Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിമ്പിള്‍ഡണ്‍... സെമിയില്‍ സെറീനയും വീനസും, സാനിയ പുറത്ത്

ലണ്ടണ്‍: വിമ്പിള്‍ഡണ്‍ ടെന്നിസ് മത്സരത്തില്‍ ഖസാക്കിസ്ഥാന്‍റെ യാരോസ്‌ലവ ഷെവ്‌ഡോവയെ കീഴടക്കി യുഎസ് താരം വീനസ് വില്യംസ് സെമി ഫൈനലില്‍ കടന്നു. ആറുവര്‍ഷത്തിനിടെ വീനസ് വില്യംസിന്റെ ആദ്യ ഗ്രാന്‍സ്‌ലാം സെമി പ്രവേശനമാണിത്. വിമ്പിള്‍ ടെന്നീസ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് വീനസ്. മുപ്പത്തിയാറുകാരിയായ വീനസ് 76(5) 62-നാണ് ഖസാക്കിസ്ഥാന്‍ താരത്തെ പരാജയപ്പെടുത്തിയത്.

വിമ്പിള്‍ഡനില്‍ ഷെവ്‌ഡോവയുടെ ആദ്യ ക്വാര്‍ട്ടര്‍ മത്സരമായിരുന്നു. അഞ്ച് തവണ ചാമ്പ്യനായിരുന്ന വീനസ് തന്റെ മത്സരപരിജയം കൊണ്ടാണ് ഖസാക്കിസ്ഥാന്‍ താരത്തെ കീഴടക്കിയത്. എട്ടാം സീഡ്കാരിയായ വീനസ് വില്യംസ് സെമിയില്‍ ജര്‍മ്മനിയുടെ ആഞ്ഡലിക്ക കെര്‍ബരിനെയാണ് നേരിടുന്നത്.

Venus Williams

ടോപ്പ് സീഡില്‍ സെറീന വില്യംസ് സെമിയില്‍ കടന്നു. റഷ്യന്‍ താരത്തോട് മറുപടിയില്ലാത്ത വിജയത്തോടെയാണ് സെറീനയുടെ സെമി പ്രവേശനം. 64-64ന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന റഷ്യന്‍താരം അനസ്താസിയ പാവ്‌ല്യൂ ചെങ്കോവയെ തകര്‍ത്തത്. സെമിയില്‍ റഷ്യയുടെ തന്നെ എലേന ലൈന വെസ്‌നിനയാണ് സെറീനയുടെ എതിരാളി.

അതേസമയം മിക്‌സിഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിജും പുറത്തായി. ബ്രീട്ടീഷ് താരങ്ങളാ നീല്‍ കുപ്‌സി, അന്ന സ്മിത്ത് സഖ്യമാണ് സാനിയ സഖ്യത്തെ തകര്‍ത്തത്. 64-36, 36-57 എന്നീ പോയിന്റുകള്ക്കാണ് പരാജയം.

Story first published: Wednesday, July 6, 2016, 18:43 [IST]
Other articles published on Jul 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+