For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: സിന്ധു ഓടിയെത്തി കെട്ടിപ്പിടിച്ചു, ആ വാക്കുകള്‍ കരയിച്ചു- വെളിപ്പെടുത്തി ചൈനീസ് താരം

ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡലുമായി രാജ്യത്തിന്റെ അഭിമാനമായി മാറിയ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പിവി സിന്ധുവിനെക്കുറിച്ച് പ്രശംസ ചൊരിയുകയാണ് ലോക ഒന്നാംനമ്പര്‍ ചൈനീസ് താരം തായ് സു യിങ്. നേരത്തേ സെമി ഫൈനലില്‍ സിന്ധുവിനെ പരാജയപ്പെടുത്തിയ താരം കൂടിയാണ് യിങ്.

ഫൈനലില്‍ പക്ഷെ ചൈനീസ് താരം തോല്‍ക്കുകയും വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്തിരുന്നു. മെഡല്‍ദാന ചടങ്ങിനിടെ കണ്ടപ്പോള്‍ സിന്ധുവിന്റെ സ്‌നേഹവും പിന്തുണയും തന്നെ കരയിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് യിങ്. മൂന്നാം ഒളിംപിക്‌സില്‍ മല്‍സരിച്ച യിങിനെ നാട്ടുകാരിയായ ചെന്‍ സു ഫെയാണ് ഫൈനലില്‍ 18-21, 21-19, 18-21നു കീഴടക്കിയത്.

Olympics 2021: ഡിസ്‌കസ് ത്രോയില്‍ കൗറിന് മെഡലില്ല, ആറാംസ്ഥാനം മാത്രം

കഴിഞ്ഞ റിയോ ഒളിംപിക്‌സിന്റെ ഫൈനലില്‍ സമാനമായ അനുഭവം നേരിട്ട താരമായിരുന്നു സിന്ധു. അന്നു സ്പാനിഷ് സൂപ്പര്‍ താരം കരോലിന മരിനോടു തോല്‍വിയേറ്റു വാങ്ങിയ സിന്ധുവിനു വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ഇന്ത്യന്‍ താരവും ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു തോറ്റത് എന്നത് മറ്റൊരു യാദൃശ്ചികതയാണ്. തന്റെ അതേ മാനസികാവസ്ഥയിലൂടെ കടന്നുപോയ യിങിനെ മെഡല്‍ദാന തതടങ്ങിനു ശേഷം സിന്ധു ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് യിങ് തുറന്നുപറഞ്ഞിരിക്കുന്നത്.

pvsindhu

മല്‍സരശേഷം ഞാന്‍ സ്വന്തം പ്രകടനത്തില്‍ സംതൃപ്തയായിരുന്നു. പിന്നീട് സിന്ധു അടുത്തേക്കു ഓടിവരികയും കെട്ടിപ്പിടിക്കുകയും ചെയ്തു. മുഖത്ത് കൈവച്ച് പറഞ്ഞത് നിങ്ങള്‍ക്കു അസ്വസ്ഥതയുണ്ടാവുമെന്നറിയാം, നിങ്ങള്‍ വളരെ മികച്ചതാണ്. പക്ഷെ ഇന്നു നിങ്ങളുടെ ദിവസമല്ല എന്നായിരുന്നു. പീന്നിട് എന്നെ ചേര്‍ത്തുപിടിച്ച സിന്ധു ഇതേക്കുറിച്ച് തനിക്കു നന്നായി അറിയുകയും ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തുവെന്ന് യിങ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വളരെ സത്യസന്ധമായ പ്രോല്‍സാഹനമായിരുന്നു അത്. ഇവ എന്നെ കരയിക്കുകയും ചെയ്തു. എനിക്കു ഏറെ ദുഖമുണ്ടായിരുന്നു. കാരണം ഞാന്‍ കഠിനാധ്വാനം ചെയ്തിരുന്നു. ഒരിക്കല്‍ക്കൂടി നിങ്ങളുടെ പിന്തുണയ്ക്കും പ്രോല്‍സാഹനത്തിനും നന്ദി. ഇതുവരെ എക്കൊപ്പം സഞ്ചരിച്ച എല്ലാവരോടും നന്ദിയെന്നും യിങ് കുറിച്ചു.

Story first published: Friday, August 27, 2021, 11:55 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+