
കോമണ്‍വെല്‍ത്ത് ഗെയിംസ് ഈയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യക്കു അപ്രതീക്ഷിത ഷോക്ക്. ഒളിംപിക് ചാംപ്യനും ലോക ചാംപ്യന്‍ിപ്പിലെ വെങ്കല മെഡല്‍ ജേതാവുമായ സൂപ്പര്‍ താരം നീരജ് ചോപ്ര ഗെയിംസില്‍ മല്‍സരിക്കില്ല. പരിക്കു കാരണമാണ് ജാവ്‌ലിന്‍ ത്രോയില്‍ ഇന്ത്യയുടെ സൂപ്പര്‍ ഹീറോയ്ക്കു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും പിന്‍മാറേണ്ടി വന്നിരിക്കുന്നത്.
അമേരിക്കയില്‍ സമാപിച്ച ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനിടെ നീരജിനു പരിക്കേറ്റിരുന്നു. നിലവില്‍ 100 ശതമാനവും ഫിറ്റ്‌നസില്ലെന്നും ഇതേ തുടര്‍ന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമായതെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് മെഹ്ത അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ലോക ചാംപ്യന്‍ഷിപ്പിലെ ജാവ്‌ലിന്‍ ത്രോയില്‍ നീരജ് വെള്ളിയുമായി ചരിത്രം കുറച്ചത്. ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി വെള്ളി നേടിയ ആദ്യ താരമായും അദ്ദേഹം മാറിയിരുന്നു. ഈ മല്‍സരത്തിനിടെയായിരുന്നു നീരജിനു നാഭിയുടെ ഭാഗത്തു പരിക്കേറ്റത്. ഇതേ തുടര്‍ന്നു താരത്തിനു ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. ഫൈനലില്‍ നാലാമത്തെ ത്രോയില്‍ 88.13 മീറ്റര്‍ എറിഞ്ഞായിരുന്നു നീരജ് വെള്ളി മെഡലിനു അവകാശയായത്. പക്ഷെ ഇതിനു പിന്നാലെ തനിക്കു പരിക്കേറ്റതായി താരം തിരിച്ചറിയുകയായിരുന്നു. നാലാമത്തെ ത്രോയ്ക്കു ശേഷം എനിക്കു കാല്‍ത്തുടയില്‍ വേദന അനുഭവപ്പട്ടതായി മല്‍സരശേഷം നീരജ് വെളിപ്പെടുത്തിയിരുന്നു.
നിലവില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ജാവ്‌ലിന്‍ ത്രോ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് നീരജ്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ഗെയിംസില്‍ അദ്ദേഹം സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നീരജ് ഇന്ത്യയുടെ പതാകവാഹകവനാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
കഴിഞ്ഞ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ ജാവ്‌ലിന്‍ ത്രോയില്‍ ഗ്രെനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സായിരുന്നു സ്വര്‍ണമണിഞ്ഞത്. ആദ്യ ശ്രമത്തിലെറിഞ്ഞ 90.54 മീറ്ററാണ് നീരജിനെ മറികടന്ന് ഒന്നാമനാവാന്‍ അദ്ദേഹത്തെ സഹായിച്ചത്. ഫൈനലില്‍ 24 കാരനായ പീറ്റേഴ്‌സിന്റെ മൂന്നു ത്രോകള്‍ 90 മീറ്ററിനു മുകളിലായിരുന്നു. ലോക ചാംപ്യന്‍ഷിപ്പിന്റെ ജാവ്‌ലിന്‍ ത്രോയില്‍ തുടര്‍ച്ചയായി രണ്ടു തവണ സ്വര്‍ണം ചൂടിയ രണ്ടാമത്ത താരമായും അദ്ദേഹം മാറിയിരുന്നു.