1999 ജനുവരി 31, പാകിസ്താനോട് തോറ്റു, ഹൃദയം തകര്‍ന്ന് സച്ചിന്‍ കരഞ്ഞു, ഓര്‍മയുണ്ടോ?

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോക ക്രിക്കറ്റ് ഇതിഹാസമാണ്. ഒരു കാലഘട്ടത്തില്‍ രാജ്യത്തിന്റെ പ്രതീക്ഷകളെല്ലാം സച്ചിനെന്ന പേരിനൊപ്പമായിരുന്നു. സച്ചിന്റെ വിക്കറ്റ് വീണാല്‍ കളി തോറ്റെന്ന് ഉറപ്പിച്ച് ടിവി ഓഫാക്കി ആരാധകര്‍ പോയിരുന്ന ഒരു കാലം. അത്രത്തോളം ആരാധക ഹൃദയത്തില്‍ സച്ചിനെന്ന പേര് വേരുറച്ച് പോയിരുന്നു. നടന്നുകയറിയ ദുര്‍ഘട പാതകളിലെല്ലാം തന്റെ കാല്‍പ്പാദം പതിപ്പിച്ചാണ് സച്ചിന്‍ മടങ്ങിയത്. ലോകത്തിലെ എല്ലാ പ്രധാന മൈതാനങ്ങളിലും മികച്ച റെക്കോഡ് സച്ചിനുണ്ട്.
പല മൈതാനങ്ങളിലും സന്ദര്‍ശകരെ തന്റെ ബാറ്റിങ് മികവുകൊണ്ട് കരയിപ്പിക്കാന്‍ സച്ചിനായിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ സ്വന്തം തട്ടകത്തില്‍ സച്ചിന് കണ്ണീരോടെ ക്രീസ് വിടേണ്ടി വന്നു. 1999ല്‍ ചെന്നൈയില്‍ നടന്ന പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു സച്ചിന് കണ്ണീരോടെ മടങ്ങേണ്ടി വന്നത്. 9 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ പാകിസ്താനോട് ടെസ്റ്റ് കളിക്കുന്നു. 136 റണ്‍സോടെ സച്ചിന്‍ മുന്നില്‍ നിന്ന് നയിച്ചിട്ടും ഇന്ത്യക്ക് ജയിക്കാനായില്ല. ഇതാണെ സച്ചിനെ കണ്ണീരണയിച്ചത്.

'വിജയലക്ഷ്യത്തിത്തിന് തൊട്ടടുത്തേക്ക് ഇന്ത്യയെ എത്തിക്കാന്‍ സച്ചിന് സാധിച്ചിരുന്നു. എന്നാല്‍ 136 റണ്‍സില്‍ പുറത്തായി. ജയിക്കാന്‍ 17 റണ്‍സ് കൂടി വേണമായിരുന്നു. വളരെ നിരാശയോടെയാണ് അവന്‍ ഡ്രസിങ് റൂമിലെത്തിയത്. ആ പുറത്താകല്‍ അവനെ വളരെയധികം വേദനിപ്പിച്ചു. ഡ്രെസിങ് റൂമിലെത്തി സച്ചിന്‍ കരയാന്‍ ആരംഭിച്ചു. കളിയിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സച്ചിനായിരുന്നു. എന്നാല്‍ അത് ഏറ്റുവാങ്ങാന്‍ അവന്‍ വന്നില്ല. വളരെ നിരാശയോടെയാണ് അന്ന് അവനെ കാണപ്പെട്ടത്. ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സങ്കടം അടക്കാനാവാത്ത അവസ്ഥയിലായിരുന്നു അവന്‍' പരിശീലകന്‍ അന്‍ഷുമാന്‍ ഗെയ്ക് വാദ് നേരചത്തെ വെളിപ്പെടുത്തിയത് ഇതാണ്.
ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ അതിന് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സാധാരണ മത്സരത്തിന്റെ സ്വഭാവമല്ല ഉള്ളത്. രണ്ട് രാജ്യങ്ങളുടെയും വൈകാരികമായ കാര്യങ്ങളും അഭിമാനവുമെല്ലാം ഈ മത്സരത്തിലേക്ക് വലിച്ചിഴക്കപ്പെടും. അതുകൊണ്ട് തോല്‍ക്കുകയെന്നത് രണ്ട് രാജ്യങ്ങളെ സംബന്ധിച്ചും രാജ്യത്തിന്റെ തോല്‍വിയായി മാറും. ഇതുകൊണ്ടൊക്കെതന്നെ താരങ്ങളും വളരെ വൈകാരികതയോടെയും സമ്മര്‍ദ്ദത്തോടെയുമാവും കളിക്കുന്നത്.
ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വി ഇന്ത്യയെ സംബന്ധിച്ച് ഞെട്ടിക്കുന്നതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 238 റണ്‍സിനാണ് ഓള്‍ഔട്ടായത്. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട പാകിസ്താനെ മോയിന്‍ ഖാന്റെയും (60) മുഹമ്മദ് യൂസഫിന്റെയും (53) അര്‍ധ സെഞ്ച്വറികളാണ് രക്ഷിച്ചത്. ഇന്ത്യക്കായി അനില്‍ കുംബ്ലെ ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകളും ജവഗല്‍ ശ്രീനാഥ് മൂന്ന് വിക്കറ്റും നേടി.
മറുപടിക്കിറങ്ങിയ ഇന്ത്യക്കായി സൗരവ് ഗാംഗുലി (54), രാഹുല്‍ ദ്രാവിഡ് (53) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ 254 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. ഇതോടെ 16 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ഇന്ത്യ സ്വന്തമാക്കി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യ ഇന്നിങ്‌സില്‍ ഡെക്കായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഷാഹിദ് അഫ്രീദി (141) സെഞ്ച്വറി നേടിയതോടെ 286 റണ്‍സ് രണ്ടാം ഇന്നിങ്‌സില്‍ നേടിയ പാകിസ്താന്‍ 271 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വെച്ചു. വെങ്കടേഷ് പ്രസാദ് ഇന്ത്യക്കായി ആറ് വിക്കറ്റ് നേടി.
ഗാംഗുലി നായകന്‍ മാത്രമല്ല വില്ലനും!, പ്രണയിച്ച് വഞ്ചിച്ചു?, ദാദയുടെ വിവാദ സംഭവങ്ങള്‍ ഇതാ

വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടു. സച്ചിനും (136) നയന്‍ മോംഗിയയും (52) മാത്രമാണ് പൊരുതിയത്. ഇതോടെ 258 റണ്‍സിന് ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയും 12 റണ്‍സിന് പാകിസ്താന്‍ ജയിക്കുകയും ചെയ്തു. സച്ചിനെ ഇത്രത്തോളം നിരാശനാക്കിയ മറ്റൊരു തോല്‍വിയില്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications