Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics: ജാവലിന്‍ ത്രോയില്‍ രഞ്ജീത്തിന് മെഡലില്ല, ആറു ശ്രമവും ഫൗള്‍

1

ടോക്കിയോ: പാരാംലിംപിക്‌സില്‍ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ ഇന്ത്യന്‍ താരം രഞ്ജീത്ത് ഭാട്ടി നിരാശപ്പെടുത്തി. ക്ലാസ് F57 വിഭാഗം ഫൈനലിലായിരുന്നു അദ്ദേഹം മല്‍സരിച്ചത്. എന്നാല്‍ ഭാട്ടിയുടെ ആറു ശ്രമങ്ങളും ഫൗളില്‍ കലാശിക്കുകയായിരുന്നു. 2019ല്‍ നടന്ന മൊറോക്കന്‍ ഗ്രാന്റ്പ്രീയില്‍ നാലാംസ്ഥാനത്തെത്തിയിട്ടുള്ള താരമാണ് ഫരീദാബാദില്‍ നിന്നുള്ള 24 കാരനായ ഭാട്ടി. ഗുഡ്ഗാവില്‍ നടന്ന സ്റ്റേറ്റ് ലെവല്‍ ചാംപ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയതോടെയാണ് അദ്ദേഹം ഇത്തവണത്തെ പാരാലിംപിക്‌സില്‍ മല്‍സരിക്കാന്‍ യോഗ്യത നേടിയത്. ഈ വര്‍ഷം ബെംഗളൂരുവില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പിലും ഭാട്ടി സ്വര്‍ണം നേടിയിരുന്നു.

രാവിലെ നടന്ന വനിതകളുടെ ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം ഭവിനാബെന്‍ പട്ടേല്‍ ഫൈനലിലേക്കു മുന്നേറിയിരുന്നു. ഗെയിംസിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ഫൈനലിലേക്കു യോഗ്യത നേടിയത്. ക്ലാസ് 4 വിഭാഗം സെമി ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ സാങ് മിയാവോയെ ഭവാനി 3-2ന് കീഴടക്കുകയായിരുന്നു. സ്‌കോര്‍: 7-11, 11-7, 11-4, 9-11, 11-8. ഞായറാഴ്ചയാണ് ഫൈനല്‍. ചൈനയുടെ യിങ് സുവിനെയാണ് ഇന്ത്യന്‍ താരം ഫൈനലില്‍ നേരിടുക. ഇന്ത്യന്‍ സമയം രാവിലെ 7.15ന് മല്‍സരം തുടങ്ങും.

നേരത്തേ ലോക അഞ്ചാം നമ്പര്‍ താരമായ ബള്‍ഗേറിയയുടെ ബൊറിസ്ലാവ പെരിച്ച് റാങ്കോവിച്ചിനെയാണ് ഭവിന ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പ്പിച്ചത്. സെമിയില്‍ കടന്നപ്പോള്‍ തന്നെ ഇന്ത്യന്‍ താരം മെഡലുറപ്പാക്കിയിരുന്നു. 11-5, 11-6, 1107 എന്ന സ്‌കോറിനായിരുന്നു ക്വാര്‍ട്ടറില്‍ 34 കാരിയായ ഭവിനയുടെ വിജയം. പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത് ബ്രസീലിന്റെ ജോയ്‌സ് ഡി ഒലിവേറയെയായിരുന്നു. സ്‌കോര്‍ 12-10, 13-11, 11-6.

Story first published: Saturday, August 28, 2021, 21:33 [IST]
Other articles published on Aug 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+