'ആറാട്ടിന്' 12 വയസ്: ലോകത്തെ ഞെട്ടിച്ച സിക്‌സര്‍ വേട്ട... കാരണക്കാരന്‍ ആ താരം, വെളിപ്പെടുത്തി യുവി

മുംബൈ: ക്രിക്കറ്റ് പ്രേമികളെ ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം യുവരാജ് സിങ് സിക്‌സര്‍ മഴയില്‍ ആറാടിച്ചിട്ട് ഇന്നേക്കു 12 വര്‍ഷം. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഇതേ ദിവസമായിരുന്നു യുവി ഒരോവറിലെ ആറു പന്തുകളിലും സിക്‌സര്‍ പായിച്ച് ലോകത്തെ വിസ്മയിപ്പിച്ചത്. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയായിരുന്നു അന്നു താരത്തിന്റെ സംഹാര താണ്ഡവം.
അന്നത്തെ സിക്‌സര്‍ വേട്ടയുടെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് യുവി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരിപാടിയിലായിരുന്നു കരിയറിലെ ഈ സുവര്‍ണ നിമിഷത്തെക്കുറിച്ച് താരം വാചാലനായത്.

പ്രചോദനമായത് ഫ്‌ളിന്റോഫ്
ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായിരുന്ന ആന്‍ഡ്രു ഫ്‌ളിന്റോഫുമായുള്ള കൊമ്പുകോര്‍ക്കലാണ് സ്വപ്‌നതുല്യമായ ആ റെക്കോര്‍ഡിനു തനിക്കു പ്രചോദനമായതെന്നു യുവി വെളിപ്പെടുത്തി.
രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ വികാരങ്ങള്‍ അതിന്റെ പാരതമ്യത്തിലായിരിക്കും. ചിലപ്പോള്‍ ദേഷ്യവും പിടിക്കും. തൊട്ടുമുമ്പത്തെ ഓവറില്‍ ഫ്‌ളിന്റോഫിനെതിരേ താന്‍ ചില ഷോട്ടുകള്‍ കളിച്ചിരുന്നു. ഇതിന്റെ പേരില്‍ ഫ്‌ളിന്റോഫ് തന്നെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് ബ്രോഡിനെതിരേ ആഞ്ഞടിക്കാന്‍ തനിക്കു പ്രചോദനമായതെന്നു യുവി വിശദമാക്കി.

19ാം ഓവറില്‍
കളിയുടെ 19ാം ഓവറിലായിരുന്നു ബ്രോഡിനെ യുവി തല്ലിപ്പരുവമാക്കിയത്. ഫ്‌ളിന്റോഫിന്റെ പ്രകോപനത്തിന് ശിക്ഷയേറ്റു വാങ്ങിയത് ബ്രോഡായിരുന്നുവെന്നതാണ് കൗതുകകരം.
ആദ്യ ഷോട്ട് ഡീപ്പ് മിഡ് വിക്കറ്റിലേക്ക് മൂളിപ്പറന്നപ്പോള്‍ രണ്ടാമത്തേത് താഴ്ന്നിറങ്ങിയത് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലായിരുന്നു. മൂന്നാമത്തേത് ലോങ് ഓഫിലേക്കു പായിച്ച യുവി നാലാമത്തെ ഫുള്‍ ടോസ് ബോള്‍ ഡീപ്പ് പോയിന്റിലേക്കും അടിച്ചു പറത്തി. അഞ്ചാമത്തേത് സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സറായപ്പോള്‍ അവസാന പന്ത് ലോങ് ഓണിലൂടെ മറ്റൊരു സിക്‌സറില്‍ കലാശിക്കുകയായിരുന്നു.

റെക്കോര്‍ഡ് മറ്റാര്‍ക്കുമില്ല
അന്താരാഷ്ട്ര ടി20യില്‍ ഒരോവറിലെ ആറു പന്തുകളിലും സിക്‌സറുകള്‍ പായിച്ച യുവിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ 12 വര്‍ഷങ്ങള്‍ പിന്നിട്ടും ആര്‍ക്കും സാധിച്ചിട്ടില്ല. അന്നു 16 പന്തില്‍ ഏഴു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം 58 റണ്‍സാണ് ഇംഗ്ലണ്ടിനെതിരേ യുവി വാരിക്കൂട്ടിയത്.
യുവിയുടെ സിക്‌സര്‍ നേട്ടത്തിന്റെ 12ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇത്തവണ ബിസിസിഐ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. യുവി ആറു സിക്‌സറുകള്‍ പായിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ബിസിസിഐയുടെ ട്വീറ്റ്.
വീഡിയോ കാണാം
2007ല്‍ നടന്ന പ്രഥമ ടി0 ലോകകപ്പില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഇന്ത്യക്കു വേണ്ടി യുവരാജ് സിങ് ഒരോവറിലെ ആറു പന്തിലും സിക്‌സര്‍ നേടുന്ന വീഡിയോ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications