Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ പുറത്താകല്‍; പുതിയ നിയമത്തിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ബെര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടില്‍ പുറത്തായതിന് പിന്നാലെ പുതിയ നിയമത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം കെ ശ്രീകാന്ത്. പുതിയ സര്‍വീസ് നിയമം കളിക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും പിഴവുകള്‍ ആവര്‍ത്തിക്കുകയാണെന്നും ശ്രീകാന്ത് പറഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ലിവര്‍പൂള്‍; യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി
ബാഡ്മിന്റണ്‍ പുതിയ നിയമപ്രകാരം സര്‍വീസ് ചെയ്യുമ്പോള്‍ ഷട്ടില്‍ 1.5 മീറ്ററില്‍ താഴെയായിരിക്കണമെന്നതാണ് പുതിയ നിയമം. ഇത് തെറ്റിക്കുന്നവരെ ഫൗള്‍ വിളിക്കുകയും ചെയ്യും. ലോകോത്തര താരങ്ങളെല്ലാം നിയമത്തില്‍ അസംതൃപ്തരാണ്. അപ്രായോഗികവും വിഡ്ഡിത്തവുമാണ് നിയമമെന്ന് മുന്‍നിര താരങ്ങള്‍ പറയുന്നു.

srikanth

നാല്‍പ്പരണ്ടാം റാങ്കുകാരനായ ചൈനീസ് താരത്തോട് തോറ്റാണ് ഇന്ത്യന്‍ പ്രതീക്ഷയായ ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ പുറത്തായത്. നിര്‍ണായകമായ മൂന്നാം സെറ്റില്‍ രണ്ടുതവണ മാച്ച് പോയന്റ് ലഭിച്ചെങ്കിലും ശ്രീകാന്തിന് വിജയിക്കാന്‍ കഴിഞ്ഞില്ല. തോല്‍വി പിഴവുകള്‍ കൊണ്ടാണെന്ന് പിന്നീട് ശ്രീകാന്ത് പറഞ്ഞു.

പിവി സിന്ധുവും മലയാളി പിപി പ്രണോയിയും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ഇവരിലാണ് ഇനി ഇന്ത്യന്‍ പ്രതീക്ഷ. സെമിയില്‍ കടന്നാല്‍ ഇരുവര്‍ക്കും മെഡലുറപ്പിക്കാമെങ്കിലും ഫൈനല്‍ വിജയമാണ് ലക്ഷ്യമെന്ന് ഇരുവരും വ്യക്തമാക്കി. മറ്റൊരു ഇന്ത്യന്‍താരം സൈന നേവാള്‍ ആദ്യ റൗണ്ടില്‍തന്നെ പുറത്തായിരുന്നു.

Story first published: Saturday, March 17, 2018, 10:04 [IST]
Other articles published on Mar 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+