Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മയാമി മാസ്റ്റേഴ്‌സിന് ഭാംബ്രിയും... രണ്ടാഴ്ചയ്ക്കിടെ രണ്ടാം ചാംപ്യന്‍ഷിപ്പ്

കാലിഫോര്‍ണിയ: ഇന്ത്യന്‍ യുവതാരം യുകി ഭാംബ്രി അമേരിക്കയില്‍ നടക്കുന്ന മയാമി മാസ്‌റ്റേഴ്‌സ് ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് എടിപി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലേക്കു ഇന്ത്യന്‍ താരം യോഗ്യത കരസ്ഥമാക്കുന്നത്. നേരത്തേ ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടൂര്‍ണമന്റിലും ഭാംബ്രി കളിച്ചിരുന്നു. ഫൈനല്‍യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ സ്വീഡന്റെ ഏലിയാസ് യെമറിനെ 7-5, 6-2നു തോല്‍പ്പിച്ചാണ് ഭാംബ്രി മയാമി മാസ്റ്റേഴ്‌സിനു ടിക്കറ്റെടുത്തത്.

1

മയാമി മാസ്റ്റേഴ്‌സിന്റെ ആദ്യറൗണ്ടില്‍ ബോസ്‌നിയ ആന്റ് ഹെര്‍സെഗോവിനയുടെ മിര്‍സ ബാലസിച്ചാണ് ഇന്ത്യന്‍ താരത്തിന്റെ എതിരാളി. ഫൈനല്‍ യോഗ്യതാറൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് യെമറിനെ ഭാംബ്രി മുട്ടുകുത്തിച്ചത്. മല്‍സരം ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. ആദ്യ സെറ്റായിരുന്നു കൂടുതല്‍ ആവേശകരം. ഒടുവില്‍ ടൈബ്രേക്കറിലാണ് ഭാംബ്രി ആദ്യ സെറ്റ് പിടിച്ചെടുത്തത്. അപകടം മണത്ത ഭാംബ്രി രണ്ടാം സെറ്റില്‍ എതിരാളിക്ക് തിരിച്ചടിക്കാനുള്ള ഒരവസരവും നല്‍കിയില്ല. 5-1ന്റെ മികച്ച ലീഡുമായി മുന്നേറിയ ഇന്ത്യന്‍ താരം 6-2ന് സെറ്റു മല്‍സരവും അനായാസം സ്വന്തമാക്കുകയായിരുന്നു.

2

കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യന്‍ വെല്‍സില്‍ മിിന്നുന്ന പ്രകടനമാണ് ഭാംബ്രി കാഴ്ചവച്ചത്. ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ട് വരെയെത്താന്‍താരത്തിനായിരുന്നു. തന്റെ രണ്ടാമത്തെ എടിപി മാസ്റ്റേഴ്‌സ് ടൂര്‍ണമന്റിലാണ് ഭാംബ്രി അപ്രതീക്ഷിത ്കുതിപ്പ് നടത്തി ഏവരെയും ഞെട്ടിച്ചത്. റാങ്കിങില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ള നിക്കോളാസ് മഹുത്ത്, ലൂക്കൗസ് പൗളി എന്നിവരെ അട്ടിമറിച്ചാണ് ഭാംബ്രി മൂന്നാംറൗണ്ടിലേക്കു കുതിച്ചത്.

Story first published: Wednesday, March 21, 2018, 14:19 [IST]
Other articles published on Mar 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+