Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിംബിള്‍ഡണ്‍ ടെന്നിസ്: ജോക്കോവിച്ച് ഒന്നാം സീഡ്,വനിതകളില്‍ ആഷ്‌ളി ബാര്‍ട്ടി

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിനായുള്ള സീഡായി. പുരുഷന്‍മാരില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചാണ് ഒന്നാം സീഡ്. നിലവിലെ വിംബിള്‍ഡണ്‍,ഓസ്‌ട്രേലിയന്‍ ഓപ്പണ്‍,യു.എസ് ഓപ്പണ്‍ ചാമ്പ്യനാണ് ജോക്കോവിച്ച്. ഈ സീസണില്‍ മികച്ച ഫോമില്‍ റാക്കറ്റ് വീശുന്ന 32കാരനായ ജോക്കോവിച്ചിനാണ് ഇത്തവണയും കിരീട സാധ്യതയില്‍ മുന്നില്‍.നാല് തവണയാണ് അദ്ദേഹം വിംബിള്‍ഡണ്‍ അലമാരയിലെത്തിച്ചത്.

djokovic

സ്വിസ് സൂപ്പര്‍ താരം റോജര്‍ ഫെഡററാണ് രണ്ടാം സ്ഥാനത്ത്.ഈ സീസണില്‍ ഹോപ്പ്മാന്‍ കപ്പ് കിരീടം സ്വന്തമാക്കിയ ഫെഡററിന്റെ അവസാന വിംബിള്‍ഡണ്‍ ടൂര്‍ണമെന്റാകും ഇത്.37കാരനായ താരത്തിന് ഇതിനോടകം പരിക്കിന്റെ തിരിച്ചടിയുണ്ട്. വിംബിള്‍ഡണില്‍ മറ്റുള്ളവരേക്കാള്‍ ഓരുപടി മുന്നില്‍ നില്‍ക്കുന്ന ഫെഡറര്‍ എട്ട് തവണയാണ് കിരീടം സ്വന്തമാക്കിയത്.

സ്‌പെയിനിന്റെ റാഫേല്‍ നദാലാണ് മൂന്നാം സീഡ്.33കാരനായ താരം ഈ സീസണിലെ ഫ്രഞ്ച് ഓപ്പണില്‍ കിരീടം ചൂടിയിരുന്നു.രണ്ട് തവണ വിംബിള്‍ഡണില്‍ മുത്തമിട്ടിട്ടുള്ള താരമാണ് നദാല്‍.ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സന്‍ നാലാം സീഡും ഓസ്ട്രിയയുടെ ഡൊമിനിക് തീം അഞ്ചാം സീഡുമാണ്.അലക്‌സാണ്ടര്‍ സെറേവ്,സ്റ്റീഫാനോസ് ടിറ്റ്‌സിപാസ്,കെയ് നിഷിക്കോരി,ജോണ്‍ ഇസ്‌നര്‍എന്നിവര്‍ യഥാക്രമം ആറ് മുതല്‍ 10വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്ക 22ാം സീഡാണ്.

വനിതകളില്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ളി ബാര്‍ട്ടിയാണ് ഒന്നാം സീഡ്.ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയതാണ് 23കാരിയെ ഒന്നാം സീഡാക്കിയത്.ജപ്പാന്റെ നോമി ഒസാക്കയാണ് രണ്ടാം സീഡ്.ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവ മൂന്നാം സീഡും ഡച്ച് താരം കിക്കി ബെര്‍ട്ടന്‍സ് നാലാം സീഡുമാണ്.നിലവിലെ ചാമ്പ്യയായ ജര്‍മനിയുടെ ഏഞ്ചലിക് കെര്‍ബറാണ് അഞ്ചാം സീഡ്.സിമോണ ഹാലപ്പ് ഏഴാം സീഡാണ്.ഏഴ് തവണ വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ള സെറീന വില്യംസ് 11ാം സീഡായാണ് ഇത്തവണ മത്സരിക്കുന്നത്.ജൂലൈ ഒന്നിന് ആരംഭിക്കുന്ന വിംബിള്‍ഡണ്‍ 14നാണ് അവസാനിക്കുന്നത്.

Story first published: Thursday, June 27, 2019, 8:47 [IST]
Other articles published on Jun 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+