ഇന്ത്യ vs ദക്ഷിണാഫ്രിക്ക രണ്ടാം ടി20: ഇന്ത്യക്കു 150 റണ്‍സ് വിജയലക്ഷ്യം
മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഇന്ത്യക്കു 150 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റിനു 149 റണ്‍സെടുത്തു. ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മുന്നില്‍ നിന്നു പട നയിച്ച ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡികോക്കിന്റെയും (52) അരങ്ങേറ്റക്കാരന്‍ ടെംബ ബവുമയുടെയും (49) ഇന്നിങ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
37 പന്തില്‍ എട്ടു ബൗണ്ടറികളോടെയാണ് ഡികോക്ക് കരിയറിലെ മൂന്നാം ടി20 ഫിഫ്റ്റി നേടിയത്. ബഹുമ 43 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 49 റണ്‍സെടുത്തത്. ഇന്ത്യക്കു വേണ്ടി ദീപക് ചഹര്‍ രണ്ടു വിക്കറ്റെടുത്തു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, നവദീപ് സെയ്‌നി.
ദക്ഷിണാഫ്രിക്ക- ക്വിന്റണ്‍ ഡി കോക്ക് (ക്യാപ്റ്റന്‍), റീസ്സ ഹെന്‍ഡ്രിക്‌സ്, ടെംബ ബവുമ, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, ഡ്വയ്ന്‍ പ്രെട്ടോറിയസ്, ബ്യോണ്‍ ഫോര്‍ട്യുന്‍, കാഗിസോ റബാദ, ആന്റിച്ച് നോര്‍ട്ടെ, തബ്രെയ്‌സ് ഷാംസി.

ആദ്യ വിക്കറ്റ് ചഹറിന്
ഇന്ത്യക്കു ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത് പേസര്‍ ദീപക് ചഹറായിരുന്നു. ഡികോക്ക് മിക്ച്ച ടൈമിങിലൂടെ തകര്‍പ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞു കളിച്ചപ്പോള്‍ മറുഭാഗത്ത് ഓപ്പണിങ് പങ്കാളിയായ റീസ്സ ഹെന്‍ഡ്രിക്‌സ് താളം കണ്ടെത്താനാവാതെ പാടുപെട്ടു. ടീം സ്‌കോര്‍ 31ല്‍ വച്ച് ഹെന്‍ഡ്രിക്‌സിനെ വാഷിങ്ടണ്‍ സുന്ദറിന് കൈകളിലെത്തിച്ച് ചഹര്‍ ഇന്ത്യക്കു ആദ്യ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു.

കോലിയുടെ സൂപ്പര്‍ ക്യാച്ച്
രണ്ടാം വിക്കറ്റില്‍ ഡികോക്കും ബഹുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വലിയ സ്‌കോറിലേക്ക് നയിക്കുമെന്നിരിക്കെയാണ് ക്യാപ്റ്റന്‍ കോലിയുടെ വണ്ടര്‍ ക്യാച്ച് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. 52 റണ്‍സെടുത്ത ഡികോക്കിനെ സെയ്‌നിയുടെ ബൗളിങില്‍ കോലി ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

ജഡേജയുടെ പ്രഹരം
ഡികോക്ക് മടങ്ങി തൊട്ടുപിന്നാലെ ക്രീസിലെത്തിയ റാസ്സി വാന്‍ഡര്‍ ഹ്യുസെന്‍ വന്നതും പോയതും പെട്ടെന്നായിരുന്നു. ജഡേജയുടെ ബൗളിങില്‍ ഷോട്ടിന് ശ്രമിച്ച ഡ്യുസെന് (1) പിഴച്ചു. ജഡേജ സ്വന്തം ബൗളിങില്‍ താരത്തെ പിടികൂടി.
അര്‍ധസെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വച്ചാണ് ബഹുമ മടങ്ങുന്നത്. ചഹറിന്റെ ബൗളിങില്‍ ജഡേജയാണ് ക്യാച്ചെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications