Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്‌സിനോട് മുട്ടാനില്ല, ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് മാറ്റി... ഇനി 2022ല്‍

ലണ്ടന്‍: 2021ല്‍ നടക്കാനിരുന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് 2022ലേക്കു മാറ്റി വച്ചു. കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്നു ഈ വര്‍ഷം നടക്കാനിരുന്ന ടോക്കിയോ ഒളിംപിക്‌സ് 2021ലേക്കു മാറ്റിയിരുന്നു. ഒളിംപിക്‌സുമായുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനു വേണ്ടിയാണ് ലോക ചാംപ്യന്‍ഷിപ്പ് 2022ലേക്കു നീട്ടിയത്. 2022 ജൂലൈ 15 മുതല്‍ 24 വരെയായിരിക്കും ലോക ചാംപ്യന്‍ഷിപ്പ് നടക്കുക.

1

ചാംപ്യന്‍ഷിപ്പിന്റെ പുതുക്കിയ തിയ്യതി ലോക അത്‌ലറ്റിക്‌സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്. 2022ല്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, മ്യൂണിക്ക് വേദിയാവന്ന യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് എന്നിവരുടെ സംഘാടകരുമായും ചര്‍ച്ച ചെയ്ത ശേഷമാണ് പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചതെന്നു ലോക അത്‌ലറ്റിക്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസ്, യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് എന്നിവയെ ബാധിക്കാത്ത രീതിയിലാണ് പുതിയ ഷെഡ്യൂള്‍ തയ്യാറാക്കിയത്. മൂന്നു ചാംപ്യന്‍ഷിപ്പുകളിലും അത്‌ലറ്റുകള്‍ക്കു മല്‍സരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഷെഡ്യൂളെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

2021 ആഗസ്റ്റ് ആറു മുതല്‍ 15 വരെയായിരുന്നു നേരത്തേ ലോക ചാംപ്യന്‍ഷിപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഒളിംപിക്‌സ് 2021 ജൂലൈ 23 മുതല്‍ ആഗസ്റ്റ് എട്ട് വരെ നടത്താന്‍ നിശ്ചയിച്ചതിനാല്‍ ലോക ചാംപ്യന്‍ഷിപ്പ് മാറ്റാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. 2022 ജൂലൈ 27 മുതല്‍ ആഗസ്റ്റ് ഏഴു വരെയയാണ് ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് 2022 ആഗസ്റ്റ് 11 മുതല്‍ 21 വരെ ജര്‍മനിയിലെ മ്യൂണിക്കിലാണ്.

Story first published: Thursday, April 9, 2020, 10:09 [IST]
Other articles published on Apr 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+