Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ശ്രീനിവാസന്‍ അച്ഛനെപ്പോലെ! അച്ഛന് മകനെ ശകാരിക്കാം- വിവാദത്തെക്കുറിച്ച് റെയ്‌ന

ഐപിഎല്ലിന്റെ 13ാം സീസണിനു ഇല്ലെന്നറിയിച്ച് വൈസ് ക്യാപ്റ്റനും ടീമിന്റെ കുന്തമുനയുമായ സുരേഷ് റെയ്‌ന നാട്ടിലേക്കു മടങ്ങിയതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപാകെ നിരാശയിലായിരുന്നു. ടീമില്‍ 13 പേര്‍ക്കു കൊവിഡ് പിടിപെട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പായിരുന്നു റെയ്‌നയുടെ അപ്രതീക്ഷിത പിന്‍മാറ്റം.

ഒടുവില്‍ റെയ്‌നയ്‌ക്കെതിരേ വിമര്‍ശനവുമായി ടീമുടമ എന്‍ ശ്രീനിനവാസന്‍ രംഗത്തു വരികയും ചെയ്തിരുന്നു. ടീമുമായി സഹകരിക്കാന്‍ കഴിയാത്തവര്‍ വിട്ടുപോവുന്നത് തന്നെയാണ് നല്ലത്. ആരെയും നിര്‍ബബന്ധിച്ചു ടീമില്‍ പിടിച്ചുനിര്‍ത്തില്ല. ചിലപ്പോഴൊക്കെ അഹങ്കാരം തലയ്ക്കു പിടിക്കുമെന്നും റെയ്‌നയെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയയാണ് റെയ്‌ന.

ശ്രീനിവാസനുമായി ഏറെ അടുപ്പം

ശ്രീനിവാസനുമായി ഏറെ അടുപ്പം

ശ്രീനിവാസന്‍ എനിക്കു അച്ഛനെപ്പോലെയാണ്. എല്ലായ്‌പ്പോഴും എനിക്കൊപ്പം നിന്നിട്ടുള്ള അദ്ദേഹം ഹൃദയത്തോട് ഏറെ അടുത്ത നില്‍ക്കുന്നയാള്‍ കൂടിയാണ്. ഇളയ മകനെപ്പോലെയാണ് ശ്രീനിവാസന്‍ എന്നെ കാണുന്നത്. അദ്ദേഹം പറഞ്ഞ പലതും തെറ്റായാണ് ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെട്ടതെന്ന് എനിക്കുറപ്പുണ്ട്.
ഒരു അച്ഛന് മകനെ ശകാരിക്കാം. എന്തുകൊണ്ടാണ് ഞാന്‍ വിട്ടത് എന്നതിന്റെ യഥാര്‍ഥ കാരണമറിയാതെയാണ് അദ്ദേഹം അങ്ങനെയൊക്കെ പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തെ എല്ലാ കാര്യവും അറിയിച്ചു. അതിനു ശേഷം അദ്ദേഹം തനിക്കു സന്ദേശമയക്കുകയും ചെയ്തു. സിഎസ്‌കെയുമായും ശ്രീനിവാസനുമായും ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചതായും ഇപ്പോള്‍ തെറ്റിദ്ധാരണ നീങ്ങിയതായും റെയ്‌ന വ്യക്തമാക്കി.

ദുബായിലെ ബയോ ബബ്ള്‍

ദുബായിലെ ബയോ ബബ്ള്‍

യുഎഇയില്‍ എല്ലാവരെയും സുരക്ഷിതരാക്കി നിര്‍ത്താന്‍ ടീം മാനേജ്‌മെന്റും ബിസിസിഐയും വളരെ വലിയ കാര്യം തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യമാണിത്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും ഇതൊരു പുതിയ കാര്യവുമാണ്.
വളരെ സുരക്ഷിതമായ ഒരു അന്തരീക്ഷമാണ് അവിടെ ഒരുക്കിയിട്ടുള്ളത്. ആര്‍ക്കും അനുമതിയില്ലാതെ എങ്ങോട്ടും മാറാനാവില്ല. ഞങ്ങളെല്ലാം ഹോട്ടല്‍ മുറിയില്‍ തന്നെയായിരുന്നു. പുറത്തു നിന്നുള്ളവരുമായി ഒരു ഇടപെടലുമില്ലായിരുന്നു. ഓരോ രണ്ടു ദിവസം കൂടുമ്പോഴും കൊവിഡ് ടെസ്റ്റുകളും നടത്തിയിരുന്നതായി റെയ്‌ന പറയുന്നു.

കുടുംബത്തെയോര്‍ത്ത് അസ്വസ്ഥനായി

കുടുംബത്തെയോര്‍ത്ത് അസ്വസ്ഥനായി

ദുബായില്‍ രോഗ വ്യാപനം തടയാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നുവെങ്കിലും നാട്ടിലുള്ള കുടുംബത്തെയോര്‍ത്ത് താന്‍ അസ്വസ്ഥനായിരുന്നുവെന്ന് റെയ്‌ന വെളിപ്പെടുത്തി.
നാട്ടില്‍ എനിക്കൊരു പ്രായം കുറഞ്ഞ കുടുംബമുള്ളതിനാല്‍ തന്നെ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവരുടെ കാര്യം എന്താവുമെന്ന ഭയമുണ്ടായിരുന്നു. കുടുംബമാണ് എനിക്ക് ഏറ്റവും പ്രധാനം. ഈ സമയങ്ങളില്‍ അവരെക്കുറിച്ചായിരുന്നു ആശങ്ക. 20 ദിവസത്തോളമായി ഞാന്‍ എന്റെ കുട്ടികളെ കണ്ടിട്ടില്ല. ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടും അവരെ കാണാനാവാതെ ഞാന്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും റെയ്‌ന വ്യക്തമാക്കി.

Story first published: Wednesday, September 2, 2020, 14:16 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+