Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Wimbledon 2023: തോല്‍വി, പിന്നാലെ കാണികളുടെ കൂവല്‍! മനസ്സ് തകര്‍ന്ന് അസരെന്‍ക, കാരണമറിയാം

വിംബിള്‍ഡണിന്റെ വനിതാ സിംഗിള്‍സ് മല്‍സരത്തിനു ശേഷം കാണികളുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിന്റെ ഞെട്ടലിലാണ് മുന്‍ ലോക ഒന്നാം നമ്പറും ബെലാറസ് താരവുമായ വിക്ടോറിയ അസരെന്‍ക. ആവേശകരമായ നാലാം റൗണ്ട് പോരാട്ടത്തില്‍ ഉക്രെയ്‌നിന്റെ എലീന സ്വിറ്റോലിനയോടു അസരെന്‍ക പൊരുതിത്തോല്‍ക്കുകയായിരുന്നു. മൂന്നു സെറ്റുകളിലേക്കു നീണ്ട മല്‍സരത്തില്‍ 2-6, 6-4, 7-6 എന്ന സ്‌കോറിനായിരുന്നു സ്വിറ്റോലിനയുടെ ആവേശോജ്വല ജയം. കോര്‍ട്ട് വണ്ണിലായിരുന്നു ഈ മല്‍സരം.

മല്‍സരശേഷം അസരെന്‍കയും സ്വിറ്റോലിനയും പരസ്പരം ഹസ്തദാനം ചെയ്യാതെയായിരുന്നു കോര്‍ട്ട് വിട്ടത്. ഇതിനു പിന്നാലെയായിരുന്നു കാണികളുടെ ഭാഗത്തു നിന്നും അസരെന്‍കയ്ക്കു കൂവല്‍ നേരിടേണ്ടി വന്നത്. യഥാര്‍ഥത്തില്‍ അസരെന്‍കയുടെ ഭാഗത്തു തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നു കാണാം. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍, ബെലാറസ് രാജ്യങ്ങളിലെ താരങ്ങളുമായി ഹസ്തദാനം ചെയ്യില്ലെന്നു സ്വിറ്റോലിന നേരത്തേ തന്നെ തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ്.

VICTORIA AZARENKA

ഈ കാരണത്താല്‍ തന്നെയാണ് ഹസ്തദാനത്തിനായി അസരെന്‍ക അവര്‍ക്കു സമീപത്തേക്കു വരാതിരുന്നത്. എന്നാല്‍ കാണികള്‍ ഇതു പരിഗണിക്കാതെ അസരെന്‍കയെ കൂവി പരിഹസിച്ച് കോര്‍ട്ടില്‍ നിന്നും യാത്രയയക്കുകയായിരുന്നു. തന്റെ ബാഗുള്‍പ്പെടെയുള്ള സാധനങ്ങളെടുക്കാന്‍ താരം എത്തിയപ്പോള്‍ കാണികളില്‍ നിന്നുള്ള കൂവല്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്തു.

മല്‍സരം കാണാനെത്തിയവരില്‍ ഭൂരിഭാഗം പേരുടയും പിന്തുണ സ്വിറ്റോലിനയ്ക്കായിരുന്നു. നിരാശയോടെ തല കുലുക്കി, കൈമുഷ്ടി ഉയര്‍ത്തി ഇടിച്ച് രോഷത്തോടെയായിരുന്നു അസരെന്‍ക കോര്‍ട്ടിനു പുറത്തേക്കു പോയത്. കാണികളുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ അസരെന്‍ക നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

അനീതിയെന്നായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അസരെന്‍കയെ പിന്തുണച്ച് രംഗത്തു വരികയും ചെയ്തിട്ടുണ്ട്. എനിക്കു കാണികളെ നിയന്ത്രിക്കാന്‍ കഴിയില്ല. എന്താണ് സംഭവിക്കുന്നതെന്നു ഒരു പാട് ആളുകള്‍ക്കു മനസ്സിലായിട്ടുണ്ടാവുമോയെന്നു എനിക്ക് ഉറപ്പില്ല. ആള്‍ക്കൂട്ടം മദ്യപിച്ചിരുന്നു. ഇതൊരിക്കലും ന്യായമായ കാര്യമല്ല. തനിക്കു എന്തു ചെയ്യാന്‍ കഴിയുമെന്നും അസരെന്‍ക ചോദിക്കുന്നു.

Story first published: Monday, July 10, 2023, 17:48 [IST]
Other articles published on Jul 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+