Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Boxing: ഇടിക്കൂട്ടില്‍ ഇന്ത്യക്കു രണ്ടു വെള്ളിയുറപ്പ്, നിഖാതും നീതുവും ഫൈനലില്‍

nikhat

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ രണ്ടു വെള്ളി മെഡലുകള്‍ ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന മല്‍സരങ്ങളില്‍ ഇന്ത്യയുടെ നിഖാത്ത് സറീന്‍ നീതു ഗണ്‍ഗസ് എന്നിവര്‍ എതിരാളികളെ ഇടിച്ചിട്ട് ഫൈനലിലേക്കു മുന്നേറിയിരിക്കുകയാണ്.

50 കിഗ്രാം വിഭാഗത്തിലെ നിലവിലെ ചാംപ്യന്‍ കൂടിയായ നിഖാത്ത് ഏകപക്ഷീയ വിജയമാണ് സെമി ഫൈനലില്‍ സ്വന്തമാക്കിയത്. കൊളംബിയയുടെ ഇന്‍ഗ്രിത്ത് വലന്‍സിയയെയാണ് ഇന്ത്യന്‍ താരം 5-0നു തകര്‍ത്തുവിട്ടത്. മല്‍സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം നിലനിര്‍ത്തിയായിരുന്നു നിഖാത്ത് ജയിച്ചുകയറിയത്. മികച്ച വേഗത്തിനൊപ്പം തന്ത്രപരമായ നീക്കങ്ങള്‍ കൊണ്ടും എതിരാളിക്കു മേല്‍ മേല്‍ക്കേ നേടാന്‍ ഇന്ത്യന്‍ താരത്തിനു സാധിച്ചു.

അതേസസമയം, കോമണ്‍വെല്‍ത്ത് ഗെയിംസിലെ ചാംപ്യന്‍ കൂടിയായ നീതു 48 കിഗ്രാമിലായിരുന്നു ഫൈനലില്‍ പ്രവേശിച്ചത്. കസാക്കിസ്താന്റെ ആല്വ ബാല്‍ക്കിബെക്കോവയ്‌ക്കെിരേ ഇന്ത്യന്‍ താരം വിജയം പൊരുതി നേടുകയായിരുന്നു. സ്‌കോര്‍: 5-2.

NITU

കഴിഞ്ഞ വനിതാ ലോക ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ റീപ്ലേ കൂടിയായിരുന്നു ഈ പോരാട്ടം. പ്രതീക്ഷിച്ചതു പോലെ തീപാറുന്ന മല്‍സരമാണ് ഇത്തവണ കണ്ടത്. ആദ്യ റൗണ്ട്് കഴിഞ്ഞപ്പോള്‍ കസാക്കിസ്താന്‍ താരം 3-2ന് മുന്നിലായിരുന്നു. രണ്ടാംറൗണ്ടില്‍ മികച്ച ഹുക്കുകളും പഞ്ചുകളും പുറത്തെടുത്ത നീതു ശക്തമായി തിരിച്ചുവന്നു.

മല്‍സരത്തിന്റെ അവസാനത്തെ മൂന്നു മിനിറ്റ് ശരിക്കും ത്രില്ലടിപ്പിക്കുന്നതായിരുന്നു. ഒടുവില്‍ ബാല്‍ക്കിബെക്കോവയെ മുട്ടുകുത്തിച്ച് ഇന്ത്യന്‍ താരം ഫൈനലിലേക്കു മാര്‍ച്ച് ചെയ്യുകയായിരുന്നു.

അതേസമയം, രണ്ടു തവണ ലോക യൂത്ത് ചാംപ്യന്‍ഷിപ്പില്‍ ജേതാവായ സാക്ഷി ചൗധരി (52 കിഗ്രാം), 2022ലെ ലോക ചാംപ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ വിജയി മനീഷ മൗന്‍ (57 കിഗ്രാം), ജാസ്മിന്‍ ലംബോറിയ (60 കിഗ്രാം), നൂപുര്‍ ഷെവോറന്‍ (81 പ്ലസ് കിഗ്രാം) എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്താവുകയായിരുന്നു.

Story first published: Thursday, March 23, 2023, 21:04 [IST]
Other articles published on Mar 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+