Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൈനയുടെ ബാഡ്‌മിന്റണ്‍ ജീവിതം ആത്മകഥയായി

Saina Nehwal
ഹൈദരാബാദ്‌: ഇന്ത്യയുടെ ബാഡ്‌മിന്റണ്‍ അഭിമാനം സൈന നെഹ്‌വാള്‍ തന്റെ ആത്മകഥ പുറത്തിറക്കി. പ്ലേയിങ്‌ റ്റു വിന്‍..മൈ ലൈഫ്‌ ഓണ്‍ ഏന്റ്‌ ഓഫ്‌ എന്നാണ്‌ സൈനയുടെ ആത്‌കഥയുടെ പേര്‌.

പേരു സൂചിപ്പിക്കും പോലെ തന്നെ സൈനയുടെ കളിക്കളത്തിലെയും, കളിക്കളത്തിന്‌ പുറത്തെയും ജീവിതത്തെ കുറിച്ചാണ്‌ ഈ ആത്മകഥയിലുള്ളത്‌. എന്നാല്‍ സൈനയിലെ കളിക്കാരിയെ തന്നെയാണ്‌ നമുക്ക്‌ ഈ പുസ്‌തകത്തില്‍ കൂടുതല്‍ കാണാനാവുക.

തന്റെ ഒന്‍പത്‌ വയസ്സു മുതലുള്ള സൈനയുടെ ബാഡ്‌മിന്റണ്‍ ജീവിതമാണ്‌ ആത്മകഥയില്‍ ഏറിയ കൂറും ഉള്ളത്‌. വിജയത്തിന്‌ പരിശീലനത്തിനുള്ള പങ്കിനെ കുറിച്ചും, ഒരു സുപ്രഭാതത്തില്‍ ആര്‍ക്കും ലഭിക്കുന്നതല്ല വിജയം എന്നുമെല്ലാം സൈന തന്റെ ആത്മകഥയിലൂടെ വായനക്കാരോട്‌ പറയുന്നു.

ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ആത്മകഥ എഴുതാനാവും എന്ന്‌ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ തന്നെ പോലെ വലിയ സ്വപ്‌നങ്ങളുള്ളവര്‍ക്കും സ്‌പോര്‍ട്‌സ്‌ കരിയറായി തിരഞ്ഞെടുക്കുന്നവര്‍ക്കും ഒരു പ്രചോദനമാവും എന്ന ചിന്തയാണ്‌ ഈ ചെറിയ വയസ്സില്‍ ആത്മകഥ എഴുതാന്‍ പ്രേരിപ്പിച്ചത്‌. സൈന വ്യക്തമാക്കുന്നു.

117 പേജുള്ള ഈ ആത്മകഥ സൈനയുടെ ഒമ്പത്‌ വയസ്സു മുതല്‍ തുടങ്ങിയ ബാഡ്‌മിന്റണ്‍ ജീവിതം മുതല്‍ ഒളിംപിക്‌സ്‌ മെഡല്‍ ജേതാവാകുന്നതു വരെയുള്ള കഥയാണ്‌. ബാഡ്‌മിന്റണില്‍ ഒരു വിജയമാവാന്‍ തന്നെ സഹായിച്ച എല്ലാവരെയും സൈന ഈ പുസ്‌തകത്തിലൂടെ ഓര്‍ക്കുന്നുണ്ട്‌.

Story first published: Thursday, November 8, 2012, 15:10 [IST]
Other articles published on Nov 8, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+