Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്രാക്കിലെ വിസ്മയമായി 11കാരി,'ബാന്‍ഡേജ് ഷൂസുമായി' കൊയ്തത് മൂന്നു മെഡലുകള്‍! കൈയടിച്ച് ലോകം

1

കായിക ലോകത്ത് വൈറലായിക്കൊണ്ടിരിക്കുകയാണ് ഫിലിപ്പീന്‍സില്‍ നിന്നുളള ഒരു 11കാരി. റിയ ബുള്ളോസെന്ന പെണ്‍കുട്ടിയാണ് ട്രാക്കില്‍ നിന്നു മെഡലുകള്‍ കൊയ്ത് സോഷ്യല്‍ മീഡികളില്‍ നിറഞ്ഞിരിക്കുന്നത്. മെഡല്‍ നേട്ടം കൊണ്ടല്ല ഈ മിടുക്കി ശ്രദ്ധിക്കപ്പെട്ടത്, മറിച്ച് ഇവ നേടിയെടുക്കാന്‍ ഉപയോഗിച്ച പുതിയ തരം 'ഷൂസ്' കണ്ടാണ് എല്ലാവരും ആശ്ചര്യപ്പെട്ടിരിക്കുന്നത്. വീട്ടില്‍ തന്നെയുണ്ടാക്കിയ ബാന്‍ഡേജുകള്‍ കൊണ്ടുള്ള ഷൂസുമായി ഓടിയാണ് റിയ ട്രാക്കില്‍ തീ പടര്‍ത്തിയത്. റിയയെ പരിശീലിപ്പിക്കുന്ന പ്രെഡിറിക്ക് വലെന്‍സുവേലയാണ് പ്ലാസ്റ്റര്‍ ബാന്‍ഡേജ് ഷൂസ് പോലെ കാലില്‍ ഒട്ടിച്ചുവച്ച് മല്‍സരിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇതു വൈകാതെ ലോകം മുഴുവന്‍ വൈറലായി മാറുകയും ചെയ്തു.

ഫിലിപ്പീന്‍സിലെ ഒരു പ്രാദേശിക ഇന്റര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലായിരുന്നു റിയ ബാന്‍ഡേജ് ഷൂസുമായി ഓടി മൂന്നു സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കിയത്. 400 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍ എന്നിവയിലായിരുന്നു റിയ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. റേസിലെ മറ്റു മല്‍സരാര്‍ഥികളില്‍ പലരും അത്‌ലറ്റിക് സ്‌നീക്കേഴ്‌സുകളായിരുന്നു ധരിച്ചത്. പക്ഷെ അവരെയെല്ലാം നിഷ്പ്രഭരാക്കിയാണ് റിയ ബാന്‍ഡേജും കാലില്‍ ചുറ്റി ഫിനിഷിങ് ലൈനിലേക്കു പറന്നു കയറിയത്. കണംകാലിലും കാല്‍വിരലുകളിലും പാദങ്ങളുടെ മുകള്‍ ഭാഗത്തുമെല്ലാം ബാന്‍ഡേജുകള്‍ തലങ്ങും വിലങ്ങും ഒട്ടിച്ചാണ് റിയ 'ഹോംമേഡ്' ഷൂസ് തയ്യാറാക്കിയത്. തീര്‍ന്നില്ല, കാല്‍പ്പാദത്തിനു മുകളില്‍ ഒട്ടിച്ച ബാന്‍ഡേജിനു മുകളില്‍ നൈക്കിയുടെ ലോഗോ വരയ്ക്കുകയും കണംകാലിന്റെ ഭാഗത്തു നൈക്കിയെന്നു കുറിക്കുകയും ചെയ്തു. റിയ മാത്രമല്ല രണ്ടു കൂട്ടുകാരികളും സമാനമായ ബാന്‍ഡേജ് ഷൂസുമായിട്ടാണ് റേസില്‍ മല്‍സരിച്ചത്. പക്ഷെ അവര്‍ക്കൊന്നും റിയയെപ്പോലെ മെഡല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.

2

റിയയുടെ പരിശീലകന്‍ വലെന്‍സുവേലഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോസിനു താഴെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. ഇന്നു ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച കാര്യം ഇതാണ്. ഈ പെണ്‍കുട്ടി ശരിക്കും പ്രചോദനമാണ്. എന്റെ മനസ്സിനു ഇതു കുളിര്‍മയേകുന്നു. ഇതു കാണുമ്പോള്‍ തനിക്കൊപ്പം മല്‍സരിച്ചവര്‍ക്കെതിരേ പിടിച്ചുനില്‍ക്കാന്‍ അവള്‍ക്കു കഴിയുമോയെന്നു നമുക്ക് തോന്നും. പക്ഷെ അവള്‍ എല്ലാം പോസിറ്റിവാക്കിയെടുത്ത് മല്‍സരം ജയിച്ചുവെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്. റിയയുടെ അദ്ഭുത പ്രകടനത്തെക്കുറിച്ചും വിജയത്തെക്കുറിച്ചുമെല്ലാം പലരും ട്വിറ്ററിലും റെഡിറ്റിലുമെല്ലാം ഷെയര്‍ ചെയ്തിട്ടുണ്ട്. അടുത്ത റേസില്‍ മല്‍സരിക്കാന്‍ ഷൂസ് സമ്മാനമായി നല്‍കണമെന്ന് നൈക്കി കമ്പനിയെ ടാഗ് ചെയ്ത് ചിലര്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരിക്കുകയാണ്.

Story first published: Monday, December 20, 2021, 14:48 [IST]
Other articles published on Dec 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+