Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: സ്വര്‍ണത്തില്‍ നിര്‍ത്തില്ല, അടുത്ത ലക്ഷ്യത്തെക്കുറിച്ച് വെളിപ്പെടുത്തി നീരജ് ചോപ്ര

1

ടോക്കിയോ ഒളിംപിക്‌സില്‍ ചരിത്ര സ്വര്‍ണമെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ ഇതിഹാസനായകനായി മാറിയ നീരജ് ചോപ്ര തന്റെ അടുത്ത ലക്ഷ്യം എന്തായിരിക്കുമെന്നു തീരുമാനിച്ചു കഴിഞ്ഞു. ശനിയാഴ്ച വൈകീട്ട് നടന്ന ജാവലിന്‍ ത്രോയില്‍ രാജ്യത്തിനു സ്വര്‍ണം സമ്മാനിച്ചതോടെ അത്‌ലറ്റിക്‌സില്‍ ആദ്യ മെഡലിനു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് കൂടിയാണ് അദ്ദേഹം അവസാനിപ്പിച്ചത്.

ഫൈനലില്‍ ആദ്യത്തെ രണ്ടു ത്രോയില്‍ തന്നെ നീരജ് മെഡലുറപ്പാക്കിയിരുന്നു. ആദ്യ ത്രോയില്‍ 87.03 മീറ്റര്‍ എറിഞ്ഞ അദ്ദേഹം അടുത്ത ശ്രമത്തില്‍ ഇതു മെച്ചപ്പെടുത്തി 87.58 മീറ്ററാക്കുകയായിരുന്നു. മൂന്നാം ശ്രത്തില്‍ 76.79 മീറ്ററുമായി നീരജ് പിറകിലേക്കു പോയി. നാലും അഞ്ചും ശ്രമങ്ങള്‍ ഫൗളാവുകയും ചെയ്തു. അവസാന ത്രോയില്‍ 84.24 മീറ്ററായിരുന്നു അദ്ദേഹം എറിഞ്ഞത്. എങ്കിലും ഒന്നാംസ്ഥാനമുറപ്പിക്കാന്‍ ആദ്യ രണ്ടു ത്രോകള്‍ തന്നെ നീരജിനു ധാരാളമായിരുന്നു. ഫൈനലില്‍ മറ്റൊരു താരത്തിനും 87 മീറ്റര്‍ കടക്കാനായില്ല.

ജാവലിന്‍ ത്രോയെന്നത് വളരെ ടെക്‌നിക്കലായിട്ടുള്ള ഇവന്റ് കൂടിയാണ്. അതാതു ദിവസത്തെ ആശ്രയിച്ചാവും മല്‍സരഫലം, എന്തും സംഭവിക്കാം. എന്റെ അടുത്ത ലക്ഷ്യം 90 മീറ്റര്‍ മാര്‍ക്ക് മറികടക്കുകയെന്നതാണെന്നും ചോപ്ര വെളിപ്പെടുത്തി. ഈ വര്‍ഷം ഒളിംപിക്‌സില്‍ മാത്രമായിരുന്നു ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇപ്പോള്‍ ഞാന്‍ സ്വര്‍ണം നേടിക്കഴിഞ്ഞു. ഇനി വരാനിരിക്കുന്ന ചാംപ്യന്‍ഷിപ്പുകളെക്കുറിച്ചു പ്ലാന്‍ ചെയ്യണം. ഇന്ത്യയിലേക്കു തിരികെ വന്ന ശേഷം വിവിധ അന്താരാഷ്ട്ര ഇവന്റുകളില്‍ പങ്കെടുക്കുന്നതിനു വേണ്ടി ഒരു വിദേശ വിസയ്ക്കായി ശ്രമിക്കണമെന്നും താരം പറഞ്ഞു.

2

ഒളിംപിക്‌സുമായി ബന്ധപ്പെട്ടു ജൂലൈ 13ന് ഗെയ്റ്റ്‌ഹെഡ് ഡയ്മണ്ട് ലീഗില്‍ നിന്നും നീരജ് പിന്‍മാറിയിരുന്നു. എന്നാല്‍ ഇനി ഈ ചാംപ്യന്‍ഷിപ്പിലെ ശേഷിച്ച ലെഗുകളില്‍ മല്‍സരിക്കാന്‍ ആലോചിക്കുന്നതായി താരം വ്യക്തമാക്കി. ഈ മാസം 26ന് ലോസെയ്ന്‍, 28ന് പാരീസ്, സപ്തംബര്‍ ഒമ്പതിന് സൂറിച്ച് എന്നീവിടങ്ങളില്‍ മല്‍സരങ്ങള്‍ നടക്കാനിരിക്കുകയാണ്.

ഒരു അത്‌ലറ്റിനെ സംബന്ധിച്ചിടത്തോളം താന്‍ മല്‍സരിക്കുന്ന ഏറ്റവും വലിയ വേദിയാണ് ഒളിംപിക്‌സെങ്കിലും തനിക്കു ഇതേക്കുറിച്ച് ആലോചിച്ച് സമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്നു നീരജ് പറയുന്നു. ഒട്ടും സമ്മര്‍ദ്ദമില്ലാതെയായിരുന്നു ഞാന്‍ മല്‍സരിക്കാനിറങ്ങിയത്. മറ്റ് ഏതൊരു ഇവന്റ് പോലെ തന്നെ മാത്രമേ ഞാന്‍ ഇതിനെയും കണ്ടിരുന്നുള്ളൂ. ഈ അത്‌ലറ്റുകള്‍ക്കെതിരേയെല്ലാം ഞാന്‍ നേരത്തേ വിവിധ ചാംപ്യന്‍ഷിപ്പുകളില്‍ മല്‍സരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്ന ആശങ്കപ്പെടാനും ഒന്നുമില്ലായിരുന്നു. സ്വന്തം പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ എനിക്കു സാധിച്ചു. ഇതാണ് സ്വര്‍ണ മെഡല്‍ നേടാന്‍ സഹായിച്ചതെന്നും നീരജ് മനസ്സ്തുറന്നു.

ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യക്കു ഇതുവരെ അത്‌ലറ്റിക്‌സില്‍ ഒരു മെഡല്‍ നേടാനായിട്ടില്ലെന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ മല്‍സരിക്കാന്‍ ജാവലിന്‍ കൈയിലേന്തിയാല്‍ പിന്നെ ഈ കാര്യങ്ങളൊന്നും തന്റെ മനസ്സിലേക്കു വരാറില്ലെന്നും താരം പറയുന്നു. കാര്യമായ തയ്യാറെടുപ്പ് നടത്താന്‍ കഴിയാതെയാണ് നീരജ് ഒളിംപിക്‌സിനെത്തിയത്. വെറും മൂന്ന് അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പുകളില്‍ മാത്രമേ താരം പങ്കെടുത്തിരുന്നുള്ളൂ. ഇവയിലൊന്നിലാവട്ടെ ലോകോത്തര താരങ്ങളെല്ലാം മല്‍സരിക്കുകയും ചെയ്തിരുന്നു.

ഒളിംപിക്‌സിനു മുമ്പ് ചില അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പുകള്‍ എനിക്കു ലഭിച്ചുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതു വേണമെന്നു ഞാനും ആഗ്രഹിച്ചിരുന്നു. ചില ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ എനിക്കു അവസരമൊരുക്കണമെന്നു ടാര്‍ജറ്റ് ഒളിംപിക് പോഡിയം സ്‌കീം (ടോപ്‌സ്), സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്), അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്‌ഐ) എന്നിവരോടു ഞാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. അവര്‍ അതു ഒരുക്കി നല്‍കുകയും ചെയ്തു, ഈ കാരണം കൊണ്ടാണ് ഇപ്പോള്‍ താനിവിടെ നില്‍ക്കുന്നതെന്നും നീരജ് വിശദമാക്കി.

Story first published: Sunday, August 8, 2021, 16:13 [IST]
Other articles published on Aug 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+