വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 1988 കൊവിഡ് ടെസ്റ്റുകള്‍, 13 പേര്‍ക്ക് പോസിറ്റീവ്- കണക്ക് പുറത്തുവിട്ട് ബിസിസിഐ

സപ്തംബര്‍ 19നാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്

ദുബായ്: ഐപിഎല്ലിനു മുന്നോടിയായി യുഎഇയില്‍ ഇതിനകം സംഘടിപ്പിച്ച കൊവിഡ് ടെസ്റ്റുകളുടെ കണക്കുകള്‍ ബിസിസിഐ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ്. 1988 ടെസ്റ്റുകളാണ് ഈ മാസം 20 മുതല്‍ 28 വരെ നടത്തിയിരിക്കുന്നത്. എട്ടു ഫ്രാഞ്ചൈസികളുടെയും താരങ്ങള്‍ കൂടാതെ കോച്ചുമാര്‍, ബിസിസിഐ, ഐപിഎല്‍ അംഗങ്ങള്‍, ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാഫുമാര്‍ എന്നിവരെല്ലാം പരിശോധനയ്ക്കു വിധേയരായിട്ടുണ്ട്.

1

2000ന് അടുത്ത് കൊവിഡ് ടെസ്റ്റ് നടത്തിയവരില്‍ 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ താരങ്ങളാണെന്നും ബിസിസിഐ വ്യക്തമാക്കി. എന്നാല്‍ താരങ്ങളുടെ പേര് ബിസിസിഐ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. പക്ഷെ സിഎസ്‌കെ പേസര്‍ ദീപക് ചഹര്‍, സിഎസ്‌കെയുടെ തന്നെ ബാറ്റ്‌സ്മാന്‍ റുതുരാജ് ഗെയ്ക്വാദ് എന്നിവരുടെ ഫലമാണ് പോസിറ്റീവായതെന്നു നേരത്തേ തന്നെ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പെരുമാറ്റച്ചട്ട പ്രകാരം കൊവിഡ് സ്ഥികരിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന് ആറു ദിവസം കൂടി ക്വാറന്റീനില്‍ കഴിയേണ്ടിവരും. ഇതിനിടെ നടത്തുന്ന കൊവിഡ് ടെസ്റ്റുകളുടെ ഫലം നെഗറ്റിവ് ആവുകയാണെങ്കില്‍ സപ്തംബര്‍ ഒന്നു മുതല്‍ സിഎസ്‌കെയ്ക്കു പരിശീലനം ആരംഭിക്കാന്‍ കഴിയും. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ച സിഎസ്‌കെ ടീമിലെ രണ്ടു താരങ്ങുള്‍പ്പെടെ 13 പേര്‍ക്കു രണ്ടാഴ്ച കാറന്റീനില്‍ കഴിയണം. അതിനു ശേഷമുള്ള കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ ഇവര്‍ക്കെല്ലാം ടീമിലെ ബയോ ബബ്‌ളിന്റെ ഭാഗമാവാന്‍ കഴിയുകയുള്ളൂ.

2

ഐപിഎല്ലിനായി യാത്ര തിരിക്കും മുമ്പ് സിഎസ്‌കെ ടീം ചെന്നൈയില്‍ അഞ്ചു ദിവസത്തെ പരിശീലന ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്നാണോ ഇത്രയും പേര്‍ക്കു കൊവിഡ് ബാധയുണ്ടായത് എന്ന കാര്യം വ്യക്തമല്ല. ഇന്ത്യയില്‍ പരിശീലന ക്യാംപ് സംഘടിപ്പിച്ച ഏക ഫ്രാഞ്ചൈസിയും എംഎസ് ധോണിയുടെ സിഎസ്‌കെയായിരുന്നു. മറ്റുള്ള ഏഴു ഫ്രാഞ്ചൈസികളും നേരിട്ട് ഈ മാസം 20 മുതല്‍ യുഎഇയിലേക്കു പറക്കുകായിരുന്നു. യുഎഇയിലെ ആറു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ആറു ടീമുകള്‍ ഇതിനകം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് ടീമായിരുന്നു ആദ്യം പരിശീലനത്തിലേര്‍പ്പെട്ടത്.

Story first published: Saturday, August 29, 2020, 17:05 [IST]
Other articles published on Aug 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X