ദില്ലി: ഐപിഎല്‍ ടീമുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ടീമിനെ വ്യത്യസ്തമാക്കുന്നത് എംഎസ് ധോണിയുടെ സാന്നിധ്യവും മൂന്നു തവണ ചാമ്പ്യന്മാരെന്ന പട്ടവുമാണ്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ടീം എല്ലാ സീസണിലും ഉജ്വല പ്രകടനം നടത്തുന്നതുകൊണ്ടുതന്നെ ആരാധകര്‍ക്കും പഞ്ഞമില്ല.
ചെന്നൈയുടെ ഒരു കുഞ്ഞ് ആരാധികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ മകള്‍ സിവയാണ് ആരാധികയെന്നതിനാല് കുട്ടിയുടെ വീഡിയോയ്ക്കും വലിയ പ്രചാരമാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസം ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ ധോണി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സിവ ആര്‍പ്പുവിളികളോടെ അച്ഛനെ പ്രോത്സാഹിപ്പിച്ചു.
അശ്വിനെക്കൊണ്ട് മങ്കാദിങ് ചെയ്യിച്ചത് ഒന്നു മാത്രം!! അതു തനിക്കറിയാം... വെളിപ്പെടുത്തി ഗംഭീര്‍
മത്സരം വീക്ഷിക്കാന്‍ അമ്മ സാക്ഷിക്കൊപ്പമാണ് സിവയുമെത്തിയത്. ധാണി ക്രീസിലെത്തിയപ്പോള്‍ മുതല്‍ മകള്‍ ആവേശത്തിലായിരുന്നു. പപ്പാ, കമോണ്‍ പപ്പാ എന്ന് സിവ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു. സിവയുടെ വീഡിയോ ഐപിഎല്‍ ഒഫീഷ്യല്‍ പേജില്‍ ട്വീറ്റ് ചെയ്തയുടന്‍ വൈറലായി മാറുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്സും വീഡിയോ തങ്ങളുടെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 35 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 32 റണ്‍സെടുത്ത ധോണി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചാണ് മടങ്ങിയത്.