Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: 49 കാരനായ സച്ചിന്‍ രാഹുലിനേക്കാള്‍ നന്നായി കളിക്കുന്നു! ഓപ്പണര്‍ക്കു പൊങ്കാല

ഇന്ത്യയുടെ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പുതിയ വീഡിയോയെക്കുറിച്ച്് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പൊടിപൊടിക്കുകയാണ്. ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് സച്ചിന്‍ പങ്കുവച്ച വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്ത് ആഘോഷിക്കുന്നത്. 29നായിരുന്നു ദേശീയ കായിക ദിനം. ഇതേ തുടര്‍ന്നാണ് ഇന്‍ഡോറില്‍ ബാറ്റ് ചെയ്യുന്ന വീഡിയോ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആരാധകരുമായി പങ്കിട്ടത്.

1

ദേശീയ കായിക ദിനമാണ്. ഞാന്‍ ഇഷ്ടപ്പെടുകയും ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ഗെയിം എനിക്കു എങ്ങനെ കളിക്കാതിരിക്കാന്‍ സാധിക്കും. നിങ്ങള്‍ക്കു പ്രിയപ്പെട്ട ഗെയിം കളിക്കുന്നതിന്റെ ഫോട്ടോസും വീഡിയോസും പങ്കുവയ്ക്കണമെന്ന കുറിപ്പോടെയായിരുന്നു സച്ചിന്‍ വീഡിയോ പങ്കുവച്ചത്. ഈ പ്രായത്തിലും തന്റെ പഴയ പെര്‍ഫെക്ഷനോടെയും ചടുലതയോടെയും സച്ചിന്‍ ബാറ്റ് ചെയ്യുന്നതു കണ്ട് ആരാധധകര്‍ പ്രശംസ കൊണ്ട് മൂടുകയാണ്.

2

ഇതിനിടെ ചിലര്‍ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിനെ ട്രോളാനും മറന്നില്ല. ഏഷ്യാ കപ്പിന്‍ ടീമിനായി കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം മോശം ഫോമിലൂടെ കടന്നു പോവുകയാണ്. പാകിസ്താനുമായുള്ള ആദ്യ കളിയില്‍ രാഹുല്‍ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തിരുന്നു.

Asia Cup: ഭര്‍ത്താവ് ഇന്ത്യന്‍, ഭാര്യ പാകിസ്താനി! മല്‍സരശേഷം സംഭവിച്ചത്, വീഡിയോ വൈറല്‍

3

49 കാരനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ നിലവിലെ ഓപ്പണറായ കെഎല്‍ രാഹുലിനേക്കാള്‍ നന്നായി കളിക്കുന്നുണ്ടെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
വിരാട് കോലിയുടെ പക്കലുള്ളതിനേക്കാള്‍ വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ 50കാരനായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പക്കലുണ്ടെന്നു മറ്റൊരു യൂസര്‍ പ്രതികരിച്ചു.

4

ദൈവമേ, എന്തിനാണ് ഇത്ര നേരത്തേ ക്രിക്കില്‍ നിന്നും വിരമിച്ചത് എന്നായിരുന്നു സങ്കടപ്പെടുന്ന ഇമോജിയൊപ്പം ഒരു യൂസര്‍ കുറിച്ചത്.
നിങ്ങള്‍ ബാറ്റിങിലെ വലിയ ജീനിയസ് തന്നെയാണ്. പക്ഷെ നിങ്ങളേക്കാള്‍ ജീനിയസായ മറ്റൊരാളുണ്ട്. ക്രിക്കറ്റിലെ മറ്റൊരു ദൈവമായി മാറിക്കൊണ്ടിരിക്കുകയാണ് വിരാട് കോലി. പ്രിയപ്പെട്ട സച്ചിന്‍ സാര്‍, യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് നിങ്ങളേക്കാള്‍ മികച്ചതാണെന്ന് ഒരു യൂസര്‍ 14 വര്‍ഷത്തെ ബാറ്റിങ് കണക്കുകള്‍ നിരത്തി ട്വീറ്റ് ചെയ്തു.

4

49 വയസ്സായിട്ടും രോഹിത് ശര്‍മ, വിരാട് കോലി എന്നിവരേക്കാള്‍ മികച്ച രീതിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റ് ചെയ്യുന്നുണ്ടെന്നായിരുന്നു ഒരു ട്വീറ്റ്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇപ്പോഴും വളരെ മികച്ച ബാറ്ററായി തന്നെയാണ് കാണപ്പെടുന്നതെന്നു ഒരു യൂസര്‍ പ്രതികരിച്ചു.

6

അതേസമയം, ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മഹാനായ ബാറ്റര്‍മാരില്‍ ഒരാളെന്ന പെരുമയുമായാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളി മതിയാക്കിയത്. ബാറ്റിങിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും ഇപ്പോഴും അദ്ദേഹം കുത്തകയാക്കി വച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികളടിച്ച ഏക താരമെന്ന സച്ചിന്റെ ലോക റെക്കോര്‍ഡ് ഇനിയാരും തന്നെ തകര്‍ക്കാനിടയില്ല.

7

ഏകദിന ക്രിക്കറ്റില്‍ 44.83 ശരാശരിയില്‍ 18,426 റണ്‍സ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ട്. 49 സെഞ്ച്വറികളും ഈ ഫോര്‍മാറ്റില്‍ അദ്ദേഹം നേടി. ശേഷിച്ച 51 സെഞ്ച്വറികള്‍ റെഡ് ബോള്‍ ക്രിക്കറ്റിലായിരുന്നു. ഏകദിനത്തില്‍ ഏറ്റവുമാദ്യം ഡബിള്‍ സെഞ്ച്വറി കുറിച്ച താരവും സച്ചിനാണ്. 2010ല്‍ സൗത്താഫ്രിക്കയുമായി ഗ്വാളിയോറില്‍ നടന്ന കളിയിലായിരുന്നു ചരിത്രം തിരുത്തിയ മാസ്റ്റര്‍ ബ്ലാസ്്റ്ററുടെ കന്നി ഡബിള്‍ സെഞ്ച്വറി. 2012ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ മുംബൈയില്‍ നടന്ന ടെസ്റ്റില്‍ കളിച്ചായിരുന്നു സച്ചിന്‍ തന്റെ അത്യുജ്വല കരിയറിനു തിരശീലയിട്ടത്.

Story first published: Tuesday, August 30, 2022, 14:57 [IST]
Other articles published on Aug 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+