For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ദാ വന്നു, ദേ പോയി... ഇവര്‍ വന്നതും പോയതും ആരുമറിഞ്ഞില്ല!!

ഒരു മല്‍സരത്തില്‍ മാത്രം കളിച്ച് അപ്രത്യക്ഷരായ മൂന്നു താരങ്ങളുണ്ട്

ദില്ലി: ഐപിഎല്ലിന്റെ കഴിഞ്ഞ 10 സീസണുകളിലേക്ക കണ്ണോടിക്കുമ്പോള്‍ രസകരമായ പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. നിരവധി യുവ താരങ്ങളും വെറ്ററന്‍ താരങ്ങളുമെല്ലാം കഴിഞ്ഞ സീസണുകള്‍ക്കിടെ ഐപിഎല്ലില്‍ കണ്ടു. ചിലര്‍ കളി മികവ് കൊണ്ട് നിരവധി മല്‍സരങ്ങളില്‍ കളിച്ച് മുന്നേറിയപ്പോള്‍ മറ്റു ചിലര്‍ ചുരുക്കം മല്‍സരങ്ങളില്‍ മാത്രം കളിച്ച് പിന്നീട് വിസ്മൃതിയിലായി.

എന്നാല്‍ ഒരേയൊരു മല്‍സരം മാത്രം കളിച്ച് പിന്നീട് ഐപിഎല്ലില്‍ നിന്നും അപ്രത്യക്ഷരായ ചില പ്രമുഖ താരങ്ങളുണ്ട്. പല കാരണങ്ങള്‍ കൊണ്ടും പിന്നീടൊരിക്കലും ഇവരെ ഐപിഎല്ലില്‍ പിന്നീട് കണ്ടിട്ടില്ല.
അത്തരത്തിലുള്ള മൂന്നു കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

യൂനുസ് ഖാന്‍

യൂനുസ് ഖാന്‍

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ യൂനുസ് ഖാന്‍ ഐപിഎല്ലില്‍ ഒരൊറ്റ മല്‍സരം മാത്രമേ കരിയറില്‍ കളിച്ചിട്ടുള്ളൂ. പ്രഥമ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു അദ്ദേഹം. സീസണിലെ ആദ്യ 13 കളികളിലും പുറത്തിരുന്ന യൂനുസിന് 14ാംത്തെ മല്‍സരത്തിലാണ് അവസരം ലഭിക്കുന്നത്.. സെമി ഫൈനല്‍ ഉറപ്പായതോടെ റിസര്‍വ് താരങ്ങളെ പരീക്ഷിച്ചപ്പോഴായിരുന്നു യൂനുസ് പ്ലെയിങ് ഇലവനിലെത്തിയത്.
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായണ് അദ്ദേഹം രാജസ്ഥാനു വേണ്ടി കളിച്ചത്. എന്നാല്‍ അഞ്ചു പന്തുകള്‍ മാത്രം നേരിട്ട യൂനുസ് വെറും മൂന്നു റണ്‍സിന് പുറത്തായി. ഇര്‍ഫാന്‍ പത്താനാണ് അന്ന് അദ്ദേഹത്തെ ബൗള്‍ഡാക്കിയത്.
രാജസ്ഥാന്‍ 41 റണ്‍സിനു പരാജയപ്പെട്ട ഈ മല്‍സരത്തിനു ശേഷം പിന്നിടൊരിക്കലും യുനുസിനെ ഐപിഎല്ലില്‍ കണ്ടിട്ടില്ല.

ആന്ദ്രെ നെല്‍

ആന്ദ്രെ നെല്‍

ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ ആന്ദ്രെ നെല്ലും ഐപിഎല്ലില്‍ ഒരു മല്‍സരം മാത്രമാണ് ആകെ കളിച്ചത്. 2008ലെ പ്രഥമ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു അദ്ദേഹം. പരിക്കേറ്റ ഡ്വയ്ന്‍ ബ്രാവോയ്ക്കു പകരമാണ് അന്ന് നെല്‍ മുംബൈയിലെത്തിയത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേയാണ് അദ്ദേഹം മുംബൈക്കു വേണ്ടി അരങ്ങേറിയത്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 176 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഡല്‍ഹി ഇന്നിങ്‌സിലെ അഞ്ചാം ഓവറിലാണ് നെല്‍ പന്തെറിയാനെത്തിയത്. ആദ്യ രണ്ടു പന്തുകളില്‍ ഗൗതം ഗംഭീര്‍ ഓരോ ബൗണ്ടറിയും സിക്‌സറും നെല്ലിനെതിരേ നേടി. എന്നാല്‍ ഇതേ ഓവറിലെ അഞ്ചാം പന്തില്‍ ഗംഭീറിനെ പുറത്താക്കി നെല്‍ തിരിച്ചടിച്ചു. മൂന്നോവറില്‍ 31 റണ്‍സിന് ഒരു വിക്കറ്റാണ് അദ്ദേഹം അന്നു നേടിയത്. പക്ഷെ മല്‍സരത്തില്‍ ഡല്‍ഹിയോട് മുംബൈ പരാജയപ്പെട്ടു.
സീസണിലെ മറ്റു മല്‍സരങ്ങളിലൊന്നും അവസരം ലഭിക്കാതിരുന്ന നെല്ലിനെ തൊട്ടടുത്ത സീസണില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങുകയും ചെയ്തില്ല.

ഡാമിയേന്‍ മാര്‍ട്ടിന്‍

ഡാമിയേന്‍ മാര്‍ട്ടിന്‍

ഓസ്‌ട്രേലിയയുടെ മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരിലൊരാളായിരുന്ന ഡാമിയേന്‍ മാര്‍ട്ടിനും ഐപിഎല്ലില്‍ ഒരു മല്‍സരമേ കളിച്ചിച്ചുള്ളൂ. ഐപിഎല്ലിന്റെ മൂന്നാം സീസണിലായിരുന്നു ഇത്. പരിക്കേറ്റ ഗ്രേയം സ്മിത്തിനു പകരമാണ് മാര്‍ട്ടിനെ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലേക്കു കൊണ്ടുവരുന്നത്.
റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേയാണ് മാര്‍ട്ടിന്‍ രാജസ്ഥാനു വേണ്ടി ആദ്യത്തെയും അവസാനത്തെയും മല്‍സരം കളിച്ചത്. രാജസ്ഥാന്‍ ഒരു വിക്കറ്റിന് 27 റണ്‍സെടുത്തു നില്‍ക്കെ ക്രീസിലെത്തിയ മാര്‍ട്ടിന് 24 പന്തില്‍ 19 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രാജസ്ഥാന്റെ ഇന്നിങ്‌സ് വെറും 92ല്‍ അവസാനിക്കുകയും ചെയ്തു. 11 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ബാംഗ്ലൂര്‍ ജയിച്ചുകയറിയത്. ഈ മല്‍സരത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചുപോയ മാര്‍ട്ടിന്‍ പിന്നീടൊരിക്കലും ഐപിഎല്ലില്‍ കളിച്ചിട്ടില്ല.

Story first published: Friday, March 23, 2018, 15:57 [IST]
Other articles published on Mar 23, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+