Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതിഹാസ താരങ്ങള്‍, എന്നാല്‍ ടെസ്റ്റില്‍ 50 മത്സരം പോലും കളിച്ചില്ല; ആരൊക്കെയാണവര്‍?

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ കൂട്ടത്തില്‍ പേരുചേര്‍ക്കപ്പെട്ട താരങ്ങളാണ് ലസിത് മലിംഗയും ഷാഹിദ് അഫ്രീദിയും മൈക്കില്‍ ബാവനുമെല്ലാം. ക്രിക്കറ്റില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. കൂടുതലും പരമിത ഓവറില്‍ ക്രിക്കറ്റില്‍ തിളങ്ങിയ ഇവരുടെ ടെസ്റ്റ് കരിയര്‍ അത്ര ശുഭകരമായിരുന്നില്ല. ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായി വാഴ്ത്തപെടുമ്പോഴും ടെസ്റ്റില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിയാത്ത ചില താരങ്ങളുണ്ട്. ലോക ക്രിക്കറ്റില്‍ ദൗര്‍ഭാഗ്യവാന്മാരായ ആ പ്രശസ്തരായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ലസിത് മലിംഗ

ലസിത് മലിംഗ

ശ്രീലങ്കന്‍ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച അതുല്യനായ പേസ് ഇതിഹാസം. മിന്നല്‍ യോര്‍ക്കറുകളിലൂടെ ബാറ്റ്‌സ്മാന്‍ വിക്കറ്റ് തെറിപ്പിക്കുന്ന മലിംഗ പരിമിത ഓവര്‍ ക്രിക്കറ്റില്‍ രാജാവായി വാഴുമ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റിനെ പുറത്താക്കി ആദ്യ ടെസ്റ്റ് വിക്കറ്റ് ആഘോഷിച്ച മലിംഗ 30 ടെസ്റ്റില്‍ നിന്ന് വീഴ്ത്തിയത് 101 വിക്കറ്റ്. പരിക്ക് ദീര്‍ഘദൂര ഫോര്‍മാറ്റില്‍ മലിംഗയ്ക്ക് വില്ലനായപ്പോള്‍ 2011ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചു. ശ്രീലങ്കയുടെ ടി20 ടീമില്‍ ഇപ്പോഴും സജീവമാണ് മലിംഗ.

ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദി

പാകിസ്താന്‍ മുന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയുടെ ടെസ്റ്റ് കരിയറും അത്ര മികച്ചതായിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഓള്‍റൗണ്ടറായി വിലസുമ്പോഴും ടെസ്റ്റ് കരിയറില്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരം ലഭിച്ചില്ല. 27 ടെസ്റ്റില്‍ നിന്ന് 1716 റണ്‍സും 48 വിക്കറ്റും അഫ്രീദിയുടെ പേരിലുണ്ടെങ്കിലും പരിമിത ഓവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ 2006ല്‍ അഫ്രീദി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്താനുവേണ്ടി 398 ഏകദിനം കളിച്ചിട്ടുള്ള അഫ്രീദി 8064 റണ്‍സും 395 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

സിന്ധുവും സൈനയും മികച്ച താരങ്ങള്‍; പുകഴ്ത്തി സ്പാനിഷ് സൂപ്പര്‍ താരം കരോളിനാ മാരിന്‍

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ രണ്ട് ലോകകപ്പ് കിരീടത്തിന് പിന്നിലും യുവരാജ് സിങ് എന്ന പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ നാലാം നമ്പറിലെ മഹാനായ യുവരാജിന് ടെസ്റ്റ് കരിയറില്‍ വേണ്ടത്ര തിളങ്ങാനായില്ല. 40 ടെസ്റ്റില്‍ നിന്ന് 33.9 ശരാശരിയില്‍ 1900 റണ്‍സ് മാത്രമാണ് യുവരാജ് നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. കഴിഞ്ഞിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവി ഇപ്പോഴും വിദേശ ലീഗുകളില്‍ കളിക്കുന്നുണ്ട്.

വീണ്ടും ജയം, ലാ ലിഗയില്‍ റയല്‍ ചാംപ്യന്‍മാര്‍- 34ാം കിരീടം; ഇംഗ്ലണ്ടില്‍ പോര് മുറുകുന്നു

മൈക്കിള്‍ ബെവന്‍

മൈക്കിള്‍ ബെവന്‍

മുന്‍ ഓസീസ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഏകദിനത്തിലെ സ്ഥിര സാന്നിധ്യമായിരുന്നെങ്കിലും ടെസ്റ്റില്‍ ബെവാന് പ്രതീക്ഷിച്ച നേട്ടങ്ങള്‍ സ്വന്തമാക്കാനായില്ല. താരസമ്പന്നമായ ഓസീസ് ടീമില്‍ 18 ടെസ്റ്റ് മാത്രമാണ് ബെവാന്‍ കളിച്ചത്. 29.07 ശരാശരിയില്‍ 785 റണ്‍സും 29 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 113 റണ്‍സ് വഴങ്ങി 10 വിക്കറ്റെന്ന അതുല്യ നേട്ടം സ്വന്തമാക്കിയിട്ടും ദീര്‍ഘദൂര ഫോര്‍മാറ്റില്‍ മികച്ചൊരു കരിയര്‍ കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 232 ഏകദിനം കളിച്ച അദ്ദേഹം 53.28 ശരാശരിയില്‍ 6912 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്.

ഇംഗ്ലണ്ട് പരമ്പരയ്‌ക്കെത്തിയ പാക് ഓള്‍റൗണ്ടര്‍ കാഷിഫ് ഭാട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

 ലാന്‍സ് ക്ലുസ്‌നെര്‍

ലാന്‍സ് ക്ലുസ്‌നെര്‍

ദക്ഷിണാഫ്രിക്കയുടെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്ന ലാന്‍സ് ക്ലുസ്‌നെറില്‍ പ്രതീക്ഷ ഏറെയായിരുന്നെങ്കിലും 49 മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയര്‍ ഒതുങ്ങി. 32.86 ശരാശരിയില്‍ 1906 റണ്‍സും 80 വിക്കറ്റുമാണ് അദ്ദേഹം ടെസ്റ്റില്‍ നേടിയത്. ഇന്ത്യക്കെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ 64 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ ക്ലുസ്‌നെര്‍ ഏറെ പ്രതീക്ഷ നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ കരിയര്‍ നീണ്ടില്ല. 171 ഏകദിനത്തില്‍ നിന്ന് 3576 റണ്‍സും 192 വിക്കറ്റും ക്ലുസ്‌നെറിന്റെ പേരിലുണ്ട്.

Story first published: Friday, July 17, 2020, 10:07 [IST]
Other articles published on Jul 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+