Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിന്ധുവും സൈനയും മികച്ച താരങ്ങള്‍; പുകഴ്ത്തി സ്പാനിഷ് സൂപ്പര്‍ താരം കരോളിനാ മാരിന്‍

മാഡ്രിഡ്: ബാഡ്മിന്റണില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള വനിതാ താരമാണ് സ്‌പെയിന്റെ കരോളിനാ മാരിന്‍. മൂന്ന് തവണ ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ഒളിംപിക് മെഡല്‍ ജേതാവായ കരോളിന ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ പി വി സിന്ധുവിനെയും സൈന നെഹ്‌വാളിനേയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇരുവരും മികച്ച താരങ്ങളാണെന്ന് അഭിപ്രായപ്പെട്ട കരോളിന ഇരുവര്‍ക്കുമെതിരേ കളിക്കുക വളരെ ബുദ്ധിമുട്ടാണെന്നും അഭിപ്രായപ്പെട്ടു.

'സൈനയും സിന്ധുവും മികച്ച കളിക്കാരാണ്. ഇരുവര്‍ക്കുമെതിരേ കളിക്കുമ്പോള്‍ പരിമിതിക്കുള്ളില്‍ നിന്ന് ഞാന്‍ എന്നെത്തന്നെ ഉത്തേജിപ്പിക്കേണ്ടി വരാറുണ്ട്. ഇരുവരില്‍ ആരെയാണ് തോല്‍പ്പിക്കാന്‍ പ്രയാസമെന്നത് എളുപ്പത്തില്‍ പറയാവുന്ന കാര്യമല്ല. എല്ലാവരും മികച്ച താരങ്ങളാണ്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലോകത്തിലെ തന്നെ മികച്ച നിലയിലാണ്. 2015ലും 2016ലും സൈനയ്‌ക്കെതിരേയും 2018ല്‍ സിന്ധുവിനെതിരേയും കളിച്ച ഫൈനല്‍ മത്സരങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു-കരോളിന പറഞ്ഞു.

carolinamarinpvsindhusainanehwal

2018ലെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിനെ പരാജയപ്പെടുത്തിയാണ് മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ വനിതാ ബാഡ്മിന്റണ്‍ താരമെന്ന റെക്കോഡ് കരോളിന സ്വന്തമാക്കിയത്. 2015ലെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സൈനയെയാണ് കരോളിന പരാജയപ്പെടുത്തിയത്. ടോക്കിയോ ഒളിംപിക്‌സിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. തുടര്‍ച്ചയായ രണ്ടാം ഒളിംപിക് സ്വര്‍ണ്ണമാണ് ലക്ഷ്യം. ഇന്ത്യന്‍ താരങ്ങളോട് വളരെ ബഹുമാനമാണുള്ളതെന്നും കരോളിന കൂട്ടിച്ചേര്‍ത്തു.

സിന്ധുവിനെതിരേ 14 മത്സരം കളിച്ചപ്പോള്‍ എട്ട് തവണയും ജയം കരോളിനയ്ക്കായിരുന്നു. സൈനയ്‌ക്കെതിരേ 13 മത്സരത്തില്‍ നിന്ന് ഏഴ് ജയമാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ കരോളിനാ മാരിന്‍ നേടിയത്.27കാരിയായ മാരിന്‍ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലും പങ്കെടുത്തിരുന്നു. ഹൈദരാബാദ് ഹണ്ടേഴ്‌സിനെ നയിച്ച കരോളിന 2018ല്‍ അവര്‍ക്ക് കിരീടവും നേടിക്കൊടുത്തു. അവസാന സീസണില്‍ പൂനെ7 ആക്‌സെസിനുവേണ്ടിയാണ് കരോളിന കളിച്ചത്.

യൂറോപ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നും സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ്ണവും സ്പാനിഷ് താരംസ്വന്തമാക്കിയിട്ടുണ്ട്.കരോളിന നിലവില്‍ ആറാം സ്ഥാനത്താണ്.കരിയറില്‍ 381 ജയവും 112 തോല്‍വിയും ഏറ്റുവാങ്ങിയ കരോളിനയെ പരിശീലിപ്പിക്കുന്നത് ഫെര്‍ണാണ്ടോ റിവാസാണ്.കഴിഞ്ഞിടെ സ്‌പെയിനില്‍ കോവിഡിനെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കായി തന്റെ മെഡലുകള്‍ നല്‍കാന്‍ കരോളിന തയ്യാറായിരുന്നു. കരോളിനയുടെ മാതൃകാ പ്രവര്‍ത്തനത്തിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ പ്രശംസയും ലഭിച്ചിരുന്നു.

Story first published: Friday, July 17, 2020, 9:47 [IST]
Other articles published on Jul 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+