വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡേവിസ് കപ്പ്: ഭാംബ്രിയില്ലാതെ ഇന്ത്യ... പിന്‍മാറുന്നതായി യുവതാരം, ഇന്ത്യക്ക് തിരിച്ചടി

പരിക്കു മൂലമാണ് ഭാംബ്രി മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്

ദില്ലി: ഇന്ത്യന്‍ ടെന്നീസിലെ പുത്തന്‍ സെന്‍സേഷനായ യുകി ഭാംബ്രി അടുത്ത മാസം നടക്കാനിരിക്കുന്ന ഡേവിസ് കപ്പില്‍ റാക്കറ്റേന്തില്ല. ഏഷ്യ/ ഓഷ്യാനിയ ഗ്രൂപ്പ് ഒന്നിലെ രണ്ടാം റൗണ്ടില്‍ ചൈനയ്‌ക്കെതിരേയുള്ള മല്‍സരത്തില്‍ നിന്നും ഭാംബ്രി പിന്‍മാറുകയായിരുന്നു. പരിക്കുമൂലമാണ് താരം മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. സമീപകാലത്ത് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ഭാംബ്രിയുടെ അഭാവം ഡേവിസ് കപ്പില്‍ ഇന്ത്യക്കു തിരിച്ചടിയാവും. ഇക്കാര്യം ദേശീയ ടീം കോച്ച് സീഷാന്‍ അലി സമ്മതിക്കുകയും ചെയ്തു. പുരുഷ സിംഗിള്‍സ് റാങ്കിങില്‍ ഏറ്റവും മികച്ച സ്ഥാനത്തുള്ള ഇന്ത്യന്‍ താരം കൂടിയാണ് ഭാംബ്രി.

ലോകകപ്പില്‍ കാര്‍ത്തിക് അല്ല, ധോണിതന്നെ; എന്തുകൊണ്ടെന്ന് സെവാഗ് പറയുന്നുലോകകപ്പില്‍ കാര്‍ത്തിക് അല്ല, ധോണിതന്നെ; എന്തുകൊണ്ടെന്ന് സെവാഗ് പറയുന്നു

ഓസീസിനു പിറകെ രാജസ്ഥാനെയും നയിക്കാന്‍ സ്മിത്ത് ഇല്ല... രാജിവച്ചു, രഹാനെ പുതിയ ക്യാപ്റ്റന്‍ഓസീസിനു പിറകെ രാജസ്ഥാനെയും നയിക്കാന്‍ സ്മിത്ത് ഇല്ല... രാജിവച്ചു, രഹാനെ പുതിയ ക്യാപ്റ്റന്‍

1

ഭാംബ്രിയുടെ പകരക്കാരനായി ലോക 246ാം നമ്പര്‍ താരം പ്രജ്‌നേഷിനെ ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ ആറ്, ഏഴ് തിയ്യതികളിലാണ് ഡേവിസ് കപ്പില്‍ ചൈനയ്‌ക്കെതിരേ ഇന്ത്യയുടെ മല്‍സരം നടക്കുന്നത്. ചൈനയിലെ ടിയാന്‍ജിനാണ് മല്‍സരവേദി.

അമേരിക്കയില്‍ നടന്ന മയാമി ഓപ്പണിന്റെ രണ്ടാംറൗണ്ട് മല്‍സരത്തിനിടെയാണ് ഭാംബ്രിയുടെ തോളിനും വയറിനും പരിക്കേറ്റത്. കളിയില്‍ അമേരിക്കയുടെ ജാക്ക് സോക്കിനോട് ഇന്ത്യന്‍ താരം പരാജയപ്പെടുകയും ചെയ്തിരുന്നു. ഭാംബ്രിയുടെ തുടര്‍ച്ചയായ രണ്ടാം മാസ്‌റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പ് കൂടിയാണിത്. നേരത്തേ നടന്ന ഇന്ത്യന്‍ വെല്‍സിന്റെ മൂന്നാംറൗണ്ട് വരെ മുന്നേറാന്‍ താരത്തിനായിരുന്നു

Story first published: Tuesday, March 27, 2018, 9:02 [IST]
Other articles published on Mar 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X