വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ ഈ മുത്തശ്ശിക്ക് പ്രായം വെറും അക്കം; 103ാം വയസ്സില്‍ ഷോട്ട് പുട്ടില്‍ സ്വര്‍ണ്ണം

വാഴ്‌സ: പ്രായം തളര്‍ത്താത്ത മനോവീര്യംകൊണ്ട് കായിക ലോകത്ത് നേരത്തതന്നെ തന്റെ പേര് പതിപ്പിച്ച ആളാണ് 103കാരിയായ മാന്‍ കൗര്‍. മുതുമുത്തശ്ശി ആയെങ്കിലും ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം ചുറുചുറുക്കോടെ പങ്കെടുക്കുന്ന മാന്‍ കൗര്‍ പുതിയൊരു നേട്ടത്തോടെ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു.പോളണ്ടില്‍ നടന്ന വേള്‍ഡ് മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണം നേടിയാണ് മാന്‍ കൗര്‍ വീണ്ടും വിസ്മയിപ്പിക്കുന്നത്. 35ന് മുകളില്‍ പ്രായമുള്ളവരോടൊപ്പം മത്സരിക്കുന്ന മാന്‍ കൗര്‍ 2.13 മീറ്റര്‍ ഷോട്ട് പുട്ട് പായിച്ചാണ് ഇത്തവണ സ്വര്‍ണ്ണം കഴുത്തിലണിഞ്ഞത്.

mankaur

സ്വര്‍ണ്ണ നേട്ടത്തിന് ശേഷം മാന്‍ കൗറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു '' എനിക്ക് ഇനിയും ജയിക്കണം.വിജയത്തില്‍ അതിയായ ആഹ്ലാദമുണ്ട്.ഗവണ്‍മെന്റില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെങ്കിലും ജയിക്കാനുള്ള എന്റെ ആഗ്രഹത്തെ തടയാനാവില്ല. കാരണം വിജയം എനിക്ക് സന്തോഷം തരുന്നു. ലോക റെക്കോഡ് തകര്‍ക്കുകയാണ് അടുത്ത ലക്ഷ്യം''കൗര്‍ പറഞ്ഞു. 2017ല്‍ 2.77 മീറ്റര്‍ ഷോട്ട്പുട്ട് പായിച്ച അമേരിക്കയുടെ ജൂലിയ ഹോക്കിങ്‌സിന്റെ പേരിലാണ് ലോക റെക്കോഡ്.

അടിച്ചു പറത്ത് പപ്പാ..; ഗ്യാലറിയില്‍ ധോണിക്ക് ആര്‍പ്പുവിളിയുമായി മകള്‍ സിവ
നേരത്തെ മലാഗയില്‍ നടന്ന വേള്‍ഡ് മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററിലും ജാവലിന്‍ ത്രോയിലും കൗര്‍ സ്വര്‍ണ്ണം നേടിയിരുന്നു.അന്ന് 200 മീറ്റര്‍ മൂന്നു മിനിറ്റും 14.65 സെക്കന്‍ഡുമെടുത്താണ് കൗര്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണം നേടുന്ന പ്രായമേറിയ ഇന്ത്യന്‍ വനിതാതാരമെന്ന ബഹുമതിയും സ്വന്തമായി. ആദ്യമായിട്ടല്ല ട്രാക്കില്‍ കൗര്‍ സ്വര്‍ണം നേടുന്നത്. 2017ല്‍ ന്യൂസീലന്‍ഡിനെ ഓക്ലന്‍ഡില്‍ നടന്ന മാസ്റ്റേഴ്സ് മീറ്റില്‍ 100 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. പഞ്ചാബിലെ പാട്യാല സ്വദേശിയായ കൗര്‍ 93ാം വയസ്സിലാണ് അത്ലറ്റിക്‌സിലേക്കെത്തുന്നത്. 78കാരനായ മകന്‍ ഗുരുദേവിന്റെ പിന്തുണയോടെയാണ് കൗര്‍ ട്രാക്കില്‍ വിസ്മയം തീര്‍ക്കുന്നത

Story first published: Wednesday, March 27, 2019, 15:27 [IST]
Other articles published on Mar 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X