For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ഏകദിനത്തില്‍ റണ്‍മഴ; ആവേശപ്പോരില്‍ പാകിസ്താനെ വീഴ്ത്തി ഇംഗ്ലണ്ട്

സതാംപ്റ്റണ്‍: ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ഒന്നാം ഏകദിനം മഴയെടുത്തപ്പോള്‍ രണ്ടാം ഏകദിനത്തില്‍ പെയ്തത് റണ്‍മഴ. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശ വെടിക്കെട്ട് പോരില്‍ ആതിഥേയരായ ഇംഗ്ലണ്ട് 12 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. 734 റണ്‍സാണ് ഇരു ടീമും കൂടി മല്‍സരത്തില്‍ അടിച്ചെടുത്തത്. വിജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന്റെ ലീഡ് നേടി.

josbuttler

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വിക്കറ്റ്കീപ്പര്‍ ജോസ് ബട്‌ലറിന്റെ (110*) വെടിക്കെട്ട് ഇന്നിങ്‌സ് മികവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 373 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 55 പന്തില്‍ ഒമ്പത് സിക്‌സറും ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ബട്‌ലറിന്റെ ഇന്നിങ്‌സ്. 50 പന്തിലാണ് ബട്‌ലര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഇംഗ്ലണ്ടിനു വേണ്ടി ഏകദിനത്തില്‍ വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമായും ബട്‌ലര്‍ മാറി.

ജേസന്‍ റോയ് 87 (98 പന്ത്, ആറ് ഫോര്‍, മൂന്ന് സിക്‌സര്‍), ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ 71 (48 പന്ത്, ആറ് ഫോര്‍, ഒരു സിക്‌സര്‍), ജോണി ബെയര്‍സ്‌റ്റോവ് 51(45 പന്ത്, ആറ് ഫോര്‍), ജോ റൂട്ട് 40 (54 പന്ത്, മൂന്ന് ഫോര്‍) എന്നിവരെല്ലാം ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ മികച്ചുനിന്നു. പാകിസ്താനു വേണ്ടി ഷഹീന്‍ ഷാ അഫ്രീദി, ഹസന്‍ അലി, യാസിര്‍ ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടിയില്‍ ഓപ്പണര്‍ ഫഖ്ഹര്‍ സമാന്‍ (138) സെഞ്ച്വറിയുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചെങ്കിലും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 361 റണ്‍സെടുക്കാനെ പാകിസ്താന് കഴിഞ്ഞുള്ളൂ. അവസാന മൂന്ന് ഓവറുകളില്‍ റണ്‍നിരക്ക് കുറഞ്ഞതാണ് പാകിസ്താന് തിരിച്ചടിയായത്. 106 പന്തില്‍ 12 ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഫഖ്ഹറിന്റെ ഇന്നിങ്‌സ്. ബാബര്‍ അസം 51 (52 പന്ത്, ഒരു ഫോര്‍), ആസിഫ് അലി 51 ((36 പന്ത്, നാല് സിക്‌സര്‍, രണ്ട് ഫോര്‍), ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മദ് 41* (32 പന്ത്, രണ്ട് ഫോര്‍) എന്നിവരാണ് പാക് ബാറ്റിങ് നിരയില്‍ തിളങ്ങിയ മറ്റു താരങ്ങള്‍. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലെ, ലിയാം പ്ലാന്‍കെറ്റ് എന്നിവര്‍ രണ്ടും ക്രിസ് വോക്‌സ്, മോയിന്‍ അലി, ആദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ജോസ് ബട്‌ലറാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Sunday, May 12, 2019, 12:02 [IST]
Other articles published on May 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+