For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് ഭീഷണി- ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി യുഎസ് ഓപ്പണിനില്ല

ആഗസ്റ്റ് 31നാണ് ചാംപ്യന്‍ഷിപ്പ് ആരംഭിക്കുന്നത്

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി ഈ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചു. കൊവിഡ് ഭീഷണിയെ തുടര്‍ന്നാണ് താരം ചാംപ്യന്‍ഷിപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. യുഎസ് ഓപ്പണിന് ഇല്ലെന്നറിയിച്ച ആദ്യത്തെ പ്രമുഖ താരം കൂടിയാണ് ബാര്‍ട്ടി. ഈ വര്‍ഷത്തെ വെസ്റ്റേണ്‍ ആന്‍റ് സതേണ്‍ ഓപ്പണിനും യുഎസ് ഓപ്പണിനുമായി അമേരിക്കയിലേക്കു യാത്ര തിരിക്കേണ്ടതില്ലെന്നു താനും ടീമും തീരുമാനിച്ചു കഴിഞ്ഞതായി ബാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

1

യൂറോപ്പില്‍ ഈ സീസണില്‍ ഇനി മല്‍സരിക്കുന്ന കാര്യത്തിലും ബാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. ഇതോടെ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നിലനിര്‍ത്താന്‍ ബാര്‍ട്ടിയെത്തുമോയെന്ന കാര്യത്തില്‍ അവ്യക്ത തുടരുകയാണ്. മേയ് മുതല്‍ ജൂണ്‍ വരെയായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഇത് സപ്തംബര്‍ 27ലേക്കു മാറ്റി വയ്ക്കുകയായിരുന്നു.

വരാനിരിക്കുന്ന ആഴ്ചകളില്‍ ഫ്രഞ്ച് ഓപ്പണ്‍, ഡബ്ല്യുടിഎ യൂറോപ്യന്‍ ടൂര്‍ണമെന്റുകള്‍ എന്നിവയില്‍ കളിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ബാര്‍ട്ടി പറഞ്ഞു. നിലവില്‍ കൊവിഡ് കാരണം മാസങ്ങളായി ക്വീന്‍സ്‌ലാന്‍ഡിലെ വീട്ടില്‍ തന്നെ കഴിയുകയാണ് താരം. യുഎസ് ഓപ്പണ്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ അതേ തിയ്യതിക്കു തുടങ്ങാന്‍ തീരുമാനിച്ചതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മുന്‍നിര താരങ്ങളുടെ നിരയില്‍ 24കാരിയായ ബാര്‍ട്ടിയുമുണ്ടായിരുന്നു.

2

നേരത്തേ ലോക ഒന്നാനമ്പര്‍ പുരുഷ താരം നൊവാക് ജോക്കോവിച്ച്, നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാല്‍ എന്നിവര്‍ യുഎസ് ഓപ്പണില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ സതേണ്‍ ആന്‍റ് വെസ്റ്റേണ്‍ ഓപണില്‍ പങ്കെടുക്കാനായി ഇരുവരും എത്തികഴിഞ്ഞതായാണ് വിവരം. എന്നാല്‍ വനിതകൡ ലോക രണ്ടാം നമ്പര്‍ സിമോണ ഹാലെപ്പ്, നിലവിലെ ജേതാവ് ബിയാന്‍ക ആന്‍ഡ്രെസ്‌ക്യു, 2018ലെ വിജയി നവോമി ഒസാക്ക എന്നിവര്‍ സതേണ്‍ ആന്റ് വെസ്‌റ്റേണ്‍ ഓപ്പണില്‍ പങ്കെടുക്കുന്ന കാര്യമുറപ്പില്ല. ആഗസ്റ്റ് 15ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് സ്ഥിരം വേദിയായ സിന്‍സിനാറ്റിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കു മാറ്റിയിരുന്നു.

ആഗസ്റ്റ് 31നാണ് യുഎസ് ഓപ്പണ്‍ ചാപ്യന്‍ഷിപ്പിനു തുടക്കമാവുന്നത്. ഫ്‌ളെഷിങ് മെഡോസ്, ക്വീന്‍സ് എന്നീവിടങ്ങളില്‍ തന്നെയായിരിക്കും മല്‍സരങ്ങള്‍. എന്നാല്‍ കാണികളെ മല്‍സരവേദികളിലേക്കു പ്രവേശിപ്പിക്കില്ല. അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരായി മരിച്ചവരുടെ എണ്ണം ബുധനാഴ്ച 1.50 ലക്ഷം പിന്നിട്ടിരുന്നു. നിലവില്‍ ലോകത്ത് ഏറ്റവുമധികം പേര്‍ മഹാമാരിക്കു കീഴടങ്ങിയതും അമേരിക്കയിലാണ്.

Story first published: Thursday, July 30, 2020, 12:51 [IST]
Other articles published on Jul 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+