Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics: ഇന്ത്യക്കു സൂപ്പര്‍ സണ്‍ഡേ, രണ്ടാം മെഡല്‍!- നിഷാദിന് വെള്ളി

1

ടോക്കിയോ: ജപ്പാനില്‍ നടക്കുന്ന അംഗപരിമിതരുടെ പാരാലിംപിക്‌സില്‍ ഇന്ത്യക്കു വീണ്ടും മെഡല്‍ത്തിളക്കം. അത്‌ലറ്റിക്‌സിലാണ് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ മെഡല്‍ കരസ്ഥമാക്കിയത്. പുരുഷന്‍മാരുടെ T47 വിഭാഗം ഹൈജംപില്‍ നിഷാദ് കുമാര്‍ ഇന്ത്യക്കു വേണ്ടി വെള്ളി മെഡല്‍ കരസ്ഥമാക്കി. ദേശീയ കായികദിനം കൂടിയായ ഇന്ന് ഇന്ത്യക്കു ലഭിച്ച രണ്ടാമത്തെ മെഡല്‍ കൂടിയാണിത്. രാവിലെ വനിതകളുടെ ടേബിള്‍ ടെന്നീസില്‍ ഭവാനിബെന്‍ പട്ടേലും വെള്ളി മെഡല്‍ കൈക്കലാക്കിയിരുന്നു. ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യക്കു ടേബിള്‍ ടെന്നീസില്‍ ലഭിച്ച ആദ്യത്തെ മെഡല്‍ കൂടിയയിരുന്നു ഇത്.

ഹൈജംപിലേക്കു വരികയാണെങ്കില്‍ 2.06 മീറ്റര്‍ ചാടിയാണ് നിഷാദ് വെള്ളിയിലേക്കു പറന്നിറങ്ങിയത്. ഇതു ഏഷ്യന്‍ റെക്കോര്‍ഡ് കൂടിയാണ്. 2.15 മീറ്റര്‍ പിന്നിട്ട അമേരിക്കയുടെ ടൗണ്‍സെന്റ് റോഡെറിക്കിനാണ് ഈയിനത്തില്‍ സ്വര്‍ണം. ലോക റെക്കോര്‍ഡ് കൂടിയാണ് അദ്ദേഹം ഈ മല്‍സരത്തില്‍ തിരുത്തിയത്.

ഹൈജംപ് ഫൈനലില്‍ രണ്ടു ഇന്ത്യന്‍ താരങ്ങളായിരുന്നു മല്‍സരിച്ചത്. നിഷാദിനെക്കൂടാതെ രാംപാലായിരുന്നു മറ്റൊരപ താരം. അദ്ദേഹത്തിനു പക്ഷെ അഞ്ചാംസ്ഥാനം കൊണ്ടു തൃപ്ചിപ്പെടേണ്ടി വന്നു. 1.94 മാറ്ററാണ് രാംപാലിന് ചാടാനായത്. മെഡലില്ലെങ്കിലും താരത്തിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണിത്.

2

ഫൈനലില്‍ ഒരു താരത്തിന് ആറു അവസരങ്ങളാണുണ്ടായിരുന്നത്. ആദ്യ ജംപില്‍ 1.89 മീറ്ററാണ് നിഷാദ് ചാടിയത്. രാംപാലാവട്ടെ 1.84 മീറ്ററുമായി തൊട്ടു പിന്നിലെത്തി. അടുത്ത ജംപില്‍ നിഷാദ് ഇതു 1.94 മീറ്ററായി മെച്ചപ്പെടുത്തി. പിന്നീട് അദ്ദേഹം ഇതു 1.98 മീറ്ററാക്കി ഉയര്‍ത്തി. ആദ്യ ശ്രമത്തില്‍ ഇതിനായില്ലെങ്കിലും രണ്ടാം ശ്രമത്തില്‍ നിഷാദ് ഇതു കടക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അദ്ദേഹം 2.02 മീറ്റര്‍ ചാടിയത്. തുടര്‍ന്ന് നിഷാദ് 2.06 മീറ്റര്‍ കടക്കാന്‍ ശ്രമം നടത്തിയത്. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും അടുത്ത ശ്രമത്തില്‍ 2.06 മീറ്ററും കടന്ന് ഇന്ത്യന്‍ താരം പുതിയ ഏഷ്യന്‍ റെക്കോര്‍ഡും മെഡലുമുറപ്പാക്കി. 2.09 മീറ്റര്‍ കടക്കാന്‍ നിഷാദ് രണ്ടു ശ്രമങ്ങള്‍ നടത്തിയെങ്കിലും അതു വിജയിച്ചില്ല. എങ്കിലും അഭിമാനിക്കാന്‍ വക നല്‍ക്കുന്ന വെള്ളി മെഡല്‍ രാജ്യത്തിനു നേടിത്തരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

അതേസമയം, ഗെയിംസില്‍ ഇന്ത്യക്കു രണ്ടാം മെഡല്‍ സമ്മാനിച്ച നിഷാദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ടോക്കിയോയില്‍ നിന്നും വീണ്ടും ആഹ്ലാദം പകരുന്ന വാര്‍ത്തകള്‍. പുരുഷന്‍മാരുടെ T47 ഹൈജംപില്‍ നിഷാദ് കുമാര്‍ വെള്ളി മെഡല്‍ നേടിയത് അതിയായ സന്തോഷം നല്‍കുന്നു. അദ്ദേഹം അസാധാരണ കഴിവുള്ള അത്‌ലറ്റാണ്. അദ്ദേഹത്തിനു അഭിനന്ദനങ്ങള്‍ എന്നായിരുന്നു മോദി ട്വിറ്ററില്‍ കുറിച്ചത്.

Story first published: Sunday, August 29, 2021, 18:03 [IST]
Other articles published on Aug 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+