For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ജോകോവിച്ചിന് കൊവിഡ്! ഞെട്ടിത്തരിച്ച് കായികലോകം

താരത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

ബെല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരവും സെര്‍ബിയയുടെ സ്റ്റാര്‍ പ്ലെയറുമായ നൊവാക് ജോകോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ ഭാര്യ യെലേനയുടെ പരിശോധനാ ഫലവും പോസിറ്റീവാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ താരത്തിന്റെ മക്കളുടെ പരിശോധനാ ഫലം നെഗറ്റീവായി. വാര്‍ത്താക്കുറിപ്പിലൂടെയാണ് തനിക്കു വൈറസ് ബാധയേറ്റ വിവരം ജോകോവിച്ച് ലോകത്തെ അറിയിച്ചത്. അടുത്ത 14 ദിവസത്തേക്കു താന്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുമെന്നും അഞ്ചു ദിവസത്തിനുള്ള വീണ്ടും പരിശോധനയ്ക്കു വിധേയനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

1

ടെന്നീസില്‍ കൊവിഡ് പിടിപെടുന്ന നാലാമത്തെ താരം കൂടിയാണ് അദ്ദേഹം. മൂന്നു തവണ ഗ്രാന്റ്സ്ലാം സെമി ഫൈനലിലെത്തിയിട്ടുള്ള ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവിനായിരുന്നു ആദ്യം രോഗം പിടിപെട്ടത്. ക്രൊയേഷ്യയുടെ ബോര്‍ന കോറിക്കാണ് കൊവിഡ് പിടിപെട്ട മറ്റൊരു താരം. തനിക്കും ഗര്‍ഭിണിയായ ഭാര്യക്കും കൊവിഡ് പിടിപെട്ടതായി സെര്‍ബിയന്‍ താരം വിക്ടര്‍ ട്രോയിക്കി ചൊവ്വാഴ്ച അറിയിച്ചിരുന്നു. സെര്‍ബിയയിലെ മുന്‍ ടോപ്പ് 20 താരങ്ങളിലൊരാള്‍ കൂടിയാണ് ട്രോയിക്കി. രണ്ടു പാദങ്ങളിലായി അടുത്തിടെ സെര്‍ബിയയില്‍ നടന്ന പരമ്പരയില്‍ ജോകോവിച്ചിനെതിരേ അദ്ദേഹം കളിച്ചിരുന്നു.

അഡ്രിയ ടൂറിലാണ് ജോകോവിച്ച് അടുത്തിടെ റാക്കറ്റേന്തിയത്. സെര്‍ബിയയില്‍ നടന്ന പ്രദര്‍ശന ടെന്നീസ് ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡിലായിരുന്നു മല്‍സരങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞയാഴ്ച ഇത് ക്രൊയേഷ്യയിലെ സഡാറിലേക്കു മാറ്റുകയായിരുന്നു. ഫൈനല്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ജോകോവിച്ച് നാട്ടിലേക്കു മടങ്ങിയെത്തുകയായിരുന്നു. തിരിച്ചെത്തിയ ശേഷം ബെല്‍ഗ്രേഡില്‍ കൊവിഡ് പരിശോധനയ്ക്കു വിധേനായപ്പോള്‍ ഫലം പോസിറ്റീവാകുകയായിരുന്നു. എന്നാല്‍ രോഗത്തിന്റെ ലക്ഷണങ്ങളൊന്നും ജോകോവിച്ച് പ്രകടിപ്പിച്ചിരുന്നില്ല.

സത്യസന്ധമായ ഉദ്ദേശത്തോടെയും, ശുദ്ധമായ മനസോടെയുമാണ് കഴിഞ്ഞ മാസം ഞങ്ങളെല്ലാം പ്ലാന്‍ ചെയ്തത്. ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം ജനങ്ങളിലേക്കു എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് വിവിധ ടെന്നീസ് ടൂറുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സൗത്ത്, ഈസ്‌റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള വളര്‍ന്നു വരുന്ന ടെന്നീസ് താരങ്ങള്‍ക്കു മല്‍സരിക്കാനൊരു വേദിയൊരുക്കി നല്‍കി സഹായിക്കുകയായിരുന്നു ലക്ഷ്യം.

കൊവിഡ് ദുര്‍ബലമായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റുമായി മുന്നോട്ടു പോയത്. മല്‍സരം നടത്താന്‍ സാഹചര്യങ്ങള്‍ അനുകൂലമായി മാറിയിട്ടുണ്ടെന്നും ഞങ്ങള്‍ കരുതി. നിര്‍ഭാഗ്യവശാല്‍ വൈറസ് ഇപ്പോഴും ഇവിടെ തന്നെയുണ്ട്. അതിനെതിരേ പോരാടി ജീവിക്കുന്നത് എങ്ങനെയെന്ന് ഇപ്പോഴും നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് പുതിയ യാഥാര്‍ഥ്യമെന്നും ജോകോവിച്ച് വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

Story first published: Tuesday, June 23, 2020, 18:44 [IST]
Other articles published on Jun 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+