പാകിസ്താന്റെ അത്യുജ്ജ്വല തിരിച്ചുവരവ്; കിവീസിനെ തരിപ്പണമാക്കി, നാണക്കേടിന് ആശ്വാസം
അബുദാബി: ഒടുവില്‍ ന്യുസിലാന്‍ഡിനെതിരായ ഏകദിന മല്‍സരങ്ങളിലെ തുടര്‍ തോല്‍വിക്ക് സ്‌റ്റോപ്പിട്ട് പാകിസ്താന്‍. തുടര്‍ച്ചയായ 12 ഏകദിന മല്‍സരങ്ങളിലെ തോല്‍വിക്കു ശേഷം കിവീസിന്റെ ചിറകൊടിച്ച് പാകിസ്താന്‍ വിജയക്കൊടി നാട്ടുകയായിരുന്നു. പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് പാകിസ്താന്‍ ആഘോഷിച്ചത്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ പാകിസ്താന്‍ 1-1ന് ഒപ്പമെത്തി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 209 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ ഷാ അഫ്രീദിയാണ് കിവീസ് ബാറ്റിങ് നിരയെ ഒതുക്കിയത്. ഹസന്‍ അലി രണ്ടും മുഹമ്മദ് ഹഫീസ്, ഷാദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. പുറത്താവാതെ 120 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 86 റണ്‍സെടുത്ത റോസ് ടെയ്‌ലറിനു മാത്രമാണ് കിവീസ് ബാറ്റിങ്‌നിരയില്‍ തിളങ്ങാനായത്. ഹെന്റി നികോള്‍സ് (33), ജോര്‍ജ് വോര്‍ക്കര്‍ (28) എന്നിവരാണ് കിവീസ് നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
മറുപടിയില്‍ ഫഖ്ഹര്‍ സമാന്‍ (88), ബാബര്‍ അസം (46), മുഹമ്മദ് ഹഫീസ് (27*) എന്നിവര്‍ അനായാസം ബാറ്റ് വീശിയപ്പോള്‍ 40.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താന്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 88 പന്തില്‍ 11 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഫഖ്ഹര്‍ സമന്റെ ഇന്നിങ്‌സ്. ന്യൂസിലാന്‍ഡിനായി ലോക്കി ഫെര്‍ഗുസന്‍ മൂന്നും ഇഷ് സോധി ഒരു വിക്കറ്റും വീഴ്ത്തി. പാകിസ്താന്റെ ഷഹീന്‍ ഷാ അഫ്രീദിയാണ് മാന്‍ ഓഫ് ദി മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications