For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെസിയുടെ കഴിവുകള്‍ ജന്മസിദ്ധം; താന്‍ മെസിയെ പോലെയെന്ന് ഉസൈന്‍ ബോള്‍ട്ട്

കിംഗ്‌സ്ടണ്‍: താനും ലയണല്‍ മെസിയും ഒരുപോലെയാണെന്ന് മുന്‍ സ്പ്രിന്റ് രാജകുമാരന്‍ ഉസെയിന്‍ ബോള്‍ട്ട്. കഴിവുകളും വേഗതയും ജന്മനാ ലഭിച്ചവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പൈക്കുകള്‍ അഴിച്ചുവെച്ച് ഫുട്‌ബോള്‍ മൈതാനത്ത് പന്ത് തട്ടാന്‍ എത്തുന്നതിന് മുന്നോടിയായാണ് ബോള്‍ട്ടിന്റെ ഈ വാക്പ്രയോഗങ്ങള്‍. റയല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ഈ ആഴ്ച ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ പരിശീലനത്തിനെത്തുന്ന ഈ സ്പ്രിന്റര്‍ക്ക് ട്രാക്കില്‍ എട്ട് ഒളിംപിക് സ്വര്‍ണ്ണമെഡലുകളുമായി ഇതിഹാസമെന്ന വീരപദവിയുണ്ട്. അത്‌ലറ്റിക്‌സില്‍ നിന്നും വിരമിച്ച ശേഷമാണ് തനിക്ക് ഫുട്‌ബോളില്‍ ഒരു കൈ പയറ്റാന്‍ താല്‍പര്യമുണ്ടെന്ന് താരം വെളിപ്പെടുത്തിയത്. ഫുട്‌ബോളില്‍ തന്റെ മികവ് എന്തെന്ന് വെളിപ്പെടുത്താന്‍ സ്‌കില്ലുകള്‍ വ്യക്തമാക്കുന്ന ഒരു വീഡിയോയും ബോള്‍ട്ട് ട്വിറ്ററില്‍ പങ്കുവെച്ചു. വീഡിയോയില്‍ സാക്ഷാല്‍ ഡീഗോ മറഡോണയും, ജോസ് മൊറീനോയും താരത്തിനൊപ്പമുണ്ട്.

usain

മെസി കഴിവുറ്റ താരമാണ്. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്തു. മെസിയെ പോലെ വേഗതയും, കഴിവുകളും എനിക്കും ജന്മസിദ്ധമാണ്, ബോള്‍ട്ട് വ്യക്തമാക്കി. ഒരിക്കല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കാന്‍ സാധിക്കണമെന്നതാണ് താരത്തിന്റെ മോഹം. എന്ത് നടക്കുമെന്ന് ഉറപ്പില്ല, പക്ഷെ പരിശ്രമിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ അര്‍പ്പിക്കും, മൗറീനോ ഒരു അവസരം തരുമെന്ന് കരുതാം, ജമൈക്കന്‍ ഇതിഹാസം പറയുന്നു.

100 മീറ്ററില്‍ ബോള്‍ട്ടിന്റെ 9.58 സെക്കന്‍ഡാണ് ഇന്നും ലോക റെക്കോര്‍ഡ്. കൂടാതെ 200 മീറ്ററില്‍ 19.19 സെക്കന്‍ഡ്, 4x100 മീറ്റര്‍ റിലേയില്‍ 36.84 സെക്കന്‍ഡ് എന്നീ റെക്കോര്‍ഡുകളും ഇദ്ദേഹത്തിന്റെ പേരില്‍ തന്നെ. 2017 ലോക ചാമ്പ്യന്‍ഷിപ്പില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ 11 ലോക ചാമ്പ്യന്‍ പട്ടങ്ങളും ബോള്‍ട്ടിന്റെ ശേഖരത്തില്‍ ഭദ്രം. ഇനി കളി ഫുട്‌ബോളിലാണ്.

Story first published: Friday, March 23, 2018, 9:05 [IST]
Other articles published on Mar 23, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+