Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics: ബാഡ്മിന്റണില്‍ ഇന്ത്യക്കു രണ്ടു മെഡല്‍- പ്രമോദിനു സ്വര്‍ണം, മനോജിന് വെങ്കലം

1

ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യ നാലാം സ്വര്‍ണ മെഡലും വെങ്കല മെഡലും കൂടി അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ പ്രമോദ് ഭഗത്താണ് ഇന്ത്യക്കു വീണ്ടുമൊരു സ്വര്‍ണം സമ്മാനിച്ചത്. ഗെയിംസില്‍ ഇന്ത്യക്കു ഇന്നു ലഭിച്ച രണ്ടാമത്തെ സ്വര്‍ണം കൂടിയാണിത്. രാവിലെ പുരുഷ വിഭാഗം ഷൂട്ടിങില്‍ മനീഷ് നര്‍വാളും സ്വര്‍ണത്തിനു അര്‍ഹനായിരുന്നു. വെങ്കലത്തിനു വേണ്ടിയുള്ള മറ്റൊരു മല്‍സരത്തില്‍ ഇന്ത്യയുടെ മനോജ് സര്‍ക്കാരാണ് വെങ്കലം ചൂടിയത്.

ബാഡ്മിന്‍ണ്‍ സിംഗിള്‍സ് പുരുഷ വിഭാഗം SL3 വിഭാഗം ഫൈനലില്‍ ലോക രണ്ടാം നമ്പറും ഗ്രേറ്റ് ബ്രിട്ടന്‍ താരവുമായ ഡാനിയേല്‍ ബെതലിനെയാണ് ആവേശകരമായ പോരാട്ടത്തില്‍ പ്രമോദ് കീഴടക്കിയത്. 21-14, 21-17 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. SL3 വിഭാഗത്തില്‍ തന്നെയായിരുന്നു മനോജും റാക്കറ്റേന്തിയത്. ജപ്പാനീസ് താരം ദെയ്‌സുക്കെ ഫുജിഹാറയെ 22-20, 21-13നു അദ്ദേഹം തോല്‍പ്പിക്കുകയായിരുന്നു.

2

സ്വര്‍ണ മെഡല്‍പ്പോരാട്ടത്തില്‍ ആദ്യ ഗെയിമില്‍ ബെതല്‍ 5-3ന് ലീഡ് ചെയ്തിരുന്നു. തിരിച്ചുവന്ന പ്രമോദ് തുടര്‍ച്ചയായി അഞ്ചു പോയിന്റുകള്‍ നേടി 8-6ന് മുന്നില്‍ കടന്നു. പിന്നീട് എതിരാളിയെ ഒപ്പമെത്താനോ, മുന്നില്‍ കടക്കാനോ ഇന്ത്യന്‍ താരം അനുവദിച്ചില്ല. 14-8, 17-12 എന്നിങ്ങനെ നില മെച്ചപ്പെടുത്തിയ പ്രമോദ് 21-14ന് ആദ്യ ഗെയിം കൈക്കലാക്കി. 21 മിനിറ്റുകളാണ് അദ്ദേഹത്തിനു വേണ്ടിവന്നത്.

3

രണ്ടാം ഗെയിമില്‍ ബെതല്‍ നന്നായി തന്നെ തുടങ്ങി. ബ്രീട്ടീഷ് താരം 5-1ന്റെ മികച്ച ലീഡുമായി കുതിച്ചിരുന്നു. പിന്നീട് ഇത് ബെതല്‍ 8-3ഉം 11-4ഉം ആക്കി ഉയര്‍ത്തി. പ്രമോദിന് ഈ ഗെയിമില്‍ ഇനിയൊരു തിരിച്ചുവരുണ്ടായേക്കില്ലെന്നു കരുതിയ നിമിഷങ്ങള്‍. പക്ഷെ ഇന്ത്യന്‍ താരം വിട്ടുകൊടുത്തില്ല. വീറോടെ പൊരുതിയ അദ്ദേഹം 10-12ന് അകലം കുറച്ചു. പിന്നീട് 17-15നു കളിയില്‍ മുന്നിലേക്കു കയറുകയും ചെയ്തു. നാലു പോയിന്റുകള്‍ കൂടി നേടി പ്രമോദ് മല്‍സരവും സ്വര്‍ണവും വരുതിയിലാക്കി ഇന്ത്യയുടെ ഹീറോയായി മാറി.

അരക്കെട്ടിനു താഴെ ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യമുള്ള അത്‌ലറ്റുകളാണ് SL3 വിഭാഗത്തില്‍ മല്‍സരിക്കുന്നത്. പാരാലിംപിക്‌സില്‍ ബാഡ്മിന്റണ്‍ മല്‍സര ഇനമായി ഉള്‍പ്പെടുത്തിയ ആദ്യ ഗെയിംസ് കൂടിയാണിത്. ലോക റാങ്കിങിലെ ഒന്നാംസ്ഥാനത്തിനു അവകാശി കൂടിയായ പ്രമോദ് കന്നി സ്വര്‍ണം സ്വന്തമാക്കി തന്റെ റാങ്കിങിലെ ആധിപത്യം തെളിയിക്കുകുയം ചെയ്തു. ടോപ് സീഡ് മാത്രമായിരുന്നില്ല, ഏഷ്യന്‍ ചാംപ്യന്‍ കൂടിയായിരുന്നു അദ്ദേഹം. യോയോഗി ദേശീയ സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനലില്‍ 45 മിനിറ്റാണ് ബ്രിട്ടീഷ് താരത്തെ വീഴ്ത്താന്‍ പ്രമോദിനു വേണ്ടിവന്നത്. ഭുവനേശ്വറില്‍ നിന്നുള്ള 33കാരനായ താരത്തിന് ഗെയിംസില്‍ മറ്റൊരു വിഭാഗത്തിലും മെഡല്‍ സാധ്യതയുണ്ട്. മിക്‌സഡ് ഡബിള്‍സില്‍ SL3- SU5 വിഭാഗത്തിലും പ്രമോദ് ഇനി മല്‍സരിക്കുന്നുണ്ട്. വെങ്കലത്തിനു വേണ്ടിയുള്ള പ്ലേഓഫില്‍ പലക് കോലിയാണ് അദ്ദേഹത്തിന്റെ പങ്കാളി. ഞായറാഴ്ചയാണ് ഈ മല്‍സരം.

നാലാം വയസ്സിലാണ് പ്രമോദിനു പോളിയോ ബാധിക്കുന്നത്. അയല്‍പക്കത്തെ കുട്ടികളുടെ കളി കണ്ടാണ് അദ്ദേഹം സ്‌പോര്‍ട്‌സില്‍ ആകൃഷ്ടനാവുന്നത്. തുടക്കത്തില്‍ സാധാരണ ശാരീരികാവസ്ഥയിലുള്ളവര്‍ക്കൊപ്പമായിരുന്നു പ്രമോദ് മല്‍സരിച്ചിരുന്നത്. 2006ലാണ് പാരാ ബാഡ്മിന്റണിലേക്കു അദ്ദേഹം ചുടവുമാറ്റിയത്. പിന്നീട് രാജ്യം കണ്ട എക്കാലത്തെയും മികച്ച പാരാ ബാഡ്മിന്റണ്‍ താരങ്ങളിലൊരാളായി പ്രമോദി മാറുകയും ചെയ്തു. 45 അന്താരാഷ്ട്ര മെഡലുകള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ലോക ചാംപ്യന്‍ഷിപ്പിലെ നാലു സ്വര്‍ണ മെഡലുകളും 2018ലെ പാരാ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണവും വെള്ളിയും ഇതിലുള്‍പ്പെടുന്നു. 2019ല്‍ ബാഡ്മിന്റണ്‍ കോച്ചെന്ന നിലയില്‍ പുതിയ കരിയറിനു തുടക്കമിട്ട പ്രമോദ് ഇതില്‍ നിന്നും ബ്രേക്കെടുത്താണ് ഇത്തവണത്തെ പാരാലിംപിക്‌സിനു തയ്യാറെടുത്തത്.

Story first published: Saturday, September 4, 2021, 17:10 [IST]
Other articles published on Sep 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+