Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡയമണ്ട് ലീഗ് ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര

സൂറിച്ച്: ഇന്ത്യയുടെ ജാവലിന്‍ സൂപ്പര്‍താരം നീരജ് ചോപ്ര തകര്‍പ്പന്‍ പ്രകടനത്തോടെ ഡയമണ്ട്് ലീഗില്‍ നാലാം സ്ഥാനം സ്വന്തമാക്കി. സൂറിച്ചില്‍ നടന്ന മത്സരത്തില്‍ 85.73 മീറ്റര്‍ ദൂരമാണ് ഇന്ത്യയുടെ ഇരുപതുകാരന്‍ ജാവലിന്‍ എറിഞ്ഞത്. 0.03 വ്യത്യാസത്തില്‍ നീരജിന് മൂന്നാംസ്ഥാനം നഷ്ടമായെങ്കിലും 6000 ഡോളര്‍ സമ്മാനമായി ലഭിക്കും. ഏഷ്യന്‍ ഗെയിംസില്‍ ഗംഭീര പ്രകടനം നടത്തിയതിന്റെ പിന്നാലെയാണ് നീരജിന്റെ മറ്റൊരു ഉശിരന്‍ പ്രകടനം.

neerajchopra

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ മത്സരിക്കുന്ന ലീഗ് ഫൈനലില്‍ നാലാം സ്ഥാനം നേടാന്‍ കഴിഞ്ഞത് ഇരുപതുകാരന് വലിയ നേട്ടമാകും. അഞ്ചാമത്തെ അവസരംവരെ മൂന്നാം സ്ഥാനത്തായിരുന്നു നീരജ്. എന്നാല്‍, ഒളിമ്പിക്‌സ് ചാമ്പ്യന്‍ ജര്‍മനിയുടെ തോമസ് റോഹ്‌ലര്‍ 85.76 ദൂരം എറിഞ്ഞ് മൂന്നാംസ്ഥാനത്തെത്തി. ഏഷ്യന്‍ ഗെയിംസിലെ 88.06 മീറ്റര്‍ദൂരം ആവര്‍ത്തിച്ചിരുന്നെങ്കില്‍ നീരജിന് രണ്ടാംസ്ഥാനം ലഭിക്കുമായിരുന്നു.

ജര്‍മനിയടെ അന്‍ഡ്രിയാസ് ഹോഫ്മാന്‍ 91.44 മീറ്റര്‍ദൂരം കണ്ടെത്തി ഇവിടെ ഒന്നാംസ്ഥാനത്തെത്തി. എസ്റ്റോണിയയുടെ മാഗ്നസ് കിര്‍ട്ട് 87.57 മീറ്റര്‍ ദൂരമെറിഞ്ഞ് രണ്ടാംസ്ഥാനത്തെത്തി. ദോഹ ഡയമണ്ട് ലീഗില്‍ നാലാമതായിരുന്നു നീരജ് ചോപ്ര. ഇഗ്നിയില്‍ ആറാമതും റാബത്തില്‍ നാലാമതുമായി. ബര്‍മിങ്ഹാമില്‍ നടന്ന ലീഗില്‍ ചോപ്രയ്ക്ക് പങ്കെടുക്കാനായില്ല. ഓരോ ലീഗിലും എട്ടാംസ്ഥാനംവരെ എത്തുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കും. ഒന്നാംസ്ഥാനത്തില്‍ 10,000 ഡോളറാണ് സമ്മാനം. എട്ടാം സ്ഥാനത്തിന് 1000 ഡോളര്‍ ലഭിക്കും. ലോകത്തെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നിരന്തരം മത്സരിക്കാന്‍ അവസരം ലഭിച്ചത് നീരജിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 2020ലെ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍നേടാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് ഇപ്പോള്‍ നീരജ്.

Story first published: Friday, August 31, 2018, 17:24 [IST]
Other articles published on Aug 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+