വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഇടിയേറ്റില്ല, പിന്നാലെ ചെവിക്കു കടിക്കാന്‍ ശ്രമം! മൊറോക്കന്‍ ബോക്‌സര്‍ വിവാദത്തില്‍

യൂനുസ് ബല്ലയെന്ന താരമാണ് പ്രതിക്കൂട്ടിലായത്

1

ടോക്കിയോ ഒളിംപിക്‌സില്‍ പുരുഷ വിഭാഗം ബോക്‌സിങിനിടെ രസകരമായ ഒരു സംഭവം നടന്നു. പുരുഷന്‍മാരുടെ 81-91 കിഗ്രാം ഹെവിവെയ്റ്റ് ബോക്‌സിങ് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം. മല്‍സരത്തില്‍ തോല്‍വിയിലേക്കു നീങ്ങവെ എതിരാളിയുടെ ചെവി കടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായിരിക്കുകയാണ് മൊറോക്കന്‍ ബോക്‌സര്‍ യൂനുസ് ബല്ല. ന്യൂസിലാന്‍ഡ് താരം ഡേവിഡ് നൈക്കയുടെ ചെവിയിലാണ് യൂനുസ് കടിക്കാന്‍ ശ്രമിച്ചത്. മല്‍സരത്തില്‍ 22കാരനായ മൊറോക്കന്‍ താരം തോല്‍ക്കുകയും ചെയ്തിരുന്നു.

INDvENG: പരിക്ക് ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് കരുതരുത്, ഓസ്‌ട്രേലിയന്‍ പരമ്പര ഓര്‍ക്കുക- ഇന്‍സമാംINDvENG: പരിക്ക് ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് കരുതരുത്, ഓസ്‌ട്രേലിയന്‍ പരമ്പര ഓര്‍ക്കുക- ഇന്‍സമാം

ടെസ്റ്റ് കളിക്കാന്‍ സൂര്യയെക്കാള്‍ യോഗ്യന്‍ ദേവ്ദത്തോ? എന്തുകൊണ്ട് പരിഗണിച്ചില്ല, കാരണമിതാടെസ്റ്റ് കളിക്കാന്‍ സൂര്യയെക്കാള്‍ യോഗ്യന്‍ ദേവ്ദത്തോ? എന്തുകൊണ്ട് പരിഗണിച്ചില്ല, കാരണമിതാ

രണ്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ നൈക്കിനായിരുന്നു മല്‍സരത്തിലുടനീളം മേല്‍ക്കൈ. തന്റെ ഇടിയൊന്നും ഏല്‍ക്കുന്നില്ലെന്നു ബോധ്യമായതോടെയാണ് ബല്ല പതിനെട്ടാമത്തെ അടവായ കടി പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ആദ്യ മൂന്നു റൗണ്ടുകളിലും കിവീസ് താരം ജയിച്ചിരുന്നു.

2

ഇതോടെയാണ് മൂന്നാമത്തെയും അവസാനത്തെും റൗണ്ടില്‍ ഗതികെട്ട് മൊറോക്കന്‍ താരം നൈക്കയുടെ ചെവി കടിക്കാന്‍ നോക്കിയത്. പക്ഷെ ഈ ശ്രമം വിജയിച്ചില്ല. ബല്ലയുടെ ആക്രമണത്തില്‍ നിന്നും കിവീസ് താരം സമര്‍ഥമായി ഒഴിഞ്ഞുമാറി. എങ്കിലും കവിളില്‍ കടിയേറ്റു. പക്ഷെ മല്‍സരം തുടരുകയും നൈക്ക 5-0ന്റെ ഏകപക്ഷീയമായ വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറുകയും ചെയ്തിട്ടുണ്ട്.

റിങിലെ ഈ മോശം പെരുമാറ്റത്തിന്റെ പേരില്‍ മൊറോക്കന്‍ ബോക്‌സര്‍ക്കെതിരേ കടുത്ത ശിക്ഷാനടപടിയൊന്നും സ്വീകരിച്ചിട്ടില്ല. താരത്തിന് മുന്നറിയിപ്പ് നല്‍കി വിട്ടയക്കുകയായിരുന്നു. എന്തുതന്നെയായാലും നൈക്കയുടെ ചെവി കടിച്ചുപറിക്കാന്‍ ശ്രമിക്കുന്ന ബല്ലയുടെ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായി മാറിയിരിക്കുകയാണ്. 1997ലെ പ്രശസ്തമായ ഫൈറ്റില്‍ അമേരിക്കയുടെ മുന്‍ ലോക ചാംപ്യനും ഇതിഹാസ ബോക്‌സര്‍ മൈക്ക് ടൈസണ്‍ എതിരാളിയായ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിന്റെ ചെവി കടിച്ചുപറിച്ചെടുത്തിരുന്നു. ഈ സംഭവത്തോടാണ് ഒൡപ്കിസിലെ ഈ മല്‍സരത്തെ പലരും താരതമ്യം ചെയ്യുന്നത്.

Story first published: Tuesday, July 27, 2021, 22:28 [IST]
Other articles published on Jul 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X