരുന്നു സിഎസ്‌കെ കടന്നുപോയത്. അന്നു ദീപക് ചഹര്‍, റുതുരാജ് ഗെയ്ക്ക്വാദ് തുടങ്ങിയ താരങ്ങളുള്‍പ്പെടെ സംഘത്തിലെ 10ല്‍ അധികം പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതു കാരണം ടീമിനെ മറ്റുള്ളവര്‍ക്കെല്ലാം ക്വാറന്റീനില്‍ പോവേണ്ടി വരികയും പരിശീലനം ആരംഭിക്കുന്നത് വൈകുകയും ചെയ്തിരുന്നു.

സിഎസ്‌കെയെ സംബന്ധിച്ച് ഐപിഎല്ലിലെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ചരിത്രത്തില്‍ ആദ്യമായി അവര്‍ പ്ലേഓഫിലെത്താതെ നാണംകെട്ടത് കഴിഞ്ഞ സീസണില്‍ കണ്ടിരുന്നു. പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തായിരുന്നു ധോണിപ്പട ഫിനിഷ് ചെയ്തത്. കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമെന്ന സിഎസ്‌കെയുടെ റെക്കോര്‍ഡ് കൂടിയായണ് 2020ല്‍ തകര്‍ന്നുവീണത്.

Story first published: Saturday, April 3, 2021, 17:14 [IST]
Other articles published on Apr 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+