Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടുത്ത ബുംറയോ? രോഹിത്തിനെയും ധവാനെയും എറിഞ്ഞിട്ട് 19കാരന്‍... ശാസ്ത്രി ഞെട്ടി

Keshav Dabas The New Sensation On The Block | Oneindia Malayalam`

ദില്ലി: ബംഗ്ലാദേശിനെതിരേ ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ നെറ്റ് സെഷനില്‍ താരമായത് ഒരു 19 കാരനാണ്. ഇതിനൊരു കാരണം കൂടിയുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെയും മറ്റൊരു മിന്നും താരവും ഓപ്പണറുമായ ശിഖര്‍ ധവാനെയും പുറത്താക്കിയതോടൊണ് കേശവ് ദാസെന്ന ബൗളറെ ഏവരുടെയും നോട്ടപ്പുള്ളിയായി മാറുന്ന. തകര്‍പ്പന്‍ ബൗളിങിലൂടെയാണ് ദാസ് രണ്ടു പേരെയും പുറത്താക്കിയത്.

19year

നെറ്റ്‌സില്‍ ഇതാദ്യമായല്ല കേശവിന് ബൗള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ഒഫീഷ്യല്‍ നെറ്റ് ബൗളറായിരുന്നു താരം. കഴിഞ്ഞ സീസണില്‍ ദില്ലിക്കു വേണ്ടി ഒരു മല്‍സരത്തില്‍ പന്തെറിയാനും കേശവിന് അവസരം ലഭിച്ചിരുന്നു.

നെറ്റ്‌സില്‍ രോഹിത്തിനെയും ധവാനെയും ഔട്ടാക്കിയ കേശവിന്റെ പ്രകടനം ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയെപ്പോലും ഞെട്ടിച്ചു. നന്നായി ബൗള്‍ ചെയ്തുവെന്ന് താരത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ ടീമംഗവും പേസറുമായ ശര്‍ദ്ദുല്‍ താക്കൂര്‍ കേശവിനോട് ചോദിച്ചത് ഏതു ക്ലബ്ബിനു വേണ്ടിയാണ് കളിക്കുന്നത് എന്നായിരുന്നു. ശാസ്ത്രിയില്‍ നിന്നും മറ്റു ഇന്ത്യന്‍ താരങ്ങളില്‍ നിന്നും അഭിനന്ദനം ലഭിച്ചപ്പോള്‍ തനിക്കു പറയാന്‍ വാക്കുകള്‍ ലഭിച്ചില്ലെന്നാണ് കേശവ് പ്രതികരിച്ചത്.

ഈ വര്‍ഷം ജൂണില്‍ പിതാവിനെ നഷ്ടപ്പെട്ടതിനാല്‍ കുടുംബഭാരം മുഴുവന്‍ കേശവിലേക്ക് വന്നിരിക്കുകയാണ്. കുടുംബത്തെ നോക്കി നടത്താന്‍ ക്രിക്കറ്റല്ലാതെ മറ്റൊരു വഴി തനിക്കു മുന്നില്‍ ഇല്ലെന്നും ഒരു നാള്‍ രാജ്യത്തിനായി കളിക്കുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷയെന്നും കേശവ് പറയുന്നു.

Story first published: Saturday, November 2, 2019, 15:02 [IST]
Other articles published on Nov 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+